കശുവണ്ടി അഴിമതി: കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനം.

കൊച്ചി: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയിലെ കോടതിയലക്ഷ്യത്തിൽ നിരുപാധികം മാപ്പപേക്ഷിച്ച് വ്യവയാസ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ്. ഹൈക്കോടതിയിലാണ് ബിജു മാപ്പപേക്ഷിച്ചത്. നീതിന്യായ വ്യവസ്ഥയോടും ഹൈക്കോടതിയോടും അങ്ങേയറ്റം ബഹുമാനമാണെന്നും കോടതിയുടെ ഉത്തരവുകള്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്ന ബോധ്യമുണ്ടെന്നും ബിജു പറഞ്ഞു. ഹൈക്കോടതിയുടെ അധികാരത്തെ വിലകുറച്ചു കാണിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജു സമര്‍പ്പിച്ച മാപ്പപേക്ഷ കോടതി തള്ളി. ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. ഇന്ന് രാവിലെയായിരുന്നു ബിജു ഐഎഎസ് മാപ്പപേക്ഷ സമര്‍പ്പിച്ചത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച്

​”കരൂർ ദുരന്തം വെറും അപകടമല്ല, ‘രാഷ്ട്രീയ ചതി’? മുൻ സർക്കാരിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിജയ്!”

ചെന്നൈ: സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ, പൊലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ദുരന്തം രാഷ്ട്രീയ ചതി ആണെന്നും ആൾക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും വിജയ് പറയുകയുണ്ടായി . തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചതായി അവകാശപ്പെട്ട വിജയ്, സർക്കാർ ഓഫീസുകളിൽ ഇനി ഒരു രൂപ പോലും കൈക്കൂലി നൽകരുതെന്നും ആഹ്വാനം ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മ നിലനിര്‍ത്താൻ കരൂരിൽ സ്മാരകം നിർമ്മിക്കുമെന്നും വിജയ് പറഞ്ഞു. ദുരന്തത്തിന് ശേഷം ആദ്യമായാണ്

തമിഴ്‌നാട് സ്‌കൂളുകളിൽ ഇനി രാഷ്ട്രീയമില്ല! പുതിയ കർശന നിർദ്ദേശത്തിന് പിന്നിലെന്ത്?

തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂൾ ക്ലാസ് മുറികളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും പ്രവേശിക്കുന്നതിനും പരിപാടികൾ നടത്തുന്നതിനും വിജയ് നേതൃത്വം നൽകുന്ന തമിഴ്‌നാട് സർക്കാർ വിലക്കേർപ്പെടുത്തി. സർക്കാർ സ്‌കൂളുകളിൽ നടത്തുന്ന ഏത് പരിപാടിയും നിഷ്പക്ഷതയും വിദ്യാഭ്യാസപരമായ പ്രസക്തിയും പുലർത്തുന്നതായിരിക്കണമെന്ന് സർക്കാർ സർക്കുലറിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും ഊന്നിപ്പറഞ്ഞുകൊണ്ട്, രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും സർക്കാർ സ്കൂൾ ക്ലാസ് മുറികളിൽ പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. ഔദ്യോഗിക സർക്കാർ പരിപാടികളിൽ

കള്ളാടി ദുരന്തം: ഒന്നാം സോണിൽനിന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി.

കൽപറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടുകിട്ടി . മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തിരച്ചിലിലാണ് ഇന്ന് (വ്യാഴാഴ്ച) രാവിലെ മൃതദേഹം കണ്ടെത്തിയത്. നേരത്തെയും മൃതദേഹങ്ങൾ കണ്ടെത്തിയിടത്തുനിന്നാണ് ഈ മൃതദേഹവും കണ്ടെത്തിയതെന്നാണ് വിവരം. മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി. ദുരന്തസ്ഥലത്തെ നാല് മേഖലകളാക്കി (സോണുകൾ) തിരിച്ചിരുന്നെന്നും ഇതിൽ ഒന്നാം സോണിൽനിന്നാണ് മൃതദേഹം ലഭിച്ചതെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. അവിടെ കൂടുതൽ മൃതദേഹങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് അനുമാനമെന്നും അവിടെയും രണ്ടാമത്തെ സോണിലുമാണ് ഇന്ന് തിരച്ചിൽ

