തിരുവനന്തപുരം : സംസ്ഥാനത്ത് പകലും രാത്രിയും ആവർത്തിക്കുന്ന വൈദ്യുതി നിയന്ത്രണത്തിൽ പ്രതികരണവുമായി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്തെ പല വീടുകളിലും സോളാർ സംവിധാനമുണ്ടെന്നും പകൽ സമയത്ത് ആവശ്യത്തിലധികം വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ അധിക വൈദ്യുതി രാത്രിയിലേക്കായി സംഭരിക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം ഉന്നയിച്ചത്. കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞിട്ടുണ്ടെന്നും, പകൽ ഒരു രൂപ നിരക്കിൽ ലഭിക്കുന്ന ഒരു യൂണിറ്റ്
ന്യൂഡൽഹി : സ്ത്രീയുടെ വസ്ത്രം ബലമായി അഴിച്ചുമാറ്റുന്നതും ശരീരത്തിൽ അനുചിതമായി സ്പർശിക്കുന്നതും പീഡനശ്രമമായി കണക്കാക്കാനാകില്ലെന്ന പട്ന ഹൈക്കോടതിയുടെ പരാമർശത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ലൈംഗിക കുറ്റകൃത്യ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാർ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് നാഷനൽ ജുഡീഷ്യൽ അക്കാദമി കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും ജില്ലാ കോടതികൾക്കും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റികൾക്കും നിയമ വകുപ്പുകൾക്കും പ്രോസിക്യൂഷൻ ഡയറക്ടറേറ്റുകൾക്കും കൈമാറാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. സമാനമായ വിധിയിലൂടെ
പത്താമുട്ടം :മാളികക്കരോട്ട് എം എം ജോർജിന്റെ( റിട്ട. ഡെപ്യൂട്ടി ലേബർ കമ്മീഷണർ, മുൻ ജനറൽ മാനേജർ മംഗളം) മകൻ , മംഗളം ദിനപത്രം അസിസ്റ്റൻ്റ് എഡിറ്റർ മാത്യൂസ് എം ജോർജ് (52)നിര്യാതനായി .സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് വീട്ടിലെ ശുശൂഷകൾക്ക് ശേഷം നാലിന് പാത്താമുട്ടം മാർ സ്ലീബ പളളി സെമിത്തേരിയിൽ മകൻ:ഇഷാൻ ജോർജ് (ബിടെക് വിദ്യാർത്ഥി, സെൻ്റ് ഗിറ്റ്സ് കോളേജ്, പാത്താമുട്ടം ) മാതാവ് ജോളി ജോർജ് കൊല്ലാട് ചെമ്പകശേരിൽ കുടുംബാംഗം. മൃതദേഹം രാവിലെ 9
പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് പിന്നിടാൻ ഒരുങ്ങി ഇന്ത്യ. പ്രതിരോധരംഗത്ത് ഇതിനോടകം തന്നെ നിരവധി നേട്ടങ്ങളാണ് ഭാരതം സ്വന്തമാക്കിയിട്ടുള്ളത്. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം സ്ട്രാറ്റോസ്ഫെറിക് നിരീക്ഷണ സാങ്കേതികവിദ്യയിൽ സ്വന്തം സാന്നിധ്യം ഉറപ്പിക്കാൻ ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി എയർഷിപ്പ് വികസിപ്പിക്കാനുള്ള നീക്കം തുടങ്ങി. എയർഷിപ്പ് അധിഷ്ഠിത ഹൈ ആൾട്ടിറ്റ്യൂഡ് സ്യൂഡോ സാറ്റലൈറ്റ് (AS-HAPS) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 15,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വ്യോമസേനയുടെ ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷൻസ് (റിമോട്ട്) ആണ് പദ്ധതിക്ക്
പെരുന്ന : മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനല്ല, മുഖ്യമന്ത്രി പദവിയിലുള്ള ആളെ കാണാനാണ് സമയം ചോദിച്ചതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വോട്ടറും ഒരു സംഘടനയുടെ നേതാവുമാണെന്ന പരിഗണന മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ കാര്യത്തിനല്ല, എൻഎസ്എസുമായി ബന്ധപ്പെട്ട ഒരു ഫയൽ സംബന്ധിച്ചാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയതെന്നും, ആരുടെയും മുന്നിൽ പിച്ചച്ചട്ടിയുമായി നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ വിളിച്ചപ്പോൾ എറണാകുളത്ത് വന്ന് കാണാമെന്ന മറുപടിയാണ് ലഭിച്ചതെന്നും, എന്നാൽ സെക്രട്ടേറിയറ്റിൽ വച്ച്
