തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ പഴുതടച്ച അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. തിടുക്കത്തിൽ കേസെടുക്കേണ്ടെന്നാണ് ധാരണ. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനം. ഇതിനിടെ ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‍സിക്ക് കത്ത് അയക്കും . പിഎസ്‍സി ഫയലുകൾ വിട്ടുനൽകിയില്ലെങ്കിൽ നിയമയുദ്ധത്തിലേക്ക് നീങ്ങിയേക്കും. അതേസമയം, ഐജി അജിതാ ബീഗത്തിന്‍റ നേതൃത്വത്തിലുള്ള സംഘമാണ് പി എസ് സി ക്രമക്കേട് അന്വേഷിക്കുന്നത്. ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഒരു എസ്പിയും ഒരു ഡിവൈഎസ്പിയും ഉൾപ്പെടുന്നു. ആസൂത്രണ ബോര്‍ഡിലെ നിയമനത്തട്ടിപ്പ് വിവാദം
പാലക്കാട്: സംസ്ഥാനത്ത് കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടിയതോടെ കോഴിഫാമുകളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിത്തീറ്റയ്ക്ക് ചാക്കൊന്നിന് 450 രൂപയിലധികമാണ് വർധിച്ചത്. ഉൽപ്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ ചെറുകിട-ഇടത്തരം ഫാമുകൾ വലിയ നഷ്ടം നേരിടുകയാണ്. ഇതോടെ ഭൂരിഭാഗം ഫാമുകളും പുതിയ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നത് പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കോഴിയിറച്ചി വില വലിയ തോതിൽ വർദ്ധിക്കാൻ ഇത് കാരണമാകുമെന്ന ആശങ്കയും ശക്തമാണ്. കോഴിത്തീറ്റ നിർമ്മാണത്തിന് ആവശ്യമായ പ്രധാന അസംസ്‌കൃത വസ്തുക്കളായ ചോളത്തിനും
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നടക്കുന്ന വ്യാപകമായ മണ്ണെടുപ്പ് ഇടുക്കിയിലെ നിരവധി കുടുംബങ്ങളെ കടുത്ത ആശങ്കയിലാക്കുന്നു. ദേശീയപാത വികസനത്തിന്റെ രണ്ടാം ഘട്ടത്തിൽ വാളറ മുതൽ മൂന്നാർ വരെയുള്ള 40 കിലോമീറ്റർ ഭാഗത്താണ് വലിയ തോതിൽ മണ്ണെടുപ്പ് നടത്തിയിട്ടുള്ളത്. ഇതോടെ പ്രദേശത്തെ മലയോര മേഖലകൾ കനത്ത മണ്ണിടിച്ചിൽ ഭീതിയിലാണ്. കാലവർഷം കനത്തതോടെ ഏതു നിമിഷവും മണ്ണൊലിപ്പും മണ്ണിടിച്ചിലും ഉണ്ടാകാമെന്ന അവസ്ഥയാണ് ഇവിടെയുള്ളത്. കരാർ കമ്പനിയുടെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായി നാട്ടുകാർ ആരോപിക്കുന്നത്. അപകടസാധ്യതയുള്ള
കൊച്ചി: പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് കുരുമുളകിന്റെ അവധി വ്യാപാരം വീണ്ടും ആരംഭിക്കുന്നു. നിലവിൽ ആഗോളതലത്തിൽ കുരുമുളകിനായി സജീവമായ ഒരു ഡെറിവേറ്റീവ്സ് വിപണി ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് എൻ.സി.ഡി.ഇ.എക്സിന്റെ ഈ നിർണ്ണായക നീക്കം . വരും ദിവസങ്ങളിൽ റബ്ബർ, ഏലക്കായ എന്നിവയുടെ അവധി വ്യാപാരവും ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് . പുതിയ തീരുമാനം കേരളത്തിലെ മലഞ്ചരക്ക് വിപണിക്ക് വലിയ രീതിയിൽ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബുധനാഴ്ച മുതലാണ് കുരുമുളകിന്റെ അവധി വ്യാപാരം പുനരാരംഭിച്ചത്.
