വെമ്പായം ബാർ തീവെപ്പ്: തീയിട്ട യുവാവിനും ദാരുണാന്ത്യം

"Fire at Vembayam bar; accused youth dies"

വെമ്പായം: വെമ്പായം ബാറിൽ മദ്യപിക്കാൻ എത്തിയവർ തമ്മിൽ അടിപിടിയും തുടർന്ന് തീവയ്പ്പും ഉണ്ടായ സംഭവത്തിൽ തീയിട്ട യുവാവും മരിച്ചു. പോത്തൻകോട് നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷ് (32) ആണ് മരിച്ചത്. തീവെപ്പിൽ 80 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ടതട്ടി നവാസ് മൻസിലിൽ നവാസ് (35) ചൊവ്വാഴ്ച ഉച്ചയ്ക്ക് മരിച്ചിരുന്നു. ഇവരെ കൂടാതെ ഇരിഞ്ചയം സ്വദേശി അരുൺ (36),

ഭാവി തലമുറയുടെ സുരക്ഷയ്ക്ക് ശബ്ദമുയർത്തി താരനിര. ഇന്ദ്രജിത്തും ചാക്കോച്ചനും നിഖിലയും ഹാഷിറും നസ്‌ലിനും പിന്തുണയുമായി മുന്നോട്ട്.

Student protest at Jantar Mantar

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ മൂല്യനിർണയത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് വ്യാപക പിന്തുണ . വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാളത്തിൽ നിന്നും ബോളിവുഡിൽ നിന്നും കൂടുതൽ സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, മീനാക്ഷി, കുഞ്ചാക്കോ ബോബൻ, സിജു സണ്ണി, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നിഖില വിമൽ, ഗ്രേസ് ആന്റണി, ദീപ തോമസ്, ഹാഷിർ തുടങ്ങിയവരാണ് ഇന്ന് പ്രതികരണവുമായി എത്തിയത്. കഴിഞ്ഞ

എമ്പുരാനില്‍ കുടുങ്ങിയ മോഹന്‍ലാല്‍ ഇപ്പോഴിതാ കോക്രോച്ചില്‍ കുടുങ്ങി വിസ്മയയും, അച്ഛനും മകള്‍ക്കുമെതിരെ സൈബര്‍ ആക്രമണം

എമ്പുരാനില്‍ പണി കിട്ടിയ മോഹന്‍ലാല്‍ അതില്‍ നിന്നും റിലീസാകാന്‍ വല്ലാതെ പണിപ്പെട്ടത് കേരളം കണ്ടതാണ്. ഇപ്പോഴിതാ തുടക്കം റിലീസാകുന്നതിനു മുന്‍പ് തന്നെ വിസ്മയ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിമര്‍ശനപെരുമഴയാണെന്ന് മാത്രം. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ മോഹന്‍ലാലിന് വിഷമമുണ്ടെന്ന് മേജര്‍ രവി പറഞ്ഞത് പിന്നീട് പ്രേക്ഷകരോട് മാപ്പ് പറഞ്ഞതുമൊന്നും കേരളം മറന്നിട്ടില്ല. ചരിത്രം പറയുമ്പോള്‍ ആദ്യം മുതല്‍ പറയാതെ അന്ന് മുരളി ഗോപിയും പൃഥ്വിരാജ് സുകുമാരനും മോഹന്‍ലാലിന് പണി ഇരന്നുവാങ്ങി കൊടുത്തെന്ന് ഫാന്‍സ് വരെ

എഡിറ്റർക്കെതിരെ നടപടി എടുത്താൽ എന്താണ് പ്രശ്നം? ദേശാഭിമാനി വാരാന്തപതിപ്പ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി എം. സ്വരാജ്; നടപടി എടുത്തിട്ടില്ലെന്നും പ്രതികരണം

