‘ലഹരി കേസിൽ കുടുക്കും’ ജീവിതം തകർക്കും ; സമരംചെയ്ത വിദ്യാർഥികൾക്ക് കൊടും ഭീഷണി പോലീസുകാരനെ സസ്പെൻഡ് ചെയ്തു

Police Threats Students

മുംബൈ: പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളെ ലഹരിക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻതോതിൽ വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തതായി പോലീസ് അറിയിച്ചത്. “നിങ്ങളെ ഇനി ഇവിടെ കണ്ടാൽ നിങ്ങളുടെ ജീവിതം ഞാൻ തകർക്കും. നിങ്ങളുടെ ബാഗിൽ 50-50 ഗ്രാം പൗഡർ നിക്ഷേപിക്കും. അതോടെ നിങ്ങളുടെ ജീവിതം തകരും”, പോലീസുകാരൻ വീഡിയോയിൽ പറയുന്നു. പ്രതിഷേധക്കാർ തങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയെന്നും പോലീസുകാരൻ പറയുന്നുണ്ട്. വീഡിയോ വൈറലായതിനു പിന്നാലെ സംഭവത്തിൽ

കശ്മീരിലെ കല്ലേറ് തടയാൻ കഴിയുമെങ്കിൽ ഡൽഹിയിലും നടപടി വേണം: നീറ്റ് പ്രതിഷേധങ്ങളിലെ സമരരീതികളെ വിമർശിച്ച് നടപടി പിന്തുണച്ച് നടൻ കൃഷ്ണകുമാർ

ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ പിന്തുണച്ച് നടനും ബിജെപി നേതാവും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ കൃഷ്ണകുമാർ ജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് എന്‍എഫ്ഡിസി ചെയര്‍മാന്‍ കൂടിയായ കൃഷ്ണകുമാര്‍ ഡല്‍ഹിയിലെ നീറ്റ് പരീക്ഷാ ചോര്‍ച്ചയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. സമരം ഡല്‍ഹിയിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ശക്തി പ്രാപിക്കുന്നതിനിടെയാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമ്പോള്‍ ബിജെപി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് കൃഷ്ണകുമാറിന്റെ

വിസ്മയ മോഹൻലാൽ പഠിച്ചതും വളർന്നതും വിയറ്റ്നാമിൽ; രാഷ്ട്രീയമറിയില്ല, ഒരു തെരുവ് പട്ടിയെ കണ്ടാൽ പോലും രക്ഷിക്കൂ, എന്നുപറയുന്ന മനുഷ്യത്വമുള്ള കുട്ടി ; പ്രതികരണവുമായി മേജർ രവി”

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നയിക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാലിന്റെ മകളും എഴുത്തുകാരിയുമായ വിസ്മയ മോഹൻലാൽ രംഗത്തെത്തിയിരുന്നു . പിന്നാലെ വിസ്മയ്ക്ക് കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി മേജർ രവി രംഗത്തെത്തിയിരിക്കുകയാണ് . വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്ന് മേജർ രവി പറയുന്നു . പ്രതിഷേധിക്കുന്ന വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്താണ് വിസ്മയ പോസ്റ്റിട്ടതെന്നും മേജർ രവി പറഞ്ഞു. ‘നിങ്ങളുടെ ഫ്രണ്ടിന്റെ

ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധം കനക്കുന്നു; കേരളത്തിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചുകൾ സംഘർഷത്തിൽ

പാലക്കാട്/കാസർകോട്: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിലും സമരപരമ്പര ശക്തമാകുന്നു. പാലക്കാടും കാസർകോടും ഡിവൈഎഫ്ഐയും എസ്എഫ്ഐയും നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. പാലക്കാട് പോലീസ് പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചത്. കാഞ്ഞങ്ങാടും സമാനരീതിയിൽ സംഘർഷാവസ്ഥ ഉണ്ടായി. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ പോലീസുമായി ഉന്തുംതള്ളും ഉണ്ടായി.

‘ത്രീ ഇഡിയറ്റ്‌സിലെ’ ആമിര്‍ കഥാപാത്രത്തെപ്പോലെ ഒരു ജീവിതം; കണ്ടുപിടുത്തങ്ങളുടെ രാജാവ്; നെറ്റ് സ്‌ലോ തൊട്ട് ജലക്ഷാമത്തിനുവരെ പരിഹാരം; മലമടക്കിലെ ഗാന്ധിയെന്ന് വിശേഷണം; കേന്ദ്രത്തെ വിറപ്പിക്കുന്ന സോനം വാങ്‌ചുക്കിന്റെ ജീവിത കഥ

“Sonam Wangchuk, Ladakh’s innovator and eco-friendly inventor.”

