വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്നതെന്ത്? ഇതിൽ കേന്ദ്രത്തിന് എന്ത് നേട്ടം!

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസമേഖലയുടെ നിയന്ത്രണം പരിപൂർണമായി കേന്ദ്രത്തിന് ലഭിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (വി.ബി.എസ്.എ.) ബില്ലിനെതിരേ രാജ്യവ്യാപകമായുള്ള എതിർപ്പ് തുടരുന്നു. ഈ മാസം 20ന് നടക്കുന്ന വർഷകാല സമ്മേളനത്തിലാണ് ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിനെതിരെയാണ്  പ്രതിപക്ഷസർക്കാരുകളുള്ള സംസ്ഥാനങ്ങൾക്കു പുറമേ എൻ.ഡി.എ. ഭരിക്കുന്ന സംസ്ഥാനങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.ഉന്നത വിദ്യാഭ്യാസമേഖലയിൽ ഘടനാപരമായ പൊളിച്ചെഴുത്തിന് വഴിയൊരുക്കുന്നതാണ് ബിൽ. യു.ജി.സി., എ.ഐ.സി.ടി.ഇ., എൻ.സി.ടി.ഇ. എന്നിവയ്ക്കു പകരം വി.ബി.എസ്.എ. എന്ന ഏക സംവിധാനം ഈ ബില്ലിലൂടെ നിലവിൽ വരും. എന്നാൽ ഈ ബിൽ നിലവിൽ

കരൂരിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തതെന്തിന്? സ്കൂളുകളിൽ മുഖ്യമന്ത്രിയുടെ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത് തെറ്റാണോ ?

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കരൂരിൽ പങ്കെടുത്ത പൊതു സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ച പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു.  കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂൾ പ്രധാനാധ്യാപിക എസ്.മല്ലികയ്ക്കെതിരെയാണ് നടപടി. സ്കൂളുകളിൽ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ വിലക്കിയതായി വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനു മാത്രമുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും വ്യക്തമാക്കിയായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടി. ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമായിരിക്കും ഇനി മുതൽ

ഇനിയൊരു സാഡ് റാപ്പാവാം! തരംഗമായി പ്ലൂട്ടോ’യിലെ ‘പോണാൽ പോട്ടും പോടാ’

മലയാള സിനിമാസ്വാദകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതാണ് നീരജ് മാധവിൻറെ സിനിമകളും പാട്ടുകളും. ഇപ്പോൾ തൻറെ പുതിയ ചിത്രമായ ‘പ്ലൂട്ടോ’ യിലെ സോങ്ങ് പുറത്തിറക്കിയിരിക്കുകയാണ് നീരജ്. നീരജ് മാധവ്, അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ‘പോണാൽ പോട്ടും പോടാ’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. നീരജ് മാധവ് തന്നെയാണ് ഈ ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും തയ്യാറാക്കിയിരിക്കുന്നത്. ആർസീ ആണ് ഗാനം നിർമിച്ചിരിക്കുന്നത്. റിഷ്ദാൻ അബ്ദുൾ റഷീദാണ് നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

മെറ്റക്ക് യൂറോപ്യൻ യൂണിയൻ നൽകിയ മുന്നറിയിപ്പെന്ത്? കോടികളുടെ പിഴ നൽകേണ്ടിവരുമോ?

ബ്രസ്സൽസ്: നാം കുട്ടികൾ മുതൽ പ്രായമായവർ വരെ ദിനംപ്രതി സമയം ചെലവഴിക്കുന്നത് സാമൂഹ്യമാധ്യമ ഫ്ലാറ്റ് ഫോമുകളിലാണ്. അതിലെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ അഡിക്റ്റീവ് ഡിസൈനുകൾ ഒഴിവാക്കാനുള്ള ആവശ്യവുമായെത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇത് ഒഴിവാക്കിയില്ലെങ്കിൽ വലിയൊരു തുക പിഴയായി നൽകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2022-ലെ ഡിജിറ്റൽ സർവീസസ് ആക്ട് മെറ്റ ലംഘിച്ചതായാണ് യൂറോപ്യൻ യൂണിയൻ കണ്ടെത്തിയിട്ടുള്ളത്. ഈ കണ്ടെത്തലുകളോട് മെറ്റ വിയോജിപ്പ് പ്രകടിപ്പിച്ചു. കൗമാരക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും റീൽസ്, സ്റ്റോറീസ് എന്നിവയുടെ

