കണ്ണൂർ : സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ചട്ടങ്ങൾ ലംഘിച്ച് എംഎൽഎയുടെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നതായി വ്യാജ പ്രചരണം. ബിജെപി അനുകൂല ചാനലുകളായ കർമ ന്യൂസ്, ജനം ടിവി എന്നിവയാണ് മുൻ മന്ത്രി കൂടിയായ ശ്രീമതി ടീച്ചർക്കെതിരെ കുപ്രചരണം നടത്തുന്നത്.
തനിക്കെതിരായ വ്യാജ വാർത്തകളിൽ ശ്രീമതി ടീച്ചർ വൈകാരികമായി പ്രതികരിച്ചു. തനിക്കെതിരെ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് പറഞ്ഞ ടീച്ചർ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും ശ്രീമതി പറഞ്ഞു.
മുൻ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ ശ്രീമതി ടീച്ചർ പെൻഷൻ പറ്റുന്നു എന്ന തരത്തിലാണ് വാർത്തകൾ. രണ്ടാം കേരള നിയമസഭയിൽ അംഗമായിരുന്ന പരേതനായ പി.ആർ.കൃഷ്ണന്റെ ഭാര്യയുടെ പേര് പി.കെ.ശ്രീമതി എന്നാണ്. പരേതനായ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പി.കെ.ശ്രീമതിക്ക് നിയമാനുസൃതമായ പെൻഷൻ കിട്ടുന്നുമുണ്ട്. എന്നാൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ശ്രീമതി ടീച്ചർ അല്ല പി.ആർ.കൃഷ്ണന്റെ ഭാര്യയായ പി.കെ.ശ്രീമതി.
“കോടതി വിശ്വാസം കാത്തു; എല്ലാവർക്കും നന്ദി, ഇനി ആ നാട്ടിലേക്കില്ലെന്ന് സുധാകരന്റെ മക്കൾ — ആശ്വാസത്തിനൊപ്പം വധശിക്ഷ നടപ്പാകുന്നതുവരെ ഭയം”


ഇരട്ട അന്വേഷണം ഇരുട്ടില്‍ തികഞ്ഞ അനാസ്ഥ; സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് സമിതികളും വയനാട് സന്ദര്‍ശിച്ചില്ല റിപ്പോര്‍ട്ട് നല്കാന് ഒരുമാസം മാത്രം







