ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെയും വിവേകപൂര്‍ണ്ണമായ ഇടപെടലുകളിലൂടെയും പല സങ്കീര്‍ണ്ണമായ കേസുകളുടേയും ചുരുളഴിച്ച ‘പെണ്‍പുലി’; അഴിമതിയുടെ കറ പുരളാത്ത കരിയറും സുതാര്യമായ പ്രവര്‍ത്തനശൈലിയും; കേരളത്തിലെ ഐപിഎസുകാരെ ഇനി ഈ കോയമ്പത്തൂരുകാരി നയിക്കും; ഐപിഎസ് അസോസിയേഷന്‍ സെക്രട്ടറിയായി അജിതാ ബീഗം; ഇത് ചരിത്ര നിയോഗം

തിരുവനന്തപുരം: കേരളത്തിലെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘടനയായ ഐ.പി.എസ്. അസോസിയേഷന്റെ അമരത്തേക്ക് ചരിത്രത്തിലാദ്യമായി ഒരു വനിതാ സാരഥി. പൊലീസ് ആസ്ഥാനത്തെ ക്രൈം ഒബ്‌സര്‍വേഷന്‍ ഐ.ജി ഐജിയായ അജിതാ ബീഗത്തെ അസോസിയേഷന്‍ സെക്രട്ടറിയായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. എഡിജിപി യോഗേഷ് ഗുപ്തയാണ് അസോസിയേഷന്‍ പ്രസിഡന്റ്. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും നയരൂപീകരണങ്ങള്‍ക്കും ചുക്കാന്‍ പിടിക്കേണ്ട സെക്രട്ടറി പദവിയിലേക്ക് അജിതാ ബീഗം എത്തുന്നതോടെ കേരളാ പൊലീസിന്റെ ചരിത്രത്തില്‍ ഇതൊരു പുതിയ അധ്യായമായി മാറുകയാണ്. കേരളാ കാഡറിലെ ഏറ്റവും പ്രഗത്ഭരും ജനകീയരുമായ വനിതാ ഓഫീസര്‍മാരില്‍ ഒരാളായ

ഇഡി ആക്രമണക്കേസ്: വിവാദങ്ങളുടെ മുള്‍മുനയില്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി; രാജിക്കൊരുങ്ങുന്നതായി സൂചന

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഒത്തുകളിച്ചെന്ന ആരോപണം ശക്തമായതോടെ, പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരി സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കേസില്‍ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകള്‍ സര്‍ക്കാരിനെയും അന്വേഷണസംഘത്തെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍, തുടരാന്‍ അവര്‍ക്കും താല്‍പ്പര്യമില്ലെന്നാണ് വിവരം. പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് കാണിച്ച് പോലീസ് നല്‍കിയ 13 നിര്‍ണ്ണായക കാരണങ്ങള്‍ തള്ളിക്കളഞ്ഞും, ‘പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ട’ എന്ന് കോടതിയില്‍ നിലപാടെടുത്തും ഗീനാകുമാരി സ്വയം പ്രതിരോധത്തിലായി. പോലീസിന്റെ കൃത്യമായ മുന്നറിയിപ്പുകളെ അവഗണിച്ച് പ്രതിക്ക്

മാണി സി. കാപ്പന് മന്ത്രിസ്ഥാനം കിട്ടില്ല; അഞ്ചുവര്‍ഷവും അനൂപ് ജേക്കബ് തന്നെ; യുഡിഎഫിന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയാകുകയും എന്നാല്‍ യുഡിഎഫ് നേതൃത്വം ഔദ്യോഗികമായി മൗനം പാലിക്കുകയും ചെയ്യുന്ന മന്ത്രിപദവി പങ്കുവെക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. രണ്ടരക്കൊല്ലത്തിന് ശേഷം മാണി സി. കാപ്പന് മന്ത്രിസ്ഥാനം ലഭിക്കുമെന്നത് വെറും പ്രചാരണം മാത്രമാണെന്നും, അനൂപ് ജേക്കബ് അഞ്ചു വര്‍ഷവും മന്ത്രിയായി തുടരുമെന്നുമാണ് ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മന്ത്രിപദം കൈമാറേണ്ടി വരുമെന്ന തരത്തില്‍ യാതൊരുവിധ സൂചനയും യുഡിഎഫ് നേതൃത്വം അനൂപ് ജേക്കബിന് നല്‍കിയിട്ടില്ല. മന്ത്രിസ്ഥാനം ലഭിക്കില്ലെങ്കിലും മാണി സി. കാപ്പനെ തഴയാന്‍ യുഡിഎഫ് തയ്യാറല്ല.

