മേപ്പാടി: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്ത ഭൂമിയിൽ തിരച്ചിൽ തുടരുന്നതിനിടെ ഇന്ന് നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടുകിട്ടി . സൈറ്റ് എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്‌കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ്
പാലാ: പാലാ നഗരസഭയിലെ കലഹം കലങ്ങിമറിയുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ങി എൽഡിഎഫ്. നഗരസഭയിലെ യുഡിഎഫിനുള്ളിലെ തർക്കം രൂക്ഷമായതോടെയാണ് ഇന്ന് തന്നെ അവിശ്വാസത്തിന് നോട്ടീസ് നൽകാൻ എൽഡിഎഫ് പുതിയ നീക്കം ആരംഭിച്ചത്. ഭരണപക്ഷത്തെ തർക്കങ്ങൾ നിരീക്ഷിച്ച് അവിശ്വാസത്തിനില്ലെന്ന് പ്രതിപക്ഷം നേരത്തെ പ്രതികരിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തിലാണ് എൽഡിഎഫ് അവിശ്വാസ പ്രമേയ നീക്കവുമായി മുന്നോട്ട് പോകുന്നത്. പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തിൽ അന്തിമ തീരുമാനം കെപിസിസിക്ക് വിട്ടിരിക്കുകയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം. മുൻപ് പലതവണ ജില്ലാ നേതാക്കൾ
അമ്പലപ്പുഴ : സ്കൂളിനും കോളേജിനും സമീപം വീട്ടിലും കടയിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ മോഡൽ സ്കൂളിന് എതിർവശം, അമ്പലപ്പുഴ ഗൗരി സദനത്തിൽ രഞ്ജിത്ത് ലാലിന്റെ വീട്ടിലും കാറിലുമായി സൂക്ഷിച്ചിരുന്ന 12500 പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇയാളെ പിടികൂടാനായില്ല. അമ്പലപ്പുഴ പൊലീസ് കേസെടുത്തു. നേരത്തെയും ഇയാളെ അമ്പലപ്പുഴ പൊലീസ് പുകയില ഉൽപ്പന്നങ്ങളുമായി പിടികൂടിയിട്ടുണ്ട്.വീടിനോട് ചേർന്നുള്ള കടമുറിയാണ് പുകയില ഉൽപ്പന്നങ്ങളുടെ ഗോഡൗണായി ഉപയോഗിച്ചിരുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന് നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ഹൈക്കോടതി നിർദ്ദേശപ്രകാരം കൗൺസിലർ സ്ഥാനത്തിന്റെ പുനഃസത്യപ്രതിജ്ഞ ചടങ്ങുകൾപൂർത്തിയാക്കുന്നതിനാണ് കോടതി ഈ ഇളവ് നൽകിയത്. ജൂലൈ 13-ന് വൈകിട്ട് 5 മണി മുതൽ ജൂലൈ 14-ന് രാത്രി 9 മണി വരെയാണ് സുഗതന് പുറത്തിറങ്ങാൻ സാധിക്കുക.നേരത്തെ വട്ടിയൂർക്കാവിൽ വെച്ച് ഒരാളെ മർദ്ദിച്ചതിനും, അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ആക്രമിച്ചതിനുമുള്ള രണ്ട് കേസുകളിലാണ് നെടുമങ്ങാട് കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിട്ടുള്ളത്.