അടുത്ത ലോക കപ്പിൽ ക്രിസ്റ്റിയാനോ റൊണാൾഡോ ജൂനിയർ ഏതു രാജ്യത്തിന് കളിക്കും…

ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന് അഞ്ച് വ്യത്യസ്ത രാജ്യങ്ങൾക്ക് വേണ്ടി അടുത്ത ലോക കപ്പിൽ കളിക്കാം . 2010 ജൂൺ 17-ന് കാലിഫോർണിയയിലെ ലാ മെസയിൽ ജനിച്ചതിനാൽ തന്റെ ജന്മസ്ഥലം വഴിയാണ് യുഎസ്എക്കു ബൂട്ടു കെട്ടാൻ യോഗ്യത നേടുന്നത് . അതുപോലെ, പിതാവ് റിയൽ മാഡ്രിഡിൽ കളിച്ചിരുന്ന കാലത്ത് സ്പെയിനിൽ താമസിക്കുകയും അവിടുത്തെ അക്കാദമിയിൽ പരിശീലനം നേടുകയും ചെയ്തതുകൊണ്ടും, റൊണാൾഡോയ്ക്ക് സ്പാനിഷ് പാസ്‌പോർട്ട് ഉള്ളതുകൊണ്ടും സ്പെയിനിന് വേണ്ടിയും അവന് ബൂട്ടണിയാം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പിതാവ് കളിച്ചിരുന്ന സമയത്ത് ഇംഗ്ലണ്ടിൽ

​”വിഴിഞ്ഞം ഓഹരി വിൽപന: വാർത്ത ആദ്യം പുറത്തുവന്നത് സിപിഎം മുഖപത്രത്തിൽ; നിലപാട് വ്യക്തമാക്കി സർക്കാർ”

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് ഓഹരി കൈമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ സിപിഎം മുഖപത്രത്തിന് മുൻ സർക്കാർ ചോർത്തിക്കൊടുത്തുവെന്ന് മുഖ്യമന്ത്രി വി ‌ഡി സതീശൻ. പുതിയ എംഡി ചുമതല ഏറ്റെടുക്കുന്നതിന് മുമ്പാണ് ഈ വാർത്ത വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു വി ഡി സതീശൻ. വയനാട്ടിൽ ഇന്നലെയുണ്ടായ ദുരന്തത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി . ‘അപകടമുണ്ടാകാനുള്ള കാരണം അന്വേഷിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്തിന് സമീപം ചെറിയ രീതിയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.

‘ട്രംപ് കാർഡ് ’ അല്ല ഏത് കാർഡ് ഇറക്കിയാലും വീഴ്ത്തും ; ബലോഗനെ പൂട്ടി , ക്വാർട്ടറിൽ ബെൽജിയം

ന്യൂയോർക്ക് :‘ട്രംപ് കാർഡിന് ’ കളിക്കളത്തിൽ മറുപടി നൽകി  ബെൽജിയം ക്വാർട്ടറിൽ കയറി. ചുവപ്പ് കാർഡ് കിട്ടിയ അമേരിക്കൻ സ്‌ട്രൈക്കർ ഫൊളാരിൻ ബലോഗന്റെ വിലക്ക് ഒഴിവാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടൽ നടത്തിയത് വൻ വിവാദമായതിന് പിന്നാലെ കളത്തിൽ കണക്ക് തീർത്തു ബെൽജിയം. ട്രംപ് ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോയോട് ആവശ്യപ്പെട്ടതോടെയാണ് താരത്തിന്റെ സസ്‌പെൻഷൻ നടപ്പാക്കുന്നത് നീട്ടിവെച്ച് അടുത്ത മത്സരത്തിൽ കളിക്കാൻ അനുമതി നൽകിയത്. ഇത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചു. ഫിഫയുടെ നടപടിയെ വിമർശിച്ച് യൂറോപ്യൻ ഫുട്‌ബോൾ

മനുഷ്യന്റെ മനസ്സില്‍ എപ്പോഴും നന്മയുടെയും തിന്മയുടെയും രണ്ട് കുതിരകള്‍ തമ്മില്‍ യുദ്ധം നടക്കുന്നുണ്ട്; നാം ദിവസവും ഏത് കുതിരയ്ക്കാണോ തീറ്റ കൊടുക്കുന്നത് ആ കുതിര മാത്രമായിരിക്കും ഒടുവില്‍ വിജയിക്കുക; ലഹരിയോട് ‘നോ’ പറഞ്ഞ് ലാലേട്ടന്‍; മനസ്സിലെ രണ്ട് കുതിരകളുടെ പോരാട്ടവും മോഹന്‍ലാലിന്റെ ‘തൂഫാന്‍’ യുദ്ധവും

