അടുത്ത ലോക കപ്പിൽ ക്രിസ്റ്റിയാനോ റൊണാൾഡോ ജൂനിയർ ഏതു രാജ്യത്തിന് കളിക്കും…

ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന് അഞ്ച് വ്യത്യസ്ത രാജ്യങ്ങൾക്ക് വേണ്ടി അടുത്ത ലോക കപ്പിൽ കളിക്കാം . 2010 ജൂൺ 17-ന് കാലിഫോർണിയയിലെ ലാ മെസയിൽ ജനിച്ചതിനാൽ തന്റെ ജന്മസ്ഥലം വഴിയാണ് യുഎസ്എക്കു ബൂട്ടു കെട്ടാൻ യോഗ്യത നേടുന്നത് . അതുപോലെ, പിതാവ് റിയൽ മാഡ്രിഡിൽ കളിച്ചിരുന്ന കാലത്ത് സ്പെയിനിൽ താമസിക്കുകയും അവിടുത്തെ അക്കാദമിയിൽ പരിശീലനം നേടുകയും ചെയ്തതുകൊണ്ടും, റൊണാൾഡോയ്ക്ക് സ്പാനിഷ് പാസ്‌പോർട്ട് ഉള്ളതുകൊണ്ടും സ്പെയിനിന് വേണ്ടിയും അവന് ബൂട്ടണിയാം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പിതാവ് കളിച്ചിരുന്ന സമയത്ത് ഇംഗ്ലണ്ടിൽ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേർക്ക് പുതുജീവനേകും,​ ആംബുലൻസിന്റെ യാത്രയ്ക്കായി ഗ്രീൻ കോറിഡോർ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്യുന്നത്. വിഷ്ണുവിന്റെ വൃക്കകൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ആംബുലൻസിന്റെ യാത്രയ്ക്കായി ഗ്രീൻ കോറിഡോർ ഒരുക്കുകയാണ് പൊലീസ്. ‘KL05BB 5596 ‘ എന്ന ആംബുലൻസിലാണ് അവയവങ്ങൾ കൊണ്ടുപോകുന്നത്. ഇന്നലെയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് വിഷ്ണു മരണപ്പെട്ടത് . ജൂലായ് ആറിന് തലവേദനയെ തുടർന്നാണ് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തലച്ചോറിൽ

പൊതുസ്ഥലത്ത് മാലിന്യം തള്ളി സിപിഎം; തോൽവിക്ക് ജനങ്ങളോട് പകയോ?

തിരുവനന്തപുരം: സിപിഎം പ്രവർത്തകർ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നുവെന്ന ആരോപണവുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. കഴിഞ്ഞദിവസം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ചത് സിപിഎം പ്രവർത്തകൻ ഷമീർ ആണ്. ഇത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ആക്രമിച്ചുവെന്നും മേയർ പറയുന്നു . ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് ഷമീർ. ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ ജനങ്ങളെ സിപിഎം ദ്രോഹിക്കരുത്. തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്‌കരണ പദ്ധതി പര്യാപ്‌തമല്ല. മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുകയാണ്.

​”തുരങ്കപാത നിർമ്മാണവും വരാനിരിക്കുന്ന ആപത്തും: വയനാട് ഇനിയെങ്കിലും സുരക്ഷിതമോ? – ചെറിയാൻ ഫിലിപ്പ് ചോദിക്കുന്നു.”

കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവമായി ഇടപെടുന്ന ചെറിയാൻ ഫിലിപ്പ്, പശ്ചിമഘട്ടത്