തൻറെ മക്കളെ അധിക്ഷേപിക്കുന്നവർക്ക് മറിപടിയുമായി ഖുഷ്ബു, പിന്തുണച്ച് രാധികയും

തൻ്റെ മക്കളെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുന്നവർക്കെതിരെ രൂക്ഷ പ്രതികരണവുമായി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ഖുഷ്ബുവിന് പിന്തുണ അറിയ്ച്ച് നടി രാധികയും രംഗത്തെത്തി. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി തൻ്റെ മക്കളെ അപമാനിക്കുന്നവർക്ക് ശക്തമായ മറുപടി നൽകിയ ഖുശ്ബുവിന് പിന്തുണ പ്രഖ്യാപിച്ചാണ് നടി രാധിക ശരത്‌കുമാറും രംഗത്തെത്തിയത്. സ്നേഹവും വിശ്വാസവും പരസ്പര ധാരണയും അടിസ്ഥാനമാക്കിയാണ് തൻ്റെ കുടുംബം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ഖുശ്ബു എക്‌സ് (X) അക്കൗണ്ടിൽ കുറിച്ചു. “ഇന്നത്തെ ഈ നിലയിൽ എത്തിച്ചേരാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെടുകയും കഠിനാധ്വാനം

ആദ്യം വന്ദേമാതരം, പിന്നെ ജനഗണമന: ആലപിക്കണം

ന്യൂഡൽഹി: രാഷ്ട്രപതിയും ഗവർണരും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ തുടക്കത്തിലും ഒടുക്കത്തിലും ‘വന്ദേമാതര’വും ‘ജനഗണമന’യും മുഴുവനും ആലപിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു. ഇതുൾപ്പെടെ ദേശീയഗീതത്തിന്റെയും ആലാപന പ്രോട്ടക്കോൾ പരിഷ്‌കരിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. വന്ദേമാതരത്തിന്റെ മൂന്നു മിനിറ്റും 10 സെക്കൻഡും നീളുന്ന മുഴുവൻ ഖണ്ഡങ്ങളും ആദ്യം ആലപിക്കണം. തുടർന്ന് 52 സെക്കൻഡ് നീളുന്ന ദേശീയഗാനമായ ‘ജനഗണമന’യും. ആകാശവാണിയിലൂടെ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴും പരേഡിനായി ദേശീയപതാക കൊണ്ടുവരുമ്പോഴും ദേശീയഗീതവും ദേശീയഗാനവും തുടക്കത്തിലും ഒടുക്കത്തിലും ആലപിക്കണം. തമിഴ്‌നാട് ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ദേശീയഗീതമോ

വേണ്ട മലിനമാക്കരുത്! കോടതി ഇങ്ങനെ പറയാൻ കാരണമെന്ത്?

ചെന്നൈ: മതാചാരത്തിന്റെ ഭാഗമായി ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ശേഷക്രിയക്കെത്തുന്നവർ തമിഴ്‌നാട്ടിലെ താമിരഭരണി നദിയിൽ വസ്ത്രങ്ങളും പ്ലാസ്റ്റിക് എന്നിവ ഉപേക്ഷിക്കാറുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനും ജസ്റ്റിസ് പുകഴേന്തിയുമടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം. ആചാരങ്ങൾ അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഈ പ്രവൃത്തി സമൂഹത്തിലെ മറ്റുള്ളവർക്കും പരിസ്ഥിതിക്കും ദോഷംചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. മതാചാരങ്ങൾക്കുള്ള അവകാശം പൊതുജനാരോഗ്യത്തിന് അനുസൃതമായിരിക്കണമെന്ന് ഭരണഘടനയുടെ 25-ാം അനുച്ഛേദം വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ദിവസവും ഒരു ടണ്ണിലേറെ വസ്ത്രങ്ങളും മറ്റു

ഐ.എൻ.എസ്. മഹേന്ദ്രഗിരിയെ സ്വന്തമാക്കി നാവികസേന, ഇത് പുതിയ കരുത്താകുമോ?

