900-ലേറെ വിഷപ്പാമ്പുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി വെള്ളപ്പൊക്കത്തില്‍ പെട്ട് ജനം

ചൈന : ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചെന്ന ചൊല്ല് പോലെയായി ചൈനയിലെ ഗ്വാങ്സിയിലെ ജനജീവിതം. ഒരു ദുരന്തമുഖത്ത് നിന്നും രക്ഷപ്പെട്ട് വരുമ്പോള്‍ മറ്റൊരു ആശങ്ക കണ്‍മുന്നില്‍. വീടുകളെല്ലാം മുങ്ങി. റോഡുകള്‍ തോടുകളായി. ജീവനും കൊണ്ടോടുകയാണ് ജനം. രക്ഷപ്പെടാന്‍ അരക്കെട്ടോളം വെള്ളത്തിലൂടെ ഓടുന്ന കാഴ്ച. എന്നാല്‍ ഓടിയവരുടെ കാലുകള്‍ക്കിടയിലൂടെ അതിവേഗം നീന്തിയെത്തിയത് വിഷപ്പാമ്പുകള്‍. വെള്ളപ്പൊക്കം രൂക്ഷമായതോടെ ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ പാമ്പ് വളര്‍ത്തല്‍ കേന്ദ്രങ്ങളിലൊന്നിലെ നിരവധി പാമ്പ് ഫാമുകള്‍ വെള്ളത്തിനടിയിലായി. കൂടുകളും മതിലുകളും തകര്‍ന്നതോടെ നൂറുകണക്കിന് വിഷപ്പാമ്പുകള്‍ പുറത്തേക്ക്

ആറന്മുള വിമാനത്താവള പദ്ധതി: പ്രദേശത്ത് വീണ്ടും ഡ്രോൺ സർവേ

​പത്തനംതിട്ട:  ഉപേക്ഷിക്കപ്പെട്ടു എന്ന് കരുതിയ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് വീണ്ടും ഡ്രോൺ സർവേ നടത്തി. വിമാനത്താവളത്തിനായി ആയിരം ഏക്കർ കണ്ടെത്താനാണ് സർവേ നടത്തിയതെന്ന് പദ്ധതി മുന്നോട്ടുവെച്ച മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിൽ വ്യക്തമാക്കി. ഡൽഹിയിൽ നിന്നുള്ള കമ്പനിയാണ് സർവേ പൂർത്തിയാക്കിയത്. പുതിയ സർക്കാർ വന്നതിന് പിന്നാലെ ഒരാഴ്ച മുൻപായിരുന്നു ഈ സർവേ നടപടികൾ. ആറന്മുള ക്ഷേത്രത്തെയോ കൊടിമരത്തെയോ പദ്ധതി ബാധിക്കില്ലെന്നും, പ്രദേശവാസികളെ കുടിയൊഴിപ്പിക്കേണ്ടി വരും എന്ന വാദം തെറ്റാണെന്ന് തെളിയിക്കാനുമാണ് സർവേ നടത്തിയതെന്നും

പി.എസ്.സി ക്രമക്കേട്: അന്വേഷണം കെ.എ.എസിലേക്കും; പഴുതടച്ച നീക്കവുമായി െ്രെകംബ്രാഞ്ചും ആഭ്യന്തര വിജിലന്‍സും

തിരുവനന്തപുരം: പി.എസ്.സി.ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ക്രമക്കേട് ആരോപണങ്ങളില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷകളും അന്വേഷണ പരിധിയിലേക്ക്. പരമാവധി തെളിവുകള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണം നടത്താനാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കെ.എ.എസ് എഴുത്തുപരീക്ഷയെക്കുറിച്ചും നിയമനങ്ങളെക്കുറിച്ചും വ്യാപകമായ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവരെ കെ.എ.എസിലേക്ക് രണ്ട് ബാച്ചുകളിലായാണ് നിയമനം നടന്നിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും മുന്‍ ഭരണമുന്നണിയായ എല്‍.ഡി.എഫിന്റെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് പ്രധാന ആരോപണം. ഇതിനായി പി.എസ്.സിയില്‍ പ്രത്യേക സെല്‍ തന്നെ പ്രവര്‍ത്തിച്ചിരുന്നതായും

​”കരൂർ ദുരന്തം വെറും അപകടമല്ല, ‘രാഷ്ട്രീയ ചതി’? മുൻ സർക്കാരിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിജയ്!”

