സ്‌പെയിനിന് ലോക റെക്കോർഡ് : ഒരു ഗോൾ പോലും വഴങ്ങാതെ 609 മിനിറ്റുകൾ

ഡാലസ്: പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ലോകകപ്പിന്റെ ക്വാർട്ടറിലേക്ക് കടന്ന സ്‌പെയിൻ ടീം കുറിച്ചത് പുതിയ ലോക റെക്കോഡ്. പോർച്ചുഗലിനെതിരെ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചതോടെ, ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ വഴങ്ങാത്ത ടീം എന്ന റെക്കോഡ് സ്‌പെയിൻ സ്വന്തമാക്കി. 1990-ൽ ഇറ്റലിയും 2006-10 കാലഘട്ടത്തിൽ സ്വിറ്റ്‌സർലൻഡും സ്ഥാപിച്ച അഞ്ച് ക്ലീൻ ഷീറ്റ് മത്സരങ്ങളുടെ റെക്കോഡാണ് സ്‌പെയിൻ തിരുത്തിയത്. 2022 ലോകകപ്പിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ നിന്നാണ് ഈ

കണ്ണീരോടെ മടക്കം! സഫലമാവാതെ ലോകകപ്പ് കിരീടം

  ഡാലസ്:ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മടക്കം കണ്ണീരോടെ..   മത്സരശേഷം റൊണാൾഡോ മൈതാനത്ത് പൊട്ടിക്കരയുന്ന കാഴ്ച ഫുട്‌ബോൾ പ്രേമികളുടെ  നെഞ്ചുലച്ചു. 2006-ൽ തന്റെ ആദ്യ ലോകകപ്പ് കളിച്ച റൊണാൾഡോ, ഈ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് മത്സരത്തിന് മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വികാരാധീനനായ റൊണാൾഡോ മൈതാനത്ത് നിൽക്കുകയും പിന്നീട് കണ്ണീരടക്കാൻ ഏറെ കഷ്ടപ്പെടുകയും ചെയ്തു. സ്പാനിഷ് കൗമാരതാരം ലമിൻ യമാൽ,

പി എസ് സിയെ മൊത്തത്തില്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ആലോചന; കടുത്ത നടപടികളിലേക്ക്; പ്രത്യേക നിയമനിര്‍മ്മാണവും പരിഗണനയില്‍; അട്ടിമറി തെളിഞ്ഞാല്‍ പി എസ് സി ഉന്നതരെ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ പിഎസ് സി പരീക്ഷാ ക്രമക്കേട് വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതായി സൂചന. വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെട്ട പിഎസ്സി ഭരണസമിതിയെ മൊത്തത്തില്‍ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള അസാധാരണ നടപടികളാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നത്. ഭരണഘടനാ സ്ഥാപനമായതിനാല്‍ ഇതിനുള്ള നിയമപരമായ സാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ അടിയന്തരമായി നിയമോപദേശം തേടും. ആവശ്യമെങ്കില്‍ പിഎസ്സിയുടെ ഘടന തന്നെ പൊളിച്ചെഴുതാന്‍ പുതിയ നിയമനിര്‍മ്മാണം നടത്താനും നീക്കമുണ്ട്. പരീക്ഷാ അട്ടിമറിയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാല്‍ പിഎസ്സിയിലെ ഉന്നതരെ അടിയന്തരമായി അറസ്റ്റ് ചെയ്യാനും

‘അമ്മ’യില്‍ പോര് ശക്തം; വിട്ടുകൊടുക്കാതെ ശ്വേത; മമ്മൂട്ടിക്കും മോഹന്‍ലാലിനും അമര്‍ഷം; ഫോണ്‍ വിളിക്കാന്‍ പോലും ഭയന്ന് മോളിവുഡ്