ഒരു സ്മാർട്ട്‌ഫോൺ വാങ്ങിയാൽ സാധാരണയായി രണ്ട് അല്ലെങ്കിൽ പരമാവധി മൂന്ന് വർഷം കൊണ്ട് ഉപഭോക്താക്കൾ അത് മാറ്റാറുണ്ട്. എന്നാൽ ഈ പതിവ് തിരുത്തിക്കുറിക്കാനും ഉപഭോക്താക്കളെ തങ്ങളുടെ ഇക്കോസിസ്റ്റത്തിൽ കൂടുതൽ കാലം നിലനിർത്താനുമുള്ള വലിയൊരു ലോങ്ങ് ടേം സ്ട്രാറ്റജിയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ്. ആറ് വർഷത്തെ സുരക്ഷിതമായ ഉപയോഗവും തടസ്സമില്ലാത്ത ഒഎസ് അപ്‌ഡേറ്റുകളും ഉറപ്പുനൽകുന്ന പുത്തൻ മോഡലായ ‘സാംസങ് ഗാലക്‌സി A27 5G’ കമ്പനി വിപണിയിൽ അവതരിപ്പിച്ചു. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഓരോ രണ്ട് വർഷം കൂടുമ്പോഴും
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള പഴയ ക്ലോക്ക് ടവർ തകർന്നു വീണാണ് അപകടമുണ്ടായത്. ആളപായമോ പരിക്കുകളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് വലിയ ആശ്വാസമായി.ഇന്ന് രാവിലെയാണ് റെയിൽവേ സ്റ്റേഷനെ നടുക്കിയ സംഭവം ഉണ്ടായത്. വലിയ ഉയരമുള്ള ക്ലോക്ക് ടവർ നെടുങ്കനെ പിളർന്ന്, അതിന്റെ പകുതിയോളം ഭാഗം രണ്ടാമത്തെ പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള മൂന്നാമത്തെ ട്രാക്കിലേക്ക് കുത്തനെ ഇടിഞ്ഞു വീഴുകയായിരുന്നു. ഈ സമയത്ത് ട്രാക്കിൽ ഒരു
ആലപ്പുഴ : ഉസ്‌ബെക്കിസ്ഥാനിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ കേസെടുത്തു. വണ്ടാനം മെഡിക്കൽ കോളേജിൽ ഇന് രാവിലെ 11 മണിയോടെ റീ പോസ്റ്റ്‌മോര്‍ട്ടം നടക്കും. കൊല്ലപ്പെട്ട സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വേറെയും മുറിവുകളുണ്ടെന്നാണ് കുടുംബം പറയുന്നത്. പ്രതി പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം മുന്‍പും ഉപദ്രവിച്ചിരുന്നതായാണ് സംശയം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബസന്ത് റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. സദറുല്‍ അനമിനെതിരെ
തൃശ്ശൂർ: കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. സാംസ്കാരിക വകുപ്പിന്റെ അനുമതിയില്ലാതെ കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾ നടക്കുന്നു എന്നാണ് കോൺഗ്രസിന്റെ പരാതി. വിസിയുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധം. അതേസമയം, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൂകിവിളികളുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. പഠിക്കാനുള്ള അവകാശത്തെ തടയുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
തിരുവനന്തപുരം: അനന്തപുരിയുടെ വാണിജ്യ ഹൃദയമായ ചാല കമ്പോളത്തിൽ ഒരു നൂറ്റാണ്ടോളം തലയുയർത്തി നിന്ന പ്രശസ്ത വ്യാപാര സ്ഥാപനം ‘എംആർടി മെറ്റൽ മാർട്ട്’ അടച്ചു പൂട്ടി . ഉടമസ്ഥരായ സഹോദരങ്ങൾ തമ്മിൽ നിലനിന്ന കുടുംബതർക്കങ്ങൾക്കൊടുവിൽ, ഹൈക്കോടതി വിധിപ്രകാരമാണ് അധികൃതർ കട പൂട്ടി സീൽ ചെയ്തത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു നടപടികൾ. ഉടമകൾ തമ്മിൽ കാലങ്ങളായി സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇതിനിടെ ലൈസൻസ് പുതുക്കാൻ പല തവണ കോർപ്പറേഷൻ അറിയിപ്പ് നൽകിയെങ്കിലും സഹോദരന്മാരിൽ ഒരാൾ എതിർത്തു. ഇതോടെയാണ് തർക്കം കോടതിയിലെത്തിയത്. കോടതി










