” അടുക്കള ബജറ്റ്” പടുകുഴിയിലേക്ക് ; കുഴിമന്തിയും ഷവർമയും മാത്രമല്ല, ഇനി മീൻകറി കൂട്ടിയുള്ള ചോറും കുറയ്ക്കാം ; പ്രോട്ടീൻ തരുന്ന മുട്ടയ്ക്കും ചിക്കനും അധികം കൊടുക്കേണ്ടത് എത്ര രൂപയെന്ന് കണ്ടോ?

കേരളത്തിലെ ചന്തയിൽ വിൽപനയ്ക്കുള്ള മീൻ, ചിക്കൻ, പച്ചക്കറികൾ – വിലക്കയറ്റം സൂചിപ്പിക്കുന്ന ചിത്രം

തൊടുപുഴ: ഭക്ഷണം പുറത്തുനിന്ന് വാങ്ങുന്നതിനു മാത്രമല്ല, വീട്ടിൽ പാചകം ചെയ്യാനുള്ള സാധനങ്ങൾ വാങ്ങുന്നതിനും മലയാളികൾ ഇപ്പോൾ രണ്ടുവട്ടം ആലോചിക്കേണ്ട സ്ഥിതിയാണ്. പാചകവാതക വില, മീൻ-ഇറച്ചി-പച്ചക്കറി വിലക്കയറ്റം എന്നിവ ഒരുമിച്ചു വന്നതോടെ ഇടത്തരം കുടുംബങ്ങളുടെ പ്രതിമാസ ബജറ്റ് കീഴ്മേൽ മറിയുകയാണ്. നിലവിൽ, ജൂലൈ 31 വരെ നീളുന്ന ട്രോളിങ് നിരോധനമാണ് മത്സ്യവിപണിയിലെ വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ലഭ്യത കുറഞ്ഞതോടെ മത്തിക്ക് കിലോഗ്രാമിന് 200–220 രൂപയും അയലയ്ക്ക് 260–320 രൂപയുമായി. ഓലക്കുടിക്ക് 560 രൂപ വരെയും കേരയ്ക്ക് (തുണ്ടം) 520–560

NSS-ന് വാതിൽ അടച്ചു, ഹിന്ദു ഐക്യവേദിക്ക് പരവതാനിയോ? ; ‘ഞാൻ ഒരു ദൈവ വിശ്വാസിയാണ്, 37 തവണ മൂകാംബിക സന്ദർശിച്ചിട്ടുണ്ട്’ ; മൃദുഹിന്ദുത്വ ചോദ്യത്തിന് സതീശന്റെ മറുപടി

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ മൃദുഹിന്ദുത്വ ആരോപണങ്ങൾക്ക് മറുപടി നൽകുന്നു | Kerala CM VD Satheesan responds to soft Hindutva allegations

തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാക്കളെ സെക്രട്ടേറിയറ്റിൽ കണ്ടതുമായി ബന്ധപ്പെട്ട് ഉയർന്ന മൃദുഹിന്ദുത്വ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹിന്ദു ഐക്യവേദി നേതാക്കൾ ആവശ്യപ്പെട്ടതു പ്രകാരമാണ് അവരെ കണ്ടതെന്നും, നിവേദനം നൽകാനാണ് അവർ വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “എല്ലാവരുടെയും മുഖ്യമന്ത്രിയാണ് ഞാൻ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി നേതാക്കൾ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുന്നുവെന്ന മുഹമ്മദ് റിയാസിന്റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. മുൻമുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതു പോലെ രഹസ്യമായല്ല താൻ കൂടിക്കാഴ്ച നടത്തിയതെന്നും, മറ്റൊരു കാറിൽ

ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്നില്ല; ചെന്താമര നാളെ വീഡിയോ കോൺഫറൻസ് വഴി വിധി കേൾക്കും: പ്രതിഭാഗം എല്ലാ ആരോപണങ്ങളും നിഷേധിച്ചു ; ആശങ്കയോടെ സുധാകരൻ്റെ പെൺമക്കൾ

ചെന്താമര ഇരട്ടക്കൊലപാതകം

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ (59) ശിക്ഷാവിധി ഇന്നില്ല.  കേരളം ഉറ്റുനോക്കിയ. ശിക്ഷാവിധി നാളെ. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജൂലൈ 6ന് പ്രഖ്യാപിക്കേണ്ടിയിരുന്ന ശിക്ഷാവിധി, ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം ഇന്നത്തേക്ക് മാറ്റിവച്ചിരുന്നു. ചെന്താമരയെ നിലവിൽ കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നു. നാളെ ഉറപ്പായും വിധി ഉണ്ടാകും എന്നും പറഞ്ഞു.

