നാഗ്പുര്‍: നിയമനടപടികൾ മുന്നോട്ടുപോയാലും, സംഭവിച്ച നഷ്ടം നികത്താനാകില്ല അവർക്ക് ഇനി മകളെ തിരികെ കിട്ടില്ല. എന്നാല്‍ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ആകാംക്ഷ ചതുര്‍വേദിയുടെ അമ്മ നീലം ചതുര്‍വേദി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചതിലൂടെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട മകളെ തിരികെ ലഭിക്കില്ലെന്നും, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് കാരണക്കാരായ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും നീലം ചതുര്‍വേദി ആവശ്യപ്പെടുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് മെയ് 20നാണ് ആകാംക്ഷ ജീവനൊടുക്കിയത്. മധ്യപ്രദേശില്‍ നിന്നുള്ള ആകാംക്ഷ ചതുര്‍വേദി നാഗ്പൂരിലെ
തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ ഞായറാഴ്ച ഉച്ചയോടെ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. വിശാഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. പ്രശ്‌നങ്ങളുടെ ഭാഗമായി പ്രദീപിനെ ഇപ്പോൾ കൊല്ലപ്പെട്ട വിശാഖ് ആക്രമിക്കുകയും അതിന്റെ പേരിൽ ജയിലിൽ പോകുകയും ചെയ്തിരുന്നു. പിന്നീടും ഇവർ തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാകുകയും വിശാഖ് മലയൻകീഴുള്ള ഒരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായാണ് വിശാഖ് പാൽകുളങ്ങരയിലെ വീട്ടിലെത്തിയത്. അപ്പോഴാണ് പ്രദീപിന്റെ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ വന്‍ പുനസംഘടനയ്ക്ക് വഴിയൊരുങ്ങുന്നു. പ്രശസ്ത ചലച്ചിത്ര നടിയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ പ്രിയങ്കാ നായര്‍ അക്കാദമി വൈസ് ചെയര്‍പേഴ്‌സണാകും. സംവിധായകനും നടനുമായ ജോയ് മാത്യുവിനെ ചെയര്‍മാനായി നിയമിക്കും. സാംസ്‌കാരിക വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക നിലപാടുകളിലൂടെയും രാഷ്ട്രീയ പ്രചാരണങ്ങളിലൂടെയും ശ്രദ്ധേയയായ പ്രിയങ്കാ നായരുടെ വരവ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് വിലയിരുത്തല്‍. മോഡലിംഗിലൂടെയും നൃത്തവേദികളിലൂടെയും കലാരംഗത്തെത്തിയ തിരുവനന്തപുരം സ്വദേശിയായ പ്രിയങ്ക, തമിഴിലെ സൂപ്പര്‍ഹിറ്റ്
ന്യൂഡൽഹി: വിദ്യാർത്ഥി-യുവജന പ്രക്ഷോഭത്തെ തുടർന്ന് ഇന്നലെ മന്ത്രിസ്ഥാനം രാജിവച്ച ധർമേന്ദ്ര പ്രധാന് പിന്തുണയുമായി ബിജെപി നേതാക്കൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യമന്ത്രി പീയുഷ് ഗോയൽ,ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീൻ തുടങ്ങി നിരവധി പ്രമുഖ നേതാക്കളാണ് പ്രധാനന്റെ വസതി സന്ദർശിച്ചത്. ബിജെപി പ്രധാനൊപ്പം ഉറച്ചുനിൽക്കുന്ന എന്ന് വ്യക്തമാക്കുന്നതിനാണ് സന്ദർശനം. അതിനിടെ പ്രധാന്റെ രാജിയെ പിന്തുണച്ച് അമിത് ഷാ രംഗത്തെത്തി. രാഷ്‌ട്രീയ നേട്ടങ്ങളെക്കാൾ രാജ്യത്തെ യുവാക്കളെയും വിദ്യാർത്ഥികളെയും ഉയർന്ന നിലയിൽ കാണുന്നതിന്റെ ഉദാഹരണമാണ്
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ നടുറോഡിൽ സ്വകാര്യബസ് കാറിന് മുകളിലേയ്ക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെ 11.40 ഓടെയായിരുന്നു അപകടം. വേഗത്തിലെത്തിയ ബസ് ഡിവൈഡറിലിടിച്ചാണ് മറിഞ്ഞത്. അപകടത്തിൽ നടുവിൽവച്ച് ബസ് രണ്ടായി പിളർന്നു.