തിരുവനന്തപുരം: വാരാന്തപ്പതിപ്പ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി ദേശാഭിമാനി റെസിഡന്റ് എഡിറ്റർ എം. സ്വരാജ്. വിവാദത്തിനാധാരമായ ലേഖനം ദേശാഭിമാനിയിൽ വന്നിട്ടില്ലെന്ന് സ്വരാജ് ആവർത്തിച്ചു. ലേഖനവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. സാങ്കേതിക കാരണങ്ങളാണെന്നാണ് ഞങ്ങൾ അറിയിപ്പ് നൽകിയത്. ആ കാരണം എന്താണെന്ന് ഇതിനകം തന്നെ വിശദീകരിച്ചുകഴിഞ്ഞു. വിവാദത്തിനാധാരമായ ലേഖനം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ അങ്ങനെയൊരു ലേഖനം ദേശാഭിമാനിയിലേക്ക് വന്നിരുന്നോവെന്ന് ചോദിച്ചാൽ അതിന് വിശദീകരണം നൽകേണ്ട ആവശ്യമില്ല. പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് ലേഖനം ദേശാഭിമാനിയിലേക്ക് വരും. അത് ഏതാണ്

EXCLUSIVE വിവി രാജേഷിനെ പുറത്താക്കാന്‍ സ്വപ്‌നം കാണുന്നവര്‍ നിരാശരാകും; വാഴോട്ടുകോണം കൗണ്‍സിലറെ അയോഗ്യനാക്കാന്‍ കഴിയില്ല; സുഗതനെ അയോഗ്യനാക്കാതിരിക്കാന്‍ മേയര്‍ക്ക് ഡല്‍ഹിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്റെ നിയമോപദേശം; തിരുവനന്തപുരം കോര്‍പ്പറേഷനിലെ അട്ടിമറി നീക്കങ്ങള്‍ പൊളിയും; സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും പൊളിച്ചടുക്കാന്‍ രാജേഷിന് കിട്ടിയത് ‘വജ്രായുധം’

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറെ അയോഗ്യനാക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളെ ചെറുക്കാന്‍ മേയര്‍ വിവി രാജേഷിന് ‘വജ്രായുധം’ കിട്ടി. കൗണ്‍സിലറെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന അതിനിര്‍ണ്ണായക നിയമോപദേശം ബിജെപി നേതൃത്വത്തിനും മേയര്‍ വി.വി. രാജേഷിനും ലഭിച്ചു. ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് നിലവിലെ പ്രത്യേക സാഹചര്യങ്ങളും നിയമവശങ്ങളും സമഗ്രമായി പരിശോധിച്ച ശേഷമുള്ള നിയമോപദേശം കൈമാറിയത്. ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ് മുതിര്‍ന്ന അഭിഭാഷകനില്‍ നിന്നും നിയമോപദേശം ലഭ്യമാക്കിയത്. തുടര്‍ച്ചയായി മൂന്ന് നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ കൗണ്‍സിലര്‍ സ്ഥാനത്ത്

സിജെപി സമരത്തിന് പിന്തുണ: കൈകൾ കോർത്ത് കോൺഗ്രസ് നേതാക്കൾ; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ അപ്രതീക്ഷിത പ്രതിഷേധം

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്. രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് എംപിമാരും കേരള മുഖ്യമന്ത്രി വി ഡി സതീശനുംസമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. കൈകള്‍ പരസ്പരം ചേര്‍ത്ത് കെട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നിന്ന്

കുംഭമേള വൈറൽ താരം മൊണാലിസയ്ക്ക് പൊലീസ് സുരക്ഷ നൽകാൻ ഹൈക്കോടതി നിർദേശം

കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് കേരള ഹൈക്കോടതി. മൊണാലിസ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രാദേശികസംഭവങ്ങൾ മൊണാലിസയുടെ സുരക്ഷയ്ക്കായി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മൊണാലിസ ഭോസ്‌ലെ നൽകിയ ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. കേസിൽ പാലാരിവട്ടം പൊലീസിനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർക്കുകയും ചെയ്തിട്ടുണ്ട്. മൊണാലിസയ്ക്ക് നൽകിയിരുന്ന പൊലീസ് സംരക്ഷണം നേരത്തെ ഹൈക്കോടതി പിൻവലിച്ചിരുന്നുവെങ്കിലും,