‘കെ റെയിൽ ചെയ്ത അബദ്ധം ആവർത്തിക്കില്ല’: അന്ന് ഞങ്ങൾ തന്നെ പരിസ്ഥിതി പ്രശ്നം പറഞ്ഞു, പിന്നെ ഞങ്ങളും വന്ന് അതു തന്നെ ചെയ്യരുതല്ലോ? ; അതിവേഗ റെയിൽ പദ്ധതി പുനഃപരിശോധിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

KSRTC Priyadarshini Free Travel Scheme for Women in Kerala

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്കെതിരെ ഉയർത്തിയ അതേ വിമർശനങ്ങൾ തങ്ങളുടെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ ഉയരരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. “കെ റെയിൽ എതിർത്തത് എൻവയോൺമെന്റൽ ഡിസാസ്റ്റർ എന്നു പറഞ്ഞാണല്ലോ, പിന്നെ ഞങ്ങളും വന്ന് അതു തന്നെ ചെയ്യരുതല്ലോ?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കെ റെയിൽ പദ്ധതിക്ക് പറ്റിയ അബദ്ധം ആവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി യാത്രാ സൗകര്യത്തിനു മാത്രമായി ഒതുങ്ങരുതെന്നും ചരക്കുനീക്കം കൂടി മുൻനിർത്തി

നെന്മാറ ഇരട്ടക്കൊലപാതക കേസ് : നരാധപന് വധശിക്ഷയോ? ശിക്ഷാവിധി ഇന്ന്!

ചെന്താമര കേസിൽ വിധി പറയുന്ന പാലക്കാട് അഡീഷണൽ സെഷൻസ് കോടതി

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം ശിക്ഷാവിധി പ്രഖ്യാപനം നേരത്തേ മാറ്റിവച്ചിരുന്നു. 2025 ജനുവരി 27ന് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) ചെന്താമര വെട്ടിക്കൊലപ്പെടുത്തി. സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ വീടിന് മുന്നിൽ തടഞ്ഞുനിർത്തി

ജെസിബി തൊട്ടാൽ പൊട്ടുന്നതേ ഉള്ളോ കുമാരപുരത്തെ ഗ്യാസ് പൈപ്പ്? ഇതൊരു ഒറ്റപ്പെട്ട കേസ് അല്ല; റോഡിനടിയിലെ ലൈനുകൾ എത്ര സുരക്ഷിതം? ചോദ്യങ്ങൾ ബാക്കി

"Gas pipeline leak repair work at Kumarapuram Thiruvananthapuram - അഗ്നിശമനസേനാ പ്രവർത്തനം"

തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിൽ, റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച ഉണ്ടായത് ഇന്ന് സമൂഹത്തിൽ വലിയ വിമർശം നേരിടുകയാണ്. അഗ്നിശമനസേന ഇടപെട്ട് നിയന്ത്രണവിധേയമാക്കിയെങ്കിലും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഉയർത്തുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ്? മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ അടിയിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ചോർച്ചയെ തുടർന്ന് പരിസരവാസികളെ സ്ഥലത്തുനിന്ന് മാറ്റുകയും അഗ്നിശമനസേന എത്തി വാൽവുകൾ അടച്ച് സ്ഥിതി നിയന്ത്രിക്കുകയും ചെയ്തു. ഈ ലൈനിലൂടെയുള്ള ഗ്യാസ് വിതരണം

പീഡനശ്രമം എതിർത്ത യുവതി; കുടുംബത്തെ 20 കിലോമീറ്റർ പിന്തുടർന്ന് ആക്രമണം, കാർ തകർത്തു, ആറുപേർ കസ്റ്റഡിയിൽ!

Car damaged after Nashik Igatpuri attack video goes viral

നാസിക് : വിനോദയാത്രയ്ക്കിടെ പീഡനശ്രമം എതിർത്ത യുവതിയെയും കുടുംബത്തെയും യുവാക്കളുടെ സംഘം 20 കിലോമീറ്ററോളം പിന്തുടർന്ന് ആക്രമിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഇഗത്പുരിയിലുള്ള ബാവ്‌ലി ഡാം വെള്ളച്ചാട്ടത്തിനു സമീപമാണ് സംഭവം. കേസിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച വിനോദസഞ്ചാരത്തിനെത്തിയ എട്ടംഗ കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. ഭക്ഷണം കഴിച്ചും വെള്ളത്തിൽ കളിച്ചും സമയം ചെലവഴിച്ച ശേഷം മടങ്ങാൻ ഒരുങ്ങവെ, അവിടെയുണ്ടായിരുന്ന രണ്ടു യുവാക്കൾ യുവതിയെ വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങിയെന്നാണ് പരാതി. വിസിലടിച്ചും അശ്ലീലവാക്കുകൾ പറഞ്ഞും യുവാക്കൾ പെരുമാറിയതോടെ

ഒരുവശത്ത് മണ്ണ് വാരിതിന്ന് പൊട്ടിക്കരയുന്ന ഉദ്യോഗാര്‍ഥികള്‍ മറുവശത്ത് പെണ്‍മക്കളെ പിഎസ്സിയില്‍ അനധികൃതമായി തിരുകികയറ്റിയ ചെയര്‍മാന്‍, ഇത് പഴ്‌സണല്‍ സര്‍വീസ് കമ്മിഷനോ?!

