​”അത്തരമൊരു സിനിമ ഇനി അസാധ്യം; ‘കിരീടം’ കാലത്തെ ഓർത്ത് മോഹൻലാൽ”

കിരീടം’ 4K പ്രിവ്യൂ ഷോയിൽ വികാരാധീനനായി നടൻ മോഹൻലാൽ. പ്രിവ്യൂ ഷോയ്ക്ക് പിന്നാലെ ആരാധകരോട് സംസാരിക്കവെയാണ് മോഹൻലാൽ വികാരാധീനനായത്. ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയ പലരും ഇന്ന് കൂടെയില്ലെന്ന് പറഞ്ഞപ്പോൾ മോഹൻലാലിന്റെ കണ്ണുകൾ നിറഞ്ഞു. തനിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രത്തിന്റെ സംവിധായകൻ സിബി മലയിലിന് മോഹൻലാൽ നന്ദി പറഞ്ഞു.

‘എന്റെ ജീവിതത്തിൽ വളരെ അപൂർവമായി സംഭവിക്കാവുന്ന ഒരു കാര്യമാണ്. 48 വർഷത്തെ സിനിമാ അഭിനയത്തിൽ എടുത്തുപറയാവുന്ന സിനിമകളിൽ ഒന്നാണ് കിരീടം. ആദ്യമായി ദേശീയ പുരസ്‌കാരം കിട്ടിയ സിനിമ. സിബിക്ക് നന്ദി. എന്റെ രണ്ടാമത്തെ ദേശീയ പുരസ്‌കാരവും സിബിയുടെ സിനിമയിലായിരുന്നു’, മോഹൻലാൽ ഓർമിച്ചു.

‘ഒരുപാട് പ്രത്യേകതകളുണ്ട്. ഒരേസമയം സന്തോഷവും സങ്കടവുമാണ്. കൂടെയുണ്ടായിരുന്ന ഒരുപാട് പേരെ സ്‌ക്രീനിൽ കാണുമ്പോൾ പെട്ടെന്ന് 37 വർഷങ്ങൾ പിറകിലേക്ക് പോകുന്നു . ഒരുപാട് പേർ നമ്മളെ വിട്ടുപോയി. ഇങ്ങനെയൊരു സിനിമയെടുക്കാൻ ഇങ്ങനെയുള്ള ആളുകളൊന്നും നമ്മുടെ കൂടെയില്ലല്ലോ എന്ന് ഞാൻ സിബിയോട് ചോദിച്ചു. അതിന്റെ സങ്കടമുണ്ട്’, അദ്ദേഹം അറിയിച്ചു .
‘വളരെ വൈകാരികമായൊരു സിനിമയാണത്. 37 വർഷങ്ങൾക്ക് മുമ്പുള്ള സൗകര്യങ്ങൾവെച്ചു ചെയ്തതാണ്. ഇന്ന് ആ സിനിമ ചെയ്തിരുന്നെങ്കിൽ വളരെ വ്യത്യസ്തമായിരിക്കും. അന്നത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇങ്ങനെയൊരു സിനിമ എടുത്തു എന്ന് പറയുന്നത് വലിയ കാര്യമാണ്. കിരീടം കാണുമ്പോൾ കുറച്ചധികം ഇമോഷണൽ ആവും. ചില സിനിമകൾക്കുമാത്രം സംഭവിക്കുന്ന കാര്യമാണ്, ചില സിനിമകൾക്ക് എന്നല്ല ഈ സിനിമയ്ക്കാവും കൂടുതൽ. പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ഓർക്കുന്നു, നന്ദി’, മോഹൻലാൽ കൂട്ടിച്ചേർത്തു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.