ചെന്നൈ: സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ, പൊലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ദുരന്തം രാഷ്ട്രീയ ചതി ആണെന്നും ആൾക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും വിജയ് പറയുകയുണ്ടായി . തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചതായി അവകാശപ്പെട്ട വിജയ്, സർക്കാർ ഓഫീസുകളിൽ ഇനി ഒരു രൂപ പോലും കൈക്കൂലി നൽകരുതെന്നും ആഹ്വാനം ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മ നിലനിര്‍ത്താൻ കരൂരിൽ സ്മാരകം നിർമ്മിക്കുമെന്നും വിജയ് പറഞ്ഞു. ദുരന്തത്തിന് ശേഷം ആദ്യമായാണ്

കണ്ണൂര്‍ സി.പി.എമ്മില്‍ വീണ്ടും പുകച്ചില്‍; സജീവ രാഷ്ട്രീയത്തില്‍ നിന്ന് പി. ശശി പിന്മാറുന്നു? പീപ്പിള്‍സ് ലോ ഫൗണ്ടേഷനില്‍ കേന്ദ്രീകരിക്കാന്‍ രാഷ്ട്രീയ ചാണക്യന്റെ തീരുമാനം, വിവാദങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ പിണറായി വിശ്വസ്തന്‍ സ്വയം അകലം നിശ്ചിയിക്കുമ്പോള്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലും സി.പി.എമ്മിലും വന്‍ അലയൊലികള്‍ സൃഷ്ടിച്ചുകൊണ്ട്, മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ പി. ശശി സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതായി സൂചന. പാര്‍ട്ടിയിലെ ഭാരിച്ചതും തന്ത്രപ്രധാനവുമായ ഉത്തരവാദിത്തങ്ങളിലേക്ക് ഇനി താനില്ലെന്ന നിലപാടിലാണ് അദ്ദേഹം. പകരം, ‘പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍’ എന്ന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെ നിയമപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു മുന്നോട്ട് പോകാനാണ് ശശിയുടെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കണ്ണൂരിലെ സി.പി.എം രാഷ്ട്രീയം ആഭ്യന്തര തര്‍ക്കങ്ങളാലും വിഭാഗീയതകളാലും വീണ്ടും

കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസ്: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കെ. ബിജു ഐഎഎസ്; നിരുപാധികം മാപ്പ് ചോദിച്ചു

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടിയിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കെ. ബിജു ഐഎഎസ് നിരുപാധികം മാപ്പ് ചോദിച്ചു. ഉത്തരവിലെ പരാമർശങ്ങൾ അനുചിതമായിപ്പോയെന്നും കോടതിക്കെതിരായ പദപ്രയോഗങ്ങൾ പൂർണ്ണമായി പിൻവലിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു. ഉത്തരവിലെ പിഴവ് ബോധ്യപ്പെട്ട ഉടൻ തന്നെ അത് പിൻവലിക്കുകയും പുതിയ ഉത്തരവ് ഇറക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവിലെ വിവാദ പരാമർശങ്ങളെ തുടർന്ന് ഉദ്യോഗസ്ഥൻ ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും കോടതിയെ അവഹേളിക്കുകയാണ് ചെയ്തതെന്നും ഹൈക്കോടതി

തമിഴ്‌നാട് സ്‌കൂളുകളിൽ ഇനി രാഷ്ട്രീയമില്ല! പുതിയ കർശന നിർദ്ദേശത്തിന് പിന്നിലെന്ത്?

തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂൾ ക്ലാസ് മുറികളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും പ്രവേശിക്കുന്നതിനും പരിപാടികൾ നടത്തുന്നതിനും വിജയ് നേതൃത്വം നൽകുന്ന തമിഴ്‌നാട് സർക്കാർ വിലക്കേർപ്പെടുത്തി. സർക്കാർ സ്‌കൂളുകളിൽ നടത്തുന്ന ഏത് പരിപാടിയും നിഷ്പക്ഷതയും വിദ്യാഭ്യാസപരമായ പ്രസക്തിയും പുലർത്തുന്നതായിരിക്കണമെന്ന് സർക്കാർ സർക്കുലറിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും ഊന്നിപ്പറഞ്ഞുകൊണ്ട്, രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും സർക്കാർ സ്കൂൾ ക്ലാസ് മുറികളിൽ പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. ഔദ്യോഗിക സർക്കാർ പരിപാടികളിൽ