എം റിജു വെറും 55 കോടി മുടക്കി, 400 കോടിയിലേറെ നേടി 2009-ലെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റ് മൂവിയായ, ത്രീ ഇഡിയറ്റ്‌സ് ഓര്‍മ്മയില്ലെ. അതില്‍ ആമിര്‍ ചെയ്ത ഫുന്‍സുഖ് വാങ്ഡു എന്ന എഞ്ചിനീയര്‍ കം ശാസ്ത്രജ്ഞനെ സിനിമാ പ്രേമികള്‍ക്ക് അത്ര എളുപ്പത്തിലൊന്നും മറക്കാന്‍ കഴിയില്ല. ആ കഥാപാത്രം, യഥാര്‍ത്ഥത്തില്‍, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ കഥയായിരുന്നു. ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്ന എഞ്ചിനീയറിങ്ങ് ജോലി വലിച്ചെറിഞ്ഞ്, തന്റെ നാട്ടിലെ പ്രകൃതി സംരക്ഷിക്കാനും, കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന

“യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല”; ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിയുമായി സർക്കാർ? അതിവേഗ കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി ; വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മുന്നറിയിപ്പ്

PM Modi announcing strict action and fast-track courts against question paper leaks

ന്യൂഡൽഹി:  നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിൽ, യുവാക്കളുടെ ക്ഷേമത്തിനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിവാദമായ നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി പ്രതിഷേധം തുടരുന്നതിനിടയിലാണ്, രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് “വേഗത്തിലുള്ളതും കർശനവുമായ ശിക്ഷ” ഉറപ്പാക്കാൻ

ചർച്ചയ്ക്ക് തയ്യാറെന്ന് വാങ്ചുക്. ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് സി‍ജെപി. രാജി വേണമെന്ന നിലപാടിൽ മാറ്റമില്ല.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചുള്ള സമരം താത്കാലികമായി നിര്‍ത്തിവെച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് നിരാഹാരം നടത്തുന്ന സോനം വാങ്ചുക്. ജന്തര്‍മന്തറില്‍ സിജെപി നടത്തുന്ന പ്രതിഷേധത്തിനൊപ്പം ചേര്‍ന്ന് 25 ദിവസമായി നിരാഹാരത്തിലാണ് വാങ്ങ്ചുക്. പ്രതിഷേധക്കാരുടെ പേരില്‍ കേസോ മറ്റ് നടപടികളോ എടുക്കില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ താന്‍ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് സോനം വാങ്ങ്ചുക്കിന്റെ പ്രഖ്യാപനം. എന്നാല്‍ ഈ ആവശ്യത്തിനോട് അനുകൂലമായ പ്രതികരണമല്ല സിജെപിയില്‍ നിന്നുണ്ടായിരിക്കുന്നത്. മന്ത്രിയടക്കമുള്ളവരുടെ രാജിയടക്കം തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് സിജെപി ആവര്‍ത്തിച്ചു.

ശബരിമല സ്വർണക്കൊള്ള അന്വേഷണം: പി. എസ്. പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയിൽ

P. S. Prashanth being escorted by the SIT in connection with the Sabarimala gold theft case.

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് പ്രശാന്തിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. ഉടന്‍ പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. 2025-ൽ സ്വർണം പൂശാൻ കൊണ്ടുപോയത് 2019-ലെ തട്ടിപ്പ് മറയ്ക്കാനെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടുണ്ടായിരുന്നു. വിശ്വാസ വഞ്ചനയും ഗൂഢാലോചനയും നടത്തി എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഏതുനിമിഷവും തന്‍റെ അറസ്റ്റ് ഉണ്ടാകുമെന്നും സർക്കാരിന്‍റെ രാഷ്ട്രീയ സമ്മർദമാണ് ഇതിന് പിന്നിലെന്നും

​10 വർഷത്തിനിടെ 152 ചോദ്യച്ചോർച്ച! 7.5 കോടി വിദ്യാർഥികളെ ബാധിച്ച വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ കടുത്ത വിമർശനം

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുൽ ഗാന്ധി. അവർ കുറ്റവാളികൾ ആയിരുന്നില്ല. ന്യായമായ കാര്യങ്ങളാണ് അവർ ആവശ്യപ്പെട്ടത്, രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിജെപി പ്രതിഷേധത്തിൽ ഡൽഹി പോലീസ് വിദ്യാർഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്. കഴിഞ്ഞ പത്തു വർഷത്തിനിടെ 152 പേപ്പറുകളാണ് ചോർന്നത്. ഏഴര കോടി വിദ്യാർഥികളെയാണ് ഇത് ബാധിച്ചത്. രാജ്യത്തെ പരീക്ഷ

പ്ലസ്ടുവിന് ശേഷം ലൈസൻസിനൊപ്പം യന്ത്രപരിശീലനം; പുതിയ ഗതാഗത നയവുമായി മന്ത്രി

തൃശ്ശൂർ: വ്യവസായ നയം പോലെ സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ തൃശ്ശൂർ പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി. നിയമങ്ങളും പിഴകളും ശിക്ഷാനടപടികളും കൊണ്ട് മാത്രം റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ വിശ്വാസം. മര്യാദകൾ പാലിച്ച് ജനാധിപത്യപരമായി റോഡുകൾ ഉപയോഗിക്കുകയാണ് പ്രധാനം. ‘ഗതാഗത സാക്ഷരതാ യജ്ഞം’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് അനുയോജ്യമായ പുതിയ പേരുകൾ