തിരുവനന്തപുരം: രമേഷ് പിഷാരടി എംഎല്‍എയും നടി ശ്വേതാ മേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ ആഭ്യന്തരപ്പോര് കനക്കുന്നു. വിവാദത്തില്‍ ഒട്ടും വിട്ടുകൊടുക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് ശ്വേതാ മേനോന്‍. അതേസമയം, സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളിലേക്ക് വീണ്ടും തങ്ങളുടെ പേരുകള്‍ അനാവശ്യമായി വലിച്ചിഴയ്ക്കപ്പെടുന്നതില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും കടുത്ത അമര്‍ഷമുള്ളതായാണ് സൂചന. പുതിയ വിവാദങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി അകലം പാലിക്കാനാണ് ഇരുവരുടെയും തീരുമാനം. ഫോണ്‍ കോളില്‍ വ്യക്തമായ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും വഷളന്‍ ചിരിയിലൂടെയും രമേഷ്

ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും; മൊഴിയില്‍ അവിശ്വാസം ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ നടന് കുരുക്കോ

ഭൂട്ടാന്‍ വിലാസത്തില്‍ ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ പ്രമുഖ ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക ചോദ്യം ചെയ്യലില്‍ താരം നല്‍കിയ മൊഴികള്‍ കസ്റ്റംസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍. കസ്റ്റംസ് ആസ്ഥാനത്ത് വെച്ച് ഏഴ് മണിക്കൂറോളമാണ് ദുല്‍ഖര്‍ സല്‍മാനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. വാഹനങ്ങള്‍ താന്‍ നിയമപരമായാണ് വാങ്ങിയതെന്നും ഇതിന് പിന്നില്‍ കള്ളക്കടത്തോ നികുതി വെട്ടിപ്പോ നടന്നിട്ടുണ്ടെന്ന കാര്യം തനിക്ക്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

തിരുവനന്തപുരം : ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെ നാലാമത്തെ കേസിൽ ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു .ഏഴ് വർഷം അനുഭവിച്ചാൽ മതി. മൂന്ന് കേസിലെയും ശിക്ഷ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തിൽ

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും യുഡിഎഫ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ; ബിന്ദുകൃഷ്ണയ്ക്കും ലിജുവിനും ഇതുവരെ പ്രൈവറ്റ് സെക്രട്ടറിമാരായില്ല.

തിരുവനന്തപുരം:  യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ നിയമന പട്ടിക പുറത്ത്. മുൻ ഐഎഎസ് ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടർമാരും ഉൾപ്പെടെ വലിയൊരു ഉദ്യോഗസ്ഥ നിര തന്നെയാണ് ഇത്തവണ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ, ഭരണത്തിലേറി ഒരു മാസം പിന്നിട്ടിട്ടും ചില മന്ത്രിമാരുടെ പ്രധാന തസ്തികകളിലെ നിയമനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. മന്ത്രിമാരായ ബിന്ദു കൃഷ്ണ, എം. ലിജു എന്നിവർക്ക് ഇനിയും പ്രൈവറ്റ് സെക്രട്ടറിമാരെ (PS) കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. പ്രധാന നിയമനങ്ങൾ : ആരോഗ്യ വകുപ്പ്: മന്ത്രി

സ്റ്റാലിന് കനത്ത തിരിച്ചടി; എംഡിഎംകെ മുന്നണി വിട്ടു, ഒൻപതുവർഷത്തെ ബന്ധം വഴിപിരിയുന്നു

ചെന്നൈ: അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഡിഎംകെയ്ക്ക് തിരിച്ചടി തുടരുന്നു. തമിഴ്നാട്ടിൽ ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ ഡിഎംകെ സഖ്യകക്ഷികൾ ഓരോന്നായി മുന്നണി വിട്ടിരുന്നു. ഇപ്പോൾ എംഡിഎംകെയും ഒമ്പത് വർഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. ഭരണകക്ഷിയായ ടിവികെയ്ക്കൊപ്പം ചേരുമെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ പുറത്തു വന്നിട്ടില്ല . ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ എംഡിഎംകെ നേതൃത്വം ടിവികെ സർക്കാരിനെ സ്വാഗതംചെയ്തു. അഴിമതിരഹിത ഭരണം ഉറപ്പാക്കൽ, മേക്കേദാട്ടു അണക്കെട്ട് പദ്ധതി തുടങ്ങിയ വിഷയങ്ങളിൽ തമിഴ്നാടിന്റെ അവകാശങ്ങൾ