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പുനഃസംഘടിപ്പിച്ചു. മുതിർന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് എസ്ഐടി പുനഃസംഘടിപ്പിച്ചത്. ലഖ്നൗ റേഞ്ച് ഐജി കിരൺ എസ്, അയോധ്യ റേഞ്ച് ഡിഐജി സോമൻ വർമ്മ, അയോധ്യ എസ്‌എസ്‌പി ഡോ. ഗൗരവ് ഗ്രോവർ എന്നിവരാണ് പുതിയ അംഗങ്ങൾ. സുപ്രീംകോടതി നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചത്. പുതിയ സംഘം 27ന് സുപ്രീംകോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകും. മോഷണവുമായി
വടകര : സംസ്ഥാനത്ത് ലഹരിക്കടത്ത് കേസിലെ അന്വേഷണം വ്യാപിക്കുന്നതിനിടെ, വടകരയിൽ നടന്ന ഓപ്പറേഷൻ തൂഫാനിൽ ഒരു അധ്യാപിക കൂടി പിടിയിൽ . പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. കഴിഞ്ഞ 11ന് അധ്യാപികയായ കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും വിൽപനക്കാരും തമ്മിലുള്ള ബന്ധം അന്വേഷിച്ചപ്പോഴാണ് കാവ്യയും ഇടപാടിൽ കണ്ണിയാണെന്ന് മനസിലായത്. എംഡിഎംഎ ആവശ്യമുള്ളവർ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതായി തെളിഞ്ഞു. വാങ്ങുന്നവരുമായി നേരിട്ടു ബന്ധമില്ലാത്ത കാവ്യ സാധനം ലഭ്യമാകുന്ന ലൊക്കേഷൻ അയച്ചു
കൊച്ചി: സി.എം.ആർ.എൽ.-എക്‌സാലോജിക് പണമിടപാട് കേസിന്റെ അന്വേഷണത്തിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഇ.ഡി. ചോദ്യം ചെയ്തേക്കുമെന്ന സൂചന. അദ്ദേഹത്തിന്‍റെ മകളും കേസിലെ പ്രതിയുമായ ടി. വീണയുടേതുൾപ്പെടെയുള്ള സ്വത്ത് കണ്ടുകെട്ടുന്നതിനു മുന്നോടിയായി ഡൽഹിയിലെ ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്കു നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. കേസ് അന്വേഷിച്ച കൊച്ചി ഇ.ഡി. ഓഫീസാണ് റിപ്പോർട്ട് നൽകിയത്. എക്‌സാലോജിക്കിനും ഡയറക്ടറായ വീണയ്ക്കും പണംനൽകിയത് പിണറായിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നുവെന്ന് സി.എം.ആർ.എൽ. എം.ഡി. എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് മൊഴിനൽകിയെന്ന റിപ്പോർട്ടും
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ച പൂര്‍ത്തിയായി. പ്രതിഷേധക്കാരുടെ പേരില്‍ പോലീസ് എടുത്ത കേസുകളെല്ലാം പിന്‍വലിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളുണ്ടാകില്ല. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും കേന്ദ്രമന്ത്രി ജെ പി നദ്ദ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഴുവന്‍
ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി രാജിവെച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനവുമായി സിജെപി സമരവേദി. ‘നമ്മൾ നേടി’, ധർമ്മേന്ദ്ര പ്രധാനെ രാജിവെപ്പിച്ചുവെന്ന് സിജെപി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. ‘സമാധാനപരമായ മാർഗങ്ങളിലൂടെ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് ഗാന്ധിജിയിൽ നിന്ന് പഠിച്ചു’വെന്ന് കോക്രോച്ച് ജനതാ പാർട്ടി എക്സിൽ കുറിച്ചു. ‘പാറ്റകൾ ജയിച്ചു, ജനാധിപത്യം ജയിച്ചു. യുവാക്കളുടെ സമാധാനപരമായ പോരാട്ടം പാഴാകില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു’- അഭിജിത് ദീപ്കെ പറഞ്ഞു.“ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. നിങ്ങൾ ഭയപ്പെടുന്നില്ലെങ്കിൽ, ഈ സർക്കാരിനു മുന്നിൽ തലകുനിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക്










