ഭോപ്പാൽ: മധ്യപ്രദേശിലെ ദാതിയ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിൽ വ്യാപക അക്രമം. മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ ബി.ജെ.പി നേതാവും നരോത്തം മിശ്രയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികൾ തെരുവ് യുദ്ധം അഴിച്ചുവിട്ടു. പ്രധാന ദേശീയപാത മണിക്കൂറുകളോളം ഉപരോധിച്ച ജനക്കൂട്ടം പൊലീസിന് നേരെ കല്ലെറിഞ്ഞു. അക്രമത്തിൽ ദാതിയ എസ്.പി മയൂർ ഖണ്ഡേൽവാൽ ഉൾപ്പെടെ എട്ടോളം പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. മുൻ കോൺഗ്രസ് എം.എൽ.എ രാജേന്ദ്ര ഭാരതി തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട്
മിയാമി : ഇന്ന് ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വേദിയിൽ ഇംഗ്ലണ്ടും നോർവേയും കൊമ്പുകോർക്കുമ്പോൾ ഫുട്ബോൾ ലോകം കാത്തിരിക്കുന്നത് വെറുമൊരു പോരാട്ടത്തിനല്ല. മിയാമിലെ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കാൻ പോകുന്നത് മൈതാനത്തെ ഏറ്റവും സുന്ദരമായ ഒരു സൗഹൃദത്തിന്റെ വൈകാരിക പരീക്ഷണത്തിനാണ്. ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിൽ ഒരുമിച്ച് പന്തുതട്ടി, പരസ്പരം കെട്ടിപ്പിടിച്ച് ഗോളുകൾ ആഘോഷിച്ച ജൂഡ് ബെല്ലിങ്ഹാമും എർലിങ് ഹാലൻഡും ഇന്ന് ഒരേ ലോകകപ്പ് വേദിയിൽ പരസ്പരം എതിർചേരികളിൽ അണിനിരക്കുകയാണ്. ഒരു കളി ജയിക്കാൻ തന്ത്രങ്ങളും കരുത്തും
മെൽബൺ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മെൽബണിൽ പ്രതിഷേധം. ഓസ്‌ട്രേലിയയിലെ പ്രമുഖ കുടിയേറ്റ വിരുദ്ധ കൂട്ടായ്മയായ ‘ഓസ്പിയിൽ’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ പരമ്പര അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് സംഘടനയിലെ സജീവ അംഗമായ ഹ്യൂഗോ സെന്നൽ എന്നയാളെ ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു. മെൽബണിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെയാണ് ഹ്യൂഗോ സെന്നലിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നത്. പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തുകയും, ഇന്ത്യയിൽ നിന്നുള്ളവർക്ക്
ന്യൂഡൽഹി: മാധ്യമപ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം കേരള ഹൗസിലെത്തിയപ്പോഴായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് തട്ടിക്കയറിയത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ തന്നെ പറയുമെന്നും, അതുവരെ നിങ്ങൾ ആരും ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ലകാത്തുനിൽക്കേണ്ടതില്ലെന്നുമാണ് പിണറായി പറഞ്ഞത്. വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ ഉയർന്നുവന്ന ആഭ്യന്തര ഭിന്നതകളാണ് പിണറായി വിജയത്തിന്റെ ഈ അതൃപ്തിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ അതൃപ്തി നിലനിൽക്കുമ്പോഴും ഇ.പി. ജയരാജൻ,