വിശാഖപട്ടണം: ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് മഹേന്ദ്രഗിരി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തു. ശത്രുവിന്റെ റഡാറിനെ വെട്ടിച്ച് മുന്നേറാൻ കഴിയുന്ന തദ്ദേശീയ സ്റ്റെൽത്ത് യുദ്ധക്കപ്പൽ മഹേന്ദ്രഗിരി ഇനി നാവികസേനയ്ക്ക് സ്വന്തം. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ, ദീർഘദൂര ഭൂതല-വ്യോമ മിസൈൽ, ഭൂതല-ഭൂതല മിസൈൽ, അത്യാധുനിക അന്തർവാഹിനിവേധ സംവിധാനങ്ങൾ എന്നിവ ഇതിലുണ്ടാകും. പ്രൊജക്ട് 17എയുടെ ഭാഗമായാണിത് നിർമിച്ചത്.  28നോട്ടാണ് പരമാവധി വേഗം. യുദ്ധക്കപ്പലിലെ സജ്ജീകരണങ്ങളിൽ 75 ശതമാനത്തിലധികവും തദ്ദേശീയമായി നിർമിച്ചവയാണ്. റോക്കറ്റ്‌ലോഞ്ചർ, ടോർപ്പിഡോലോഞ്ചർ

Exclusive അമേരിക്കന്‍ മണ്ണില്‍ മാസ്സ് എന്‍ട്രിയുമായി മോഹന്‍ലാല്‍; അര്‍ജന്റീനയുടെ ലോകകപ്പ് പോരാട്ടം കാണാന്‍ സ്വകാര്യ ജെറ്റില്‍ പറന്നിറങ്ങി സൂപ്പര്‍ താരം; ഒപ്പമുള്ളത് ബാലഗോപാലും മാധവനും; കൂട്ടുകാര്‍ക്കൊപ്പം ലോകകപ്പ് ആവേശത്തില്‍ ആറാടാന്‍ ലാലേട്ടന്‍; അര്‍ജന്റീനയ്ക്കായി ആര്‍ത്തുവിളിച്ച് ലാലേട്ടന്‍

എസ്. നിരഞ്ജന്‍ ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം വാനോളമുയരുന്ന അമേരിക്കന്‍ മണ്ണിലേക്ക് മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും. താന്‍ എന്നും നെഞ്ചിലേറ്റുന്ന അര്‍ജന്റീനയുടെ നിര്‍ണ്ണായകമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നേരിട്ട് കാണുന്നതിനായാണ് മോഹന്‍ലാല്‍ അമേരിക്കയില്‍ പറന്നിറങ്ങിയത്. സിനിമാ തിരക്കുകള്‍ക്കെല്ലാം താല്‍ക്കാലികമായി അവധി കൊടുത്താണ് താരം തന്റെ പ്രിയപ്പെട്ട ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ഭാഗമാകാന്‍ എത്തിയിരിക്കുന്നത്. വളരെ ലളിതമായ വരവിന് പകരം അതീവ ഗ്ലാമറസായ ശൈലിയിലാണ് മോഹന്‍ലാല്‍ ഇത്തവണ ലോകകപ്പ് വേദികളിലേക്ക് എത്തിയത്. ഒരു സ്വകാര്യ ജെറ്റ് വിമാനത്തിലാണ്  താരം