ഇന്ത്യ സന്ദർശനത്തിനൊരുങ്ങി ഡൊണാൾഡ് ട്രംപ്; മോദിയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാൻ നീക്കം

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും ആഗോളതലത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയെയും പുകഴ്ത്തി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. വൈറ്റ് ഹൗസിൽ നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു റൂബിയോയുടെ തുറന്നുപറച്ചിൽ . ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ വലിയൊരു ആരാധകനാണ് താനെന്ന് മാർക്കോ റൂബിയോ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മോദിയും ഉറ്റ സുഹൃത്തുക്കളാണെന്നും ഈ അടുപ്പം നയതന്ത്രരംഗത്ത് വളരെയധികം പ്രാധാന്യമുള്ളതാണെന്നും റൂബിയോ പറഞ്ഞു. സാമ്പത്തികം, വിതരണശൃംഖലകൾ, ഊർജം, സുരക്ഷ, സമുദ്രസഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും

അമര്‍ അക്ബര്‍ ആന്റണി സിനിമയിലെ നല്ലവനായ ഉണ്ണിയെ വെല്ലുന്ന ‘കളി’ ; പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ ബുദ്ധിപൂര്‍വ്വം താമസിച്ചത് പോലീസ് ഓഫീസറുടെ എതിര്‍ ഫ്‌ളാറ്റില്‍ ; യതീഷ് ചന്ദ്രയും സുദര്‍ശനനും ഹാര്‍ദിക് മീണയും ഒത്തു ചേര്‍ന്നപ്പോള്‍ ആ സിന്‍ഡിക്കേറ്റ് തകര്‍ന്നു; ഹൈബ്രിഡ് കഞ്ചാവ് ദമ്പതികളായ ആയുഷിനെയും അനഘയെയും അകത്താക്കിയത് ത്രിമൂര്‍ത്തി ഓപ്പറേഷന്‍ ! ഡാന്‍സാഫ് സംഘത്തിന് കയ്യടി ! വീഡിയോ ദൃശ്യങ്ങള്‍ മംഗളം ടിവിക്ക് !

കൊച്ചി: അമര്‍ അക്ബര്‍ ആന്റണി സിനിമയിലെ നല്ലവനായ ഉണ്ണിയെ വെല്ലുന്ന കള്ളനും പോലീസും കളി പെരുമ്പാവൂരില്‍ നേരിട്ട് കണ്ടു! പോലീസിനെ കബളിപ്പിക്കാന്‍ ആയുഷും അനഘയും എന്ന ദമ്പതികള്‍ കണ്ടെത്തിയ മാര്‍ഗ്ഗം കേട്ടാല്‍ ആരും ഒന്ന് അമ്പരന്നുപോകും. പോലീസ് ഉദ്യോഗസ്ഥന്‍ താമസിച്ചിരുന്ന ഫ്ളാറ്റിന്റെ തൊട്ടുമുന്നിലെ ഫ്ളാറ്റ് തന്നെ ഇവര്‍ വാടകയ്ക്ക് എടുത്തത് തങ്ങളെ ഒരിക്കലും തിരിച്ചറിയില്ലെന്നും പിടിയിലാകില്ലെന്നുമുളള അമിത ആത്മവിശ്വാസത്തിലായിരുന്നു. പോലീസിനെ കബളിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ച ദമ്പതികള്‍ ഡാന്‍സാഫ് ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. ദമ്പതികള്‍ ഒളിപ്പിച്ച കള്ളം ഉദ്യോഗസ്ഥന്റെ