പകരക്കാരനായി ഇറങ്ങി ഗോളടിച്ച് മിഖേൽ മെറീനോ, ഹെവിവെയ്റ്റ് പോരാട്ടത്തിൽ ബെൽജിയത്തെ തോൽപ്പിച്ച് സ്പെയിൻ സെമി ഫൈനലിൽ (1–2)

ലൊസാഞ്ചലസ്:പകരക്കാരൻ മിഖേൽ മെറീനോയുടെ ഗോളിൽ സമനിലയിൽ നിന്ന് കരകയറി ലോകചാംപ്യന്മാരായ സ്പെയിൻ. ബെൽജിയത്തെ തോൽപ്പിച്ച് (2–1) ലോകകപ്പ് സെമി ഫൈനലിൽ ഇടം നേടി. 88-ാം മിനിറ്റിലാണ് മിഖേൽ മെറീനോ സ്പെയിനിനായി വിജയഗോൾ നേടുന്നത്. പ്രീക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തകർത്ത ഇൻജുറി ടൈം ഗോൾ നേടിയ മെറീനോ, ബെൽജിയത്തിനെതിരെയും സ്പാനിഷ് ടീമിന്റെ ഹീറോയായി. മെറീനോയെ കൂടാതെ ഫാബിയാൻ റൂയിസാണ് സ്‌പെയിനിനായി സ്‌കോർ ചെയ്തത്. ബെൽജിയത്തിനായി ഷാർല ഡി കെറ്റെലാറെ ഗോൾ നേടി. ഈ ലോകകപ്പിൽ സ്പെയിൻ വഴങ്ങുന്ന

എതിരാളികളല്ല, ഉറ്റ സുഹൃത്തുക്കൾ! സിആർ 7-ന്റെയും മെസ്സിയുടെയും പ്രിയപ്പെട്ടവരുടെ മനോഹര സൗഹൃദം.

ഫുട്ബോളിലെ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോയും, കളിക്കളത്തില്‍ ആവേശപ്പോരാട്ടമാണെങ്കില്‍ കളിക്കളത്തിന് പുറത്ത് കുടുംബങ്ങളുടെ സൗഹൃദമാണ്് ആഘോഷമാകുന്നത്. ലോകകപ്പ് ഫുട്ബോളില്‍ മെസ്സിക്കായി ആര്‍പ്പുവിളിക്കാന്‍ ഭാര്യ അന്റോണല്ല റൊക്കൂസയും ക്രിസ്റ്റിയാനോയ്ക്കായി ഭാര്യ ജോര്‍ജിന റോഡ്രിഗസും സ്റ്റേഡയങ്ങളിലെത്താറുണ്ട്. എന്നാല്‍ മെസ്സിയുടേയും റൊണാള്‍ഡോയുടെ ആരാധകരെപ്പോലെ പോരടിക്കാറില്ലിവര്‍. അടുത്തിടെ ജോര്‍ജിന അയച്ച സമ്മാനത്തിന്റെ ചിത്രങ്ങല്‍ അന്റോണെല്ല ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത് വൈറലായിരുന്നു. യോഗയുടെ സാധനങ്ങള്‍ നിറച്ച ഒരു ബാസ്‌ക്കറ്റിന്റെ ചിത്രമാണ് അന്റോണെല്ല പോസ്റ്റ് ചെയ്തത്. വളരെ നന്ദി, ജോര്‍ജിന, എല്ലാം മനോഹരമാണ്. നിങ്ങള്‍ക്ക്

എമ്പുരാൻ’ ശേഷം വീണ്ടും മൈക്കിന് മുന്നിലെത്തി പൃഥ്വിരാജിന്റെ മകൾ അലംകൃത.