66 കിലോ കഞ്ചാവുമായി ട്രെയിൻ അരമണിക്കൂർ നേരത്തേയെത്തി

കോട്ടയം: പുണെ എക്സ്പ്രസിൽ പുലർച്ചെ പൊലീസ് നടത്തിയ പരിശോധനയിൽ 66 കിലോ കഞ്ചാവുമായി സഹോദരങ്ങളടക്കം 3 ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. മൂർഷിദാബാദ് സ്വദേശികളായ എസ്.കെ.ഹസിബുൽ (20), റുബെൽ മൊണ്ടാൽ (28) എന്നിവരാണ് പിടിയിലായത്. കന്യാകുമാരിക്കു പോകുന്ന പുണെ എക്സ്പ്രസിന്റെ ശുചിമുറിയിലും കംപാർട്മെന്റിലുമായി 3 ചാക്കിലായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഏകദോശം 19.8 ലക്ഷം രൂപയാണ് ഇതിൻറെ വില. രാവിലെ 5.10ന് എത്തേണ്ട പുണെ എക്സ്പ്രസ് ഇന്നലെ അരമണിക്കൂറോളം നേരത്തേയാണ് എത്തിയത്. റെയിൽവേ പൊലീസിന്റെ പരിശോധനയ്ക്കിടെ ശുചിമുറിക്കു സമീപത്തായി

അർജൻറീന കളിക്കളത്തിൽ കറുത്ത ആംബാൻ്റ് ധരിച്ചെത്തിയത് എന്തിന്?

കൻസാസ് സിറ്റി: സ്വിറ്റ്സർലൻഡിനെതിരായ 2026 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീന കളിക്കാർ കറുത്ത ആംബാൻഡ് ധരിച്ചെത്തിയത് എന്തുകൊണ്ടെന്നാണ് കാണികൾ ആദ്യനിമിഷങ്ങളിൽ തിരഞ്ഞത്. മുൻ അർജന്റീന ഇന്റർനാഷണൽ അന്റോണിയോ റാറ്റിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണിത്. ടീമിലെ അംഗങ്ങളും പരിശീലകരുമടക്കം എല്ലാവരും കറുത്ത ബാൻറ് ധരിച്ചതോടെയാണ് ആരാധകർക്കിടയിൽ ഇത് ചർച്ചക്ക് വഴിയൊരുക്കിയത്. “റാറ്റ” എന്ന് വിളിപ്പേരുള്ള റാറ്റിൻ, 1956 നും 1970 നും ഇടയിൽ ബോക്ക ജൂനിയേഴ്‌സിനായി 382 മത്സരങ്ങളിൽ കളിച്ചു, 28 ഗോളുകൾ നേടുകയും നാല് ലീഗ് കിരീടങ്ങൾ

വൈക്കിങ്സിനെ വീഴ്ത്തി ഇംഗ്ലണ്ട്, വൈക്കിങ് റോ ആഘോഷങ്ങൾക്ക് സമാപനം

നിമിഷനേരം കൊണ്ട് തൻറെ ശരീരഘടനയാലും തിളങ്ങുന്ന സ്വർണമുടികൊണ്ടും ആരാധകഹൃദയം കീഴടക്കിയ ഹാളണ്ടിനും നേർവേക്കും തിരിച്ചടി നൽകിയാണ് ഇംഗ്ലണ്ട് നാലാം തവണയും ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. വൈക്കിങ് റോ ആഘോഷങ്ങളും എർലിങ് ഹാളണ്ടിന്റെ ഗോളടിമേളവും പ്രതിരോധിച്ചാണ് 2-1ന് വിജയം നേടിയത്. ജൂഡ് ബെല്ലിങ്ങാമിന്റെ ഡബിൾ ഗോളാണ് ഇംഗ്ലണ്ടിന് തുണയായത്. നോർവേയുടെ സൂപ്പർ താരം എർലിങ് ഹാളണ്ടിന് ഒരു സാധ്യതയും നൽകാതിരുന്ന ഇംഗ്ലിഷ് പ്രതിരോധ നിരയുടെ മികവ് മത്സരം തന്നെ മാറ്റിമറിച്ചു. ഓരോ തവണയും വിജയത്തിന് ശേഷം വൈക്കിങ്

‘എന്ന വിലൈ’ കേരളത്തിലെത്തിത്തുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിലൂടെ, നായിക നിമിഷ സജയൻ

നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ ‘എന്ന വിലൈ’ റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിലൂടെയാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