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കയുടെ അതിശക്തമായ വ്യോമാക്രമണം. മുൻപ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിരുന്ന താൽക്കാലിക സമാധാന ഉടമ്പടികൾ പാടെ തകർത്തുകൊണ്ടാണ് യുഎസ് സേന ഇപ്പോൾ ഇറാന്റെ മണ്ണിൽ വ്യോമാക്രമണം നടത്തിയിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ അമേരിക്കയ്ക്ക് കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്കുണ്ടായ നഷ്ടത്തിന് അതിശക്തവും കനത്തതുമായ തിരിച്ചടി നൽകുമെന്നാണ് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനിലെ പ്രധാന തുറമുഖ നഗരങ്ങളും ദ്വീപുകളും കേന്ദ്രീകരിച്ചായിരുന്നു അമേരിക്കയുടെ ബോംബാക്രമണം. ബന്ദർ
തിരുവനന്തപുരം: പരാതിക്കാരന്റെ മുഖത്ത് പെപ്പർ സ്പ്രേ പ്രയോഗിച്ച സബ് ഇൻസ്പെക്ടർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഇരയായ യുവാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഈ തുക കുറ്റക്കാരനായ എസ്‌ഐയുടെ ശമ്പളത്തിൽ നിന്ന് തന്നെ ഈടാക്കി പരാതിക്കാരന് നൽകാൻ സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുകയാണ്. 2023-ൽ തിരുവനന്തപുരം ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലാണ് വിവാദപരമായ ഈ സംഭവം നടന്നത്. കുടുംബകോടതിയിൽ നിലവിലിരുന്ന ഒരു വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട്, ഭാര്യയ്ക്ക് ഭർത്താവ് അയച്ച ഒരു സന്ദേശത്തെക്കുറിച്ച് അന്വേഷിക്കാനാണ്
പാലക്കാട്: അട്ടപ്പാടി കാവുണ്ടിക്കൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം വീടുകൾ തകർക്കുകയും വ്യാപക കൃഷിനാശം വരുത്തുകയും ചെയ്തു. കഴിഞ്ഞ രാത്രിയിൽ വീടിന് മുകളിലേക്ക് ആനകൾ തെങ്ങ് കുത്തിമറിച്ചിട്ടെങ്കിലും ആളപായം ഒഴിവായി. മേഖലയിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി രാത്രികാലങ്ങളിൽ ആനകളുടെ ശല്യം രൂക്ഷമാണ്. പകൽ സമയങ്ങളിൽ പോലും ആനകൾ പ്രധാന റോഡിലേക്ക് ഇറങ്ങുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. വനംവകുപ്പിന്റെയും ആർ.ആർ.ടി സംഘത്തിന്റെയും ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു . മൂന്ന് വർഷം മുൻപ് ഇവിടെ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ
തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിരഹിതവും സുതാര്യവുമായ ഭരണസംവിധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ( നടപ്പിലാക്കുന്ന ‘പ്രോജക്ട് സീറോ’ പദ്ധതിക്ക് പുതിയ ദിശാബോധം. ഇതിന്റെ ഭാഗമായി സമഗ്രമായി പരിഷ്‌കരിച്ച വിജിലന്‍സ് മാന്വലിന്റെ പ്രകാശനവും ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍മാരുടെ അവലോകന യോഗവും ആഭ്യന്തരവിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് സ്വാഗതം ആശംസിച്ചു. ഗതാഗത
ഡെറാഡൂൺ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനകളിൽ കോടികളുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ ക്ഷേത്രസമിതി ട്രസ്റ്റ് ചെയർമാൻ്റെ പേഴ്സണൽ അസിസ്റ്റൻ്റിനെതിരെ കേസ്. ട്രസ്റ്റ് ചെയർമാൻ ഹേമന്ത് ദ്വിവേദിയുടെ പി.എ ആയ പ്രമോദ് നൗത്യാലിനെതിരെയാണ് ഉത്തരാഖണ്ഡ് പോലീസ് അഴിമതി, മോഷണം, വിശ്വാസവഞ്ചന തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും സംഭാവനപ്പെട്ടികളിൽ നിന്നും വൻതോതിൽ പണം തട്ടിയെടുക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ‘ഭൈരവസേന’ എന്ന പ്രാദേശിക സംഘടനയാണ് പ്രമോദ് നൗത്യാലിൻ്റെ പങ്ക്