കർണാടക PSC ചെയർമാൻ സസ്‌പെൻഡ്; കേരള PSC തട്ടിപ്പ് അന്വേഷണം

കഷ്ടപ്പെട്ട് പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്ന ഉദ്യോഗാര്‍ഥികള്‍ മണ്ണ് വാരിതിന്നും മൊട്ടയടിച്ചും, മുടിമുറിച്ചും മുട്ടിലിഴഞ്ഞും നിരാഹാരം കിടന്നുമൊക്കെ പ്രതിഷേധിക്കുകയാണ്. ഇതിനിടയിലാണ് കേരളത്തില്‍ പരീക്ഷ തട്ടിപ്പ് ആരോപണങ്ങള്‍, അങ്ങ് കര്‍ണാടകയില്‍ സ്വന്തം പെണ്‍മക്കള്‍ പിഎസ്സി ചെയര്‍മാന്‍ വക സ്‌പെഷ്യല്‍ നിയമനം എന്ന വാര്‍ത്തയും. കേരളത്തില്‍  പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിരിക്കുന്ന സമയത്ത് ഇതാ കര്‍ണാടക പിഎസ്സിയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ പൊതുജനങ്ങള്‍ക്കുള്ളതാണെന്നും അല്ലാതെ പേഴ്‌സണല്‍

തനിക്ക് കിട്ടാത്തത് മക്കള്‍ക്ക് വേണമെന്ന വാശിയുമായി മെസ്സി; കൂടെ നിന്ന് അന്റോണെല്ലയും!

മക്കൾക്കൊപ്പം ലിയോണൽ മെസ്സി

മെസ്സി, മെസ്സി, മെസ്സി, താളത്തിലുള്ള ഈ വിളിതന്നെയാണ് കാല്‍പന്തുകളിയെന്ന് കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ ആരാധകരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്.  ലിയോണല്‍ മെസി എന്ന ഇതിഹാസം ഗോള്‍വല കുലുക്കി ആരാധകരുടെ മനസ്സില്‍ ഇടം നേടിയ മിശിഹയാണ്, ഗോള്‍ഡന്‍ ബോയ് ആണ്,  ജീനിയസ് ആണ്,  ദ ഗോട്ട് ആണ്. അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷണങ്ങളാണ് . കളിക്കളത്തിലെ ഈ മാന്ത്രികനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ മൈതാനത്തെ ഈ വിസ്മയം മക്കളുടെ മുമ്പില്‍ കര്‍ക്കശക്കാരനായ ഒരു പിതാവാണ്. മൂന്നു മക്കളും മൊബൈലുകളോ

വക്കീലിന്റെ മക്കൾ വക്കീൽ, ഡോക്ടറുടെ മക്കൾ ഡോക്ടർ, സിനിമാ താരത്തിന്റെ മക്കൾ സിനിമയിൽ അഭിനയിച്ചാൽ നെപ്പോട്ടിസം ; മോഹൻലാൽ ചെയ്തതിലെ തെറ്റ് എന്തെന്ന് ചോദിച്ച് ആരാധകൻ? പ്രണവ് മറ്റൊരു കാളിദാസനായില്ല ; വൈറലായി കുറിപ്പ്!

Mohanlal with children Pranav Mohanlal and Vismaya Mohanlal at film event

മലയാളികളുടെ താരരാജാവ് മോഹൻലാലിൻറെ രണ്ടു മക്കളും സിനിമയിലേക്ക് വന്നത് ഒളിഞ്ഞും തെളിഞ്ഞും സംസാര വിഷയമാണ്. മോഹൻലാലിനെ പരസ്യമായി ഈ വിഷയത്തിൽ ഒന്നും പറയാൻ അധികമാരും മുന്നോട്ട് വരില്ല. എന്നാൽ, പ്രണവിനും വിസ്മയയ്ക്കും എതിരെ പല കമന്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ജൂഡ് ആന്റണി ഒരുക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ കെഎസ് ചിത്ര ആലപിച്ച ആദ്യഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പാട്ടിലെ വിസ്മയയുടെ പ്രകടനത്തെ വിലയിരുത്തി അനുകൂലിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വന്നിരുന്നു.