ഇന്റർവ്യൂ താരം എന്ന് മലയാളികൾ വാഴ്ത്തിയ ധ്യാൻ ശ്രീനിവാസൻ നടൻ ദിലീപിനെ ആരോപിച്ചു പറഞ്ഞ ഒരു തമാശ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റേതായ തനത് ശൈലിയിൽ എല്ലായിപ്പോഴും തമാശകളും കൗണ്ടറുകളും കൊണ്ട് സിനിമാ വേദികളെ കയ്യിലെടുക്കുന്ന ധ്യാൻ ശ്രീനിവാസൻ വീണ്ടുമൊരു സിനിമാ ലോഞ്ച് വേദി ചിരിയുടെ പൂരപ്പറമ്പാക്കിയിരിക്കുകയാണ്. ഉർവശിയും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ഹൊറർ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിലാണ് സിനിമാ ലോകത്തെ അമ്പരപ്പിച്ചും ചിരിപ്പിച്ചും ധ്യാൻ തന്റെ തനത് ശൈലിയിൽ പ്രസംഗം
കോഴിക്കോട് : മൂന്നു കോടി രൂപ കൈമാറിയാൽ വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വാട്സാപ് കോൾ. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നാണെന്ന് അവകാശപ്പെട്ട് ഈ മാസം ആറിനാണ് കോൾ എത്തിയത്. സംഭവത്തിൽ വിദ്യാ ബാലകൃഷ്ണൻ നൽകിയ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് പരാതി നൽകിയതെന്ന് എംഎൽഎ വ്യക്തമാക്കി. സമാനമായ തട്ടിപ്പുകൾ സമൂഹത്തിൽ പലയിടത്തും നടക്കുന്നുണ്ടെന്നും, ഇരയാകുന്നവരെ സംരക്ഷിക്കാനും കുറ്റവാളികളെ നിയമത്തിനു
സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിഎ ആയിരുന്ന ടെനി ജോപ്പന്‍. തന്നെ ലക്ഷ്യമിട്ടത് ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ വേണ്ടിയാണെന്നും അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഐജി ഹേമചന്ദ്രന്‍ മുഖത്തടിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ’13 വര്‍ഷത്തെ വേദനയ്ക്ക് പരിഹാരം’ 13 വര്‍ഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് കോടതി വിധി പരിഹാരമായെന്ന് ടെനി ജോപ്പന്‍ പ്രതികരിച്ചു. ശത്രുക്കള്‍ പുറത്തല്ല, ഉള്ളില്‍ തന്നെയായിരുന്നെന്നും
ആപ്പിളിൻ്റെ ഏറ്റവും വലിയ എഐ അപ്ഗ്രേഡ് ഇപ്പോൾ ഉപയോക്താക്കൾക്ക് പരീക്ഷിക്കാം. കഴിഞ്ഞ മാസം WWDC 2026-ൽ പ്രഖ്യാപിച്ച iOS 27-ൻ്റെ പബ്ലിക് ബീറ്റ ആപ്പിൾ പുറത്തിറക്കി. സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ സീരീസിനൊപ്പം ഇത് ഔദ്യോഗികമായി എത്തും. ‘സിരി എഐ’ ആണ് താരം ChatGPT-യോടും Gemini-യോടും മത്സരിക്കാൻ സിരിയെ ആപ്പിൾ പൂർണമായി പുനർനിർമിച്ചു. ഗൂഗിളിൻ്റെ Gemini മോഡലുകൾ അടിസ്ഥാനമാക്കിയ പുതിയ സിരി, ‘സിരി എഐ’ എന്ന പേരിൽ പ്രത്യേക ആപ്പായി തന്നെ ലഭ്യമാണ്. മെയിൽ, മെസ്സേജ്, നോട്ട്സ്,
അടൂർ: പത്തനംതിട്ട അടൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഷെഹനയുടെ (31) പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോലീസ് സർജൻ നടത്തിയ പരിശോധനയിൽ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു. റിപ്പോർട്ട് അടിസ്ഥാനമാക്കി കേസ് ഉറപ്പിക്കാനുള്ള നടപടികളിലേക്ക് പോലീസ് നീങ്ങി. സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഏഴംകുളം സ്വദേശി അരുൺ ശ്രീക്കുട്ടനെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്ഇബി താൽക്കാലിക ഡ്രൈവറായ അരുണിനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മരണത്തിന് മുൻപ് ഷെഹനയുമായി










