ടി.എം.സി.ക്ക് തിരിച്ചടി; 440 കോടിയുടെ അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു

ന്യൂഡൽഹി: ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാർട്ടിയുടെ 440 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ചട്ടവിരുദ്ധമായ പണമിടപാടും ഫണ്ട് ദുരുപയോഗവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ​കെയർവെൽ ഏവിയേഷൻ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ടി.എം.സി.യുടെ പാർട്ടി ഫണ്ടിൽ നിന്നും 150 കോടി രൂപയോളം നിയമവിരുദ്ധമായി കൈമാറിയതായി കൊൽക്കത്തയിൽ നടത്തിയ ഇ.ഡി റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഈ കള്ളപ്പണ ഇടപാടിന്റെ അടിസ്ഥാനത്തിലാണ് 440 കോടി 42 ലക്ഷം രൂപയുള്ള മൂന്ന് ബാങ്ക്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു; കഴിഞ്ഞ ഒരാഴ്ചയായി നിയന്ത്രണങ്ങളില്ലെന്ന് കെഎസ്ഇബി

​തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ശമനം. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉയർന്നതോടെ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തേണ്ടി വന്നിട്ടില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ​മഴക്കുറവ് മൂലം ആഭ്യന്തര ഉത്പാദനം കുറയുകയും വൈദ്യുതി ഉപയോഗം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും പുറത്തുനിന്നുള്ള വൈദ്യുതി വരവാണ് കെഎസ്ഇബിക്ക് തുണയായത്. Kerala Power Crisis Eases കഴിഞ്ഞ ദിവസത്തെ ആകെ ഉപയോഗമായ 87.87 ദശലക്ഷം യൂണിറ്റിൽ 14.95 ദശലക്ഷം യൂണിറ്റ് മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചത്;

പൂമല ഡാമിന്റെ ജലനിരപ്പ് ഉയർന്നു; ഷട്ടറുകൾ തുറക്കാൻ കളക്ടറുടെ ഉത്തരവ്

​തൃശൂർ: ജില്ലയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പൂമല ഡാമിന്റെ ജലനിരപ്പ് ഉയരുന്നു. ഡാമിന്റെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി ഷട്ടറുകൾ തുറക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് നിർദ്ദേശം നൽകി. ​ഇന്ന് രാവിലെ 10:30-ഓടെ ഡാമിന്റെ ജലനിരപ്പ് 27.6 അടിയായി ഉയർന്നിട്ടുണ്ട്. ജലനിരപ്പ് 28 അടി കടക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിലുള്ള സമയത്ത് ഷട്ടറുകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ​തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം ഡാമിൽ നിന്ന്

കേരളത്തിൽ ആണായി ജനിക്കുന്നത് ശാപമാകുന്ന അവസ്ഥയെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: കേരളത്തിൽ വ്യാജ പരാതികളുടെ അടിസ്ഥാനത്തിൽ പുരുഷന്മാരും യുവാക്കളും വേട്ടയാടപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് സാമൂഹിക നിരീക്ഷകൻ രാഹുൽ ഈശ്വർ. 13 വയസ്സുകാരിയെ പത്തുപേർ ചേർന്ന് പീഡിപ്പിച്ചു എന്ന രീതിയിൽ ഉയർന്ന വ്യാജ പരാതിയിൽ നിരപരാധികളായ യുവാക്കൾ അകപ്പെട്ട പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യക്തിവൈരാഗ്യങ്ങൾ തീർക്കാൻ പോക്‌സോ നിയമം വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും, ഒരു വ്യാജ പരാതിയുടെ പേരിൽ മാത്രം മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുന്ന പുരുഷന്മാരുടെ പഠനവും ജോലിയും ജീവിതം തന്നെയും തകരുകയാണെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോഫിനാൻസ് കേസ്: ഹൈക്കോടതിയുടെ അവസാന മുന്നറിയിപ്പ്

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതിയുടെ നിർണായക മുന്നറിയിപ്പ്. കേസിന്റെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസത്തെ സമയം കൂടി അനുവദിച്ച് കോടതി ഉത്തരവിട്ടു. എന്നാൽ, ഇത് കേസ് അന്വേഷണത്തിന് നൽകുന്ന അവസാനത്തെ അവസരമായിരിക്കുമെന്നും കോടതി പ്രോസിക്യൂഷന് കർശന മുന്നറിയിപ്പ് നൽകി. ​കേസ് അന്വേഷിക്കുന്ന നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യത്തിൽ മറുപടി നൽകാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുകയും, അടുത്ത ഒരു മാസത്തിനകം

വിദ്യാർഥികൾക്ക് ലഹരി മരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനികൾ എംഡിഎംഎയുമായി പിടിയിൽ

പാലക്കാട്: ജില്ലയിൽ കോളേജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികൾ പോലീസ് പിടിയിൽ. പാലക്കാട് കസബ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 146 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായത്. ​പാലക്കാട് കുന്നത്തൂർമേട് സ്വദേശി ആകാശ്, കല്ലേപ്പുള്ളി സ്വദേശി വിഷ്ണുലാൽ എന്നിവരാണ് അറസ്റ്റിലായതെന്ന് കസബ പോലീസ് അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പോലീസ് കണ്ടെടുത്തത്. പരിശോധനയ്ക്കിടെ പ്രതികൾ വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ സാഹസികമായി