EXCLUSIVE പോലീസില്‍ വന്‍ അഴിച്ചുപണി ഉടന്‍; ഡിവൈഎസ്പി-സിഐ തലത്തില്‍ അടിയന്തര സ്ഥലമാറ്റത്തിന് നിര്‍ദ്ദേശം നല്‍കി രമേശ് ചെന്നിത്തല; രണ്ടു ദിവസത്തിനുള്ളില്‍ പട്ടിക പുറത്തിറങ്ങും

തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഡിവൈഎസ്പി , സിഐ തലങ്ങളില്‍ അടിയന്തര പുനര്‍വിന്യാസത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി മാറ്റിയ ഉദ്യോഗസ്ഥരെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും തന്ത്രപ്രധാന തസ്തികകളില്‍ തുടരാന്‍ അനുവദിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ണ്ണായക ഇടപെടല്‍. രണ്ടു ദിവസത്തിനകം ഇതിനുള്ള സ്ഥലമാറ്റ പട്ടിക പുറത്തിറക്കാന്‍ പോലീസ് ആസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിവൈഎസ്പി സ്ഥലം മാറ്റ ലിസ്റ്റ് രണ്ട് ദിവസത്തിനുളളിലും സിഐ ലിസ്റ്റ് അടുത്തയാഴ്ചയും

‘കള്ളൻ വിജയൻ’ വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പ് എഡിറ്റർ കെ. ആർ. അജയനെ മാറ്റി, ടി. ചന്ദ്രമോഹന് പകരം ചുമതല ഏൽപ്പിച്ചു.

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ അച്ചടക്ക നടപടി. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയിൽ നിന്ന് കെ. ആർ. അജയനെ മാറ്റി. പകരം ടി. ചന്ദ്രമോഹനനാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്. ‘കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ടിൽ വന്ന ലേഖനത്തെ ചൊല്ലിയാണ് ദേശാഭിമാനിയിൽ വലിയ വിവാദം പുകഞ്ഞത്. വിഷയത്തിൽ കഴിഞ്ഞദിവസം റസിഡന്റ് എഡിറ്റർ എം. സ്വരാജ്, കെ. ആർ. അജയനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട്

EXCLUSIVE അമ്മ അറിയാനിലുടെ സമാന്തര സിനിമയുടെ മുഖമായ ജോണ്‍ എബ്രഹാമിന്റെ ശിഷ്യന്‍; പ്രവാസ ജീവിത കാലത്തെ മാധ്യമ പ്രവര്‍ത്തകന്‍; ഷട്ടറിലൂടെ നവ സിനിമയുടെ അനിഷേധ്യനായി; ഇടതു വ്യതിയാനത്തെ എതിര്‍ത്ത് വലതുപക്ഷ ശബ്ദമായി; നടനും സംവിധായനും എഴുത്തുകാരനും; ജോയ് മാത്യു സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായേക്കും

Joy Mathew Profile

അരുന്ധതി കൃഷ്ണന്‍ തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ചലച്ചിത്ര-നാടക പ്രവര്‍ത്തകനും സാംസ്‌കാരിക വിമര്‍ശകനുമായ ജോയ് മാത്യുവിന്റെ പേര് സജീവമായി പരിഗണിക്കപ്പെടുന്നു. നിലവിലെ ഭരണമാറ്റങ്ങള്‍ക്കും സാംസ്‌കാരിക പുനഃസംഘടനകള്‍ക്കും പിന്നാലെയാണ് ചലച്ചിത്ര അക്കാദമിയെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യനായ വ്യക്തിയെന്ന നിലയില്‍ ജോയ് മാത്യുവിന്റെ പേര് ഉയര്‍ന്നുവരുന്നത്. അമ്പതു വര്‍ഷത്തോടടുക്കുന്ന സര്‍ഗ്ഗാത്മക ജീവിതത്തില്‍ സിനിമ, നാടകം, മാധ്യമപ്രവര്‍ത്തനം, സാംസ്‌കാരിക വിമര്‍ശനം തുടങ്ങി ഇടപെട്ട മേഖലകളിലെല്ലാം തന്റേതായ കൃത്യമായ അടയാളപ്പെടുത്തല്‍ നടത്തിയ വ്യക്തിത്വമാണ് ജോയ് മാത്യു. തെറ്റിന് നേരെ