അച്ഛന് പിന്നാലെ മകൾ… അച്ഛന്റെ സിനിമകളിൽ ശബ്ദം കൊണ്ട് ശ്രദ്ധ നേടിയ കുഞ്ഞുതാരം… ‘എമ്പുരാൻ’ ശേഷം വീണ്ടും മൈക്കിന് മുന്നിലെത്തി പൃഥ്വിരാജിന്റെ മകൾ അലംകൃത. അഭിനയത്തിന് പിന്നാലെ സംഗീതത്തിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ് ഈ താരകുടുംബം. ഇത്തവണ ഔദ്യോഗികമായി പിന്നണി ഗായികയായാണ് അല്ലിയുടെ പുതിയ ചുവടുവെപ്പ്.”സിനിമാ കുടുംബത്തിൽ സംഗീതപാരമ്പര്യം പുതിയതല്ല. പൃഥ്വിരാജിന്റെ സഹോദരപുത്രിയായ പ്രാർത്ഥന ഇന്ദ്രജിത്ത്  ഇതിനകം ശ്രദ്ധേയയായ പിന്നണി ഗായികയാണ്. ഇപ്പോൾ അലംകൃതയും ആ വഴിയിലേക്കുള്ള ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയ മേനോന്റെയും മകൾ

ലഹരിക്കെതിരെ ദക്ഷിണേന്ത്യൻ സഖ്യം; ‘ഓപ്പറേഷൻ തൂഫാൻ’ വിജയമാക്കാൻ സംസ്ഥാനങ്ങൾ കൈകോർക്കുന്നു

തിരുവനന്തപുരം :  ലഹരി വിരുദ്ധ വേട്ടയ്ക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പരസ്പരം കൈ കോർക്കുന്നു.സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ചിട്ടുള്ള ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തര മന്ത്രി വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ യോഗത്തിലാണ് ഈ തീരുമാനം. കേരളത്തിനു പുറമേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്,കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്,പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള പോലീസ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു.തമിഴ്നാട്,പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്ന് ഡി ജി പി മാരും കർണാടകത്തിൽനിന്ന് എഡിജിപിയും തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ലഹരി വിരുദ്ധ സേനയുടെ ചുമതലയുള്ള ഐജിമാരുമാണ് യോഗത്തിൽ

പിഞ്ചുകുഞ്ഞിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

മലപ്പുറം: 23 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ചേലാകർമ്മത്തിനിടെസംഭവിച്ച ചികിത്സാപിഴവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. മലപ്പുറം പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയും ചികിത്സിച്ച ഡോക്ടറും ചേർന്നാണ് ഈ തുക കുഞ്ഞിന്റെ കുടുംബത്തിന് നൽകേണ്ടത്. 2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ ചേലാകർമ്മത്തിന് ശേഷം കുഞ്ഞിന് കടുത്ത അണുബാധ ഉണ്ടാവുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ അമല ആശുപത്രിയിലും, പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ച് തീവ്രപരിചരണവും

കശുവണ്ടി അഴിമതി: കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനം.

കൊച്ചി: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയിലെ കോടതിയലക്ഷ്യത്തിൽ നിരുപാധികം മാപ്പപേക്ഷിച്ച് വ്യവയാസ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ്. ഹൈക്കോടതിയിലാണ് ബിജു മാപ്പപേക്ഷിച്ചത്. നീതിന്യായ വ്യവസ്ഥയോടും ഹൈക്കോടതിയോടും അങ്ങേയറ്റം ബഹുമാനമാണെന്നും കോടതിയുടെ ഉത്തരവുകള്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്ന ബോധ്യമുണ്ടെന്നും ബിജു പറഞ്ഞു. ഹൈക്കോടതിയുടെ അധികാരത്തെ വിലകുറച്ചു കാണിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജു സമര്‍പ്പിച്ച മാപ്പപേക്ഷ കോടതി തള്ളി. ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. ഇന്ന് രാവിലെയായിരുന്നു ബിജു ഐഎഎസ് മാപ്പപേക്ഷ സമര്‍പ്പിച്ചത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച്