കോഴിക്കോട് : ഓട്ടോറിക്ഷയിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ആറംഗ കവർച്ചാ സംഘത്തെ കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. റഹ്മത്ത്, അനിൽ കുമാർ, സുഹറ, അയിഷ, സൗദ, സുബിരാജ് എന്നിവരാണ് പോലീസിന്റെ വലയിലായത്. കുന്ദമംഗലം സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പുതിയ ബസ്സ്റ്റാന്റ് ബിൽഡിങ്ങിലെ ക്ലീനിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് യുവതിയെ പ്രതികൾ നിർബന്ധിച്ച് തങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു. യാത്രയ്ക്കിടയിൽ യുവതിയെ ഭീഷണിപ്പെടുത്തുകയും
മലപ്പുറം : അത്തിപ്പറ്റ, പുന്നാംചോല മേഖലകളിൽ കഴിഞ്ഞ രണ്ടാഴ്ചയോളമായി പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ മോഷണപരമ്പരയിലെ നാലംഗസംഘത്തെ വളാഞ്ചേരി പോലീസും, ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) ടീമും ചേർന്ന് പിടികൂടി. വീടുകളിൽ കയറി വിലപിടിപ്പുള്ള വലിയ ചെമ്പ് പാത്രങ്ങളും ചെമ്പ് വയറുകളും മോഷണം നടത്തുന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന രീതി. അത്തിപ്പറ്റ സ്വദേശിയായ പട്ടന്മാര് തൊടിയിൽ ജാഫർ അലി എന്നയാളാണ് ഈ സംഘത്തിൽ മോഷണങ്ങൾ നടത്തിയിരുന്നത്. ഇയാൾ മോഷ്ടിച്ചുകൊണ്ടുവരുന്ന സാധനങ്ങൾ വളാഞ്ചേരി, കുളത്തൂർ ഭാഗങ്ങളിലെത്തിച്ച്
മെൽബൺ: ഓപ്പറേഷൻ സിന്ദൂർ വഴി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തപ്പോൾ അതിന്റെ മുഴക്കം കേട്ടത് ലോകമെമ്പാടുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയയിലെ മെൽബണിൽ സംഘടിപ്പിച്ച ‘മെൽബൺ മീറ്റ്‌സ് മോദി’ എന്ന പ്രവാസി സംഗമത്തിൽ പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 12 വർഷത്തിനിടയിലെ തന്റെ മൂന്നാമത്തെ ഓസ്‌ട്രേലിയൻ സന്ദർശനത്തെ ‘ഹാട്രിക്’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അന്തോണി അൽബനീസും ഈ പ്രവാസി സംഗമത്തിൽ മോദിക്കൊപ്പം പങ്കെടുത്തു. പഹൽഗാം ഭീകരാക്രമണത്തിന് കടുത്ത
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് ഡോ. ദിവ്യ എസ്. അയ്യരെ മാറ്റിയ സർക്കാർ നടപടി വിവാദമാക്കേണ്ടതില്ലെന്ന് മുൻ മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ വ്യക്തമാക്കി. ഒരു പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ തങ്ങളുടെ ഭരണപരമായ ആവശ്യങ്ങൾക്കായി ഉദ്യോഗസ്ഥരെ പുനർനിയമിക്കുന്നത് തികച്ചും സ്വാഭാവികമായ നടപടി മാത്രമാണെന്ന് ശൈലജ പ്രതികരിച്ചു. സർക്കാർ മാറുമ്പോൾ തന്ത്രപ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരെ അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നത് സാധാരണ ഭരണനടപടിയാണെന്നും, ഇതിൽ രാഷ്ട്രീയ ദുരൂഹതകൾ തിരയേണ്ടതില്ലെന്നും അവർ
ആലപ്പുഴ: നടന്‍ വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ആലപ്പുഴ മാവേലിക്കര പൊലീസാണ് താരത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.ആലപ്പുഴയില്‍ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിംഗില്‍, പരാതി അന്വേഷിച്ച് കേസെടുക്കാന്‍ പൊലീസിന് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെയാണ് മാവേലിക്കര പോലീസ് നടപടിയെടുത്തത്. മുംബൈയില്‍ ജോലി ചെയ്യുന്ന മാവേലിക്കര തഴക്കര സ്വദേശിയായ വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ സ്നീക്ക് പീക്ക് പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ‘തളിരോമലേ…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ചെറിയൊരു ഭാഗം പ്രേക്ഷകർക്കായി പങ്കുവെച്ചത്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയാണ്. ഗാനത്തിന്റെ പൂർണ്ണരൂപം നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ജൂഡ് ആന്റണി
തിരുവനതപുരം : വർക്കല വെട്ടൂർ റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായ നാസിയ (19) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ നാസിയയെ തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിരയിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ എത്തിച്ചു. പിന്നീട് ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും, വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മേയ് 10-നായിരുന്നു കൊല്ലം പരവൂർ
ന്യൂഡൽഹി : ഡൽഹിയിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും തെക്കുപടിഞ്ഞാറൻ മൺസൂൺ അതിശക്തമായി തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജൂലൈ ഒൻപതോടെ മൺസൂൺ ഇന്ത്യയിലുടനീളം വ്യാപിച്ചു കഴിഞ്ഞു.. ജൂലൈ 1 മുതൽ ജൂലൈ 9 വരെയുള്ള കാലയളവിൽ രാജ്യത്ത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 38% മുതൽ 42% വരെ കൂടുതൽ മഴ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ദേശീയ തലസ്ഥാന
കൊല്ലം: നഴ്സിംഗ് വിദ്യാർത്ഥികളുടെ സർഗ്ഗപ്രതിഭ മാറ്റുരച്ച മൂന്ന് ദിവസം നീണ്ടുനിന്ന സൗത്ത് സോൺ കലാമാമാങ്കം “ധ്വനിക 2K26” ന് ആവേശകരമായ കൊടിയിറക്കം. ജൂൺ 29, 30, ജൂലൈ 1 തീയതികളിൽ കൊല്ലം ഉപാസന നഴ്സിംഗ് കോളേജിൽ വച്ചാണ് കലോത്സവം അരങ്ങേറിയത്. സൗത്ത് സോണിലെ 32-ലധികം നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിഭാധനരായ വിദ്യാർത്ഥികളാണ് ഈ കലാമേളയിൽ പങ്കെടുത്തത്. സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (SNA) സൗത്ത് സോൺ ടീമിന്റെ മികച്ച ആസൂത്രണ മികവിൽ, സമയബന്ധിതമായാണ് വിദ്യാഭ്യാസ-കലാ-സാഹിത്യ മത്സരങ്ങൾ
മെൽബൺ: ഇന്ത്യയുടെ ഊർജ്ജ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് ഓസ്‌ട്രേലിയയിൽ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യാനുള്ള നിർണ്ണായക കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഓസ്‌ട്രേലിയൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും തമ്മിൽ മെൽബണിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്. 2047-ഓടെ 100 ജിഗാവാട്ട് ആണവോർജ്ജം ഉൽപ്പാദിപ്പിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് ഈ കരാർ വലിയ പിന്തുണയാകും. ഒരു പതിറ്റാണ്ടായി നിലനിന്നിരുന്ന തടസ്സങ്ങൾ നീക്കിയാണ് പുതിയ കരാർ യാഥാർത്ഥ്യമായിരിക്കുന്നത്. 2014-ൽ ഇരുരാജ്യങ്ങളും