തലസ്ഥാനത്ത് ബിജെപിക്ക് ‘കരുതല്‍ കവചം’; രാജേഷിനെ വീഴ്ത്താന്‍ സമ്മതിക്കില്ലെന്ന് അമിത് ഷാ; തിരുവനന്തപുരത്തെ രാഷ്ട്രീയ കരുനീക്കങ്ങളില്‍ കേന്ദ്ര ഇടപെടല്‍; ഓരോ ചലനവും നിരീക്ഷിക്കാന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സജീവം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോള്‍, തലസ്ഥാനത്തെ രാഷ്ട്രീയക്കളത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി ബിജെപി ദേശീയ നേതൃത്വം. മേയര്‍ വി.വി. രാജേഷിനെ പദവിയില്‍ നിന്ന് താഴെയിറക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളെ തടയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെടുന്നതായാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തലസ്ഥാനത്തെ സംഭവവികാസങ്ങള്‍ അതീവ ഗൗരവത്തോടെ വീക്ഷിക്കുകയാണ്. കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് വഴിയൊരുങ്ങുമ്പോഴും, ബിജെപി ഭരണത്തിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്

രാധാകൃഷ്ണന്‍ കാലുമാറിയാല്‍ ബിജെപി ഭരണം തെറിക്കും; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസത്തിന്റെ ചൂടേറുന്നു

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിലും തമ്മിലടിയിലും കലങ്ങിമറിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു. ഭരണസ്തംഭനം ചൂണ്ടിക്കാട്ടി ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുമ്പോള്‍, കോര്‍പ്പറേഷന്റെ തലപ്പത്ത് വി.വി. രാജേഷിന്റെ കസേര ഇളകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ഒറ്റ സ്വതന്ത്രന്റെ പിന്തുണയില്‍ തൂങ്ങിനില്‍ക്കുന്ന ബിജെപി ഭരണം, രാധാകൃഷ്ണന്‍ എന്ന സ്വതന്ത്ര കൗണ്‍സിലറുടെ മനംമാറ്റത്തോടെ തിങ്കളാഴ്ചയോടെ അവസാനിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് ശക്തമാകുന്നത്. തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗം കോര്‍പ്പറേഷന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കും. രാധാകൃഷ്ണന്‍ തന്റെ നിലപാട് മാറ്റി പ്രതിപക്ഷത്തോടൊപ്പം

മദ്യനയത്തില്‍ പ്രതിസന്ധിയുണ്ടാകില്ല; വീര്യം കുറഞ്ഞ മദ്യത്തിന് പച്ചക്കൊടി കാട്ടാന്‍ ലീഗും; മുഖ്യമന്ത്രിയുടെ കരുനീക്കം ഫലം കാണുന്നു; വീര്യം കുറഞ്ഞ മദ്യം കേരളത്തിലും എത്തും