തിരുവനന്തപുരം :‘നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ എന്ന ‘ഇരുപതാം നൂറ്റാണ്ടിലെ’ സാഗര്‍ ഏലിയാസ് ജാക്കിയുടെ ഐക്കോണിക് ഡയലോഗ് വെള്ളിത്തിരയില്‍ മലയാളി കേട്ടുതുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ലഹരിയുടെ അധോലോകത്തെ വെറുക്കുന്ന ആ നായക സങ്കല്‍പ്പം സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും താന്‍ കാത്തുസൂക്ഷിക്കുന്ന നിലപാടാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന കൗമാരക്കാരെ അഭിസംബോധന ചെയ്ത് ലാലേട്ടന്‍ പങ്കുവെച്ച ലഹരിവിരുദ്ധ സന്ദേശം കേവലമൊരു ഉപദേശമല്ല, മറിച്ച് ഈ സാമൂഹിക വിപത്തിനെതിരെയുള്ള ഒരു ‘തൂഫാന്‍

സേനയെ ആധുനികവല്‍ക്കരിക്കാനും ഒരൊറ്റ ചരടില്‍ കോര്‍ക്കാനുമുള്ള ചെന്നിത്തലയുടെ ഈ ‘മാസ്സ്’ പ്ലാന്‍ പോലീസ് ചരിത്രത്തില്‍ പുതിയൊരു അധ്യായമാകും; ചരിത്രത്തിലാദ്യം; 1540 സ്റ്റേഷനുകളും ഒരൊറ്റ സ്‌ക്രീനില്‍! ‘മനസ്സിലെ പോലീസ് വിപ്ലവങ്ങള്‍’ വിശദീകരിക്കാന്‍ സേനയെ മൊത്തമായി വിളിച്ച് ചെന്നിത്തല

തിരുവന്തപുരം :കേരള പോലീസിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു ആഭ്യന്തര മന്ത്രിയും ചെയ്യാത്ത വമ്പന്‍ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്ത്.  താഴേത്തട്ടിലുള്ള പോലീസുകാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും താന്‍ കൊണ്ടുവരുന്ന വിപ്ലവകരമായ ‘ഓപ്പറേഷന്‍ തൂഫാന്‍’ ഭരണപരിഷ്‌കാരങ്ങള്‍ നേരിട്ട് വിശദീകരിക്കാനുമായി സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും ഒരൊറ്റ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ അണിനിരത്തി ചെന്നിത്തല മെഗാ യോഗം വിളിക്കുന്നു.  ഡിജിറ്റല്‍ യുഗത്തിലെ ഈ അസാധാരണ നീക്കം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കാക്കി പട. നാളെയാണ് നിര്‍ണ്ണായക ഓണ്‍ലൈന്‍ യോഗം. ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ്

സ്വാതന്ത്ര്യ ദിനത്തില്‍ എസ് ഐ മാര്‍ക്ക് സ്വാതന്ത്യം നല്‍കാന്‍ തൂഫാന്‍ ചെന്നിത്തല! പ്രത്യേക സ്റ്റേഷനുകളില്‍ ‘ഹൈബ്രിഡ് മാതൃക’; 59 സ്റ്റേഷനുകളില്‍ എസ്.ഐ. തസ്തികകള്‍ പുനഃസ്ഥാപിക്കും; മികച്ച മേല്‍നോട്ടവും മാനസിക സമ്മര്‍ദ്ദ കുറവും; രണ്ടു മാസത്തെ ഒരുക്കങ്ങളും പ്രത്യേക പരിശീലനവും; ഓഗസ്റ്റ് 15 മുതല്‍ സ്റ്റേഷനുകളില്‍ പുതിയ ഭരണസംവിധാനം; എസ് എച്ച് ഒ പരിഷ്‌കാരം സൂപ്പറാകും; പോലീസില്‍ ഇനി സംഭവിക്കാന്‍ പോകുന്നത്

തിരുവനന്തപുരം: പോലീസിനെ അടിമുടി മാറ്റിയെഴുതാന്‍ പോകുന്ന തൂഫാന്‍ ഭരണപരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നോട്ടു തന്നെ. പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനക്ഷമത കൂട്ടാനും ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിലവിലുള്ള ഇന്‍സ്പെക്ടര്‍-എസ്.എച്ച്.ഓ സംവിധാനം പൂര്‍ണ്ണമായി പുനഃസംഘടിപ്പിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ അടിയന്തര തീരുമാനം. ഇതിന്റെ ഭാഗമായി വിവാദമായ പല മാറ്റങ്ങളും തിരുത്തിക്കൊണ്ട് പഴയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (സി.ഐ) സംവിധാനം സംസ്ഥാനത്ത് വീണ്ടും തിരിച്ചെത്തുകയാണ്. വരുന്ന ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം മുതല്‍ ഈ പുതിയ ‘തൂഫാന്‍’ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരും. സംസ്ഥാനത്താകെ 210 സര്‍ക്കിള്‍