കോഴിക്കോട്: കേരളത്തിന്റെ മദ്യനയത്തില്‍ നിര്‍ണ്ണായകമായ ഒരു മാറ്റത്തിനൊരുങ്ങുകയാണ് യുഡിഎഫ്. വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തെ തത്വത്തില്‍ അംഗീകരിക്കാനാണ് മുന്നണിയുടെ തീരുമാനം. ബജറ്റില്‍ ഈ വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ അവതരിപ്പിച്ചതാണ് മുസ്ലീം ലീഗിനെ പ്രകോപിപ്പിച്ചത്. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെയും മുന്നണി നേതൃത്വത്തിന്റെയും അനുകൂല ദിശയിലേക്ക് നീങ്ങിക്കഴിഞ്ഞു. അടുത്ത യുഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായ നയപരമായ തീരുമാനം ഉണ്ടാകും. മുസ്ലീം ലീഗിന്റെ എതിര്‍പ്പിന്റെ കാതല്‍ മദ്യനയത്തെയല്ല, മറിച്ച് മുന്നണി മര്യാദകളെയായിരുന്നു. ചര്‍ച്ചകളില്ലാതെ ബജറ്റില്‍ ഉള്‍പ്പെടുത്തിയതിലെ

ലക്ഷ്യം ‘സമവായ സമിതി’; ‘അമ്മ’യില്‍ അടിമുടി മാറ്റത്തിന് നീക്കം; ശ്വേത മേനോന്‍ തിരിച്ചെത്തും, മുകേഷിന്റെ മോഹം നടക്കില്ല; നേതൃത്വത്തിലേക്ക് വീണ്ടും മോഹന്‍ലാലിനെത്താന്‍ സമ്മര്‍ദം

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ (AMMA) മാസങ്ങളായി നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ക്ക് അന്ത്യം കുറിക്കാന്‍ സംഘടനയ്ക്കുള്ളില്‍ കരുനീക്കങ്ങള്‍ സജീവം. ഭിന്നതകള്‍ അവസാനിപ്പിച്ച് സംഘടനയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മുതിര്‍ന്ന താരങ്ങളുടെ നേതൃത്വത്തില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാജിവെച്ചു പോയവരെ തിരിച്ചെത്തിക്കുകയും, പുതിയ ഭരണസമിതിയിലേക്ക് സമവായത്തിലൂടെ നേതൃത്വത്തെ കണ്ടെത്തുകയുമാണ് സംഘടനയുടെ അടിയന്തര ലക്ഷ്യം. സംഘടനയില്‍ നിന്ന് വിട്ടുനിന്ന ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ വൈകാതെ രാജി പിന്‍വലിച്ച് തിരിച്ചെത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രമേഷ്

സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം; ശ്വേതാ മേനോനും ലക്ഷ്മിപ്രിയക്കുമെതിരെ പരാതിയുമായി നടി അൻസിബ

കൊച്ചി: വീണ്ടും പോലീസിൽ പരാതിയുമായി നടിയും അമ്മ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസ്സൻ. രാജിവെച്ച അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് നടി പരാതിയിൽ ആരോപിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയോ പ്രചരിപ്പിച്ചുവെന്നും പാലാരിവട്ടം പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു . സ്ത്രീത്വത്തെ അപമാനിച്ചു, വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നു. വ്യാജ കഥകൾ പ്രചരിപ്പിക്കാൻ ശ്വേതാ മേനോൻ തിരുവനന്തപുരത്തുള്ള ഒരു പി.ആർ. ഏജൻസിയുമായി കരാറിലെത്തി. അമ്മ ഭാരവാഹിത്വം രാജിവെച്ചു

ലൗലജൻ വരുന്നു! ഒടുവിൽ ലാലേട്ടൻ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് മോഹൻലാലിന്റെ കുറിപ്പ്! അതിമനോഹരത്തില്‍ മീഡിയ പാര്‍ട്ണറായി മംഗളം ടിവിയും

തിരുവനന്തപുരം: സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ‘അതിമനോഹരം’ ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഡിസംബർ 24-നാണ് സിനിമയുടെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്. “അവൻ ‘കുടുംബം’ എന്ന് വിളിക്കുന്നവർക്കിടയിലാണ് അവന്റെ ലോകം ആരംഭിക്കുന്നതും അവസാനിക്കുന്നതും” എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തീയതി ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരണം ഇതിനോടകം പൂർത്തിയായതായി സംവിധായകൻ തരുൺ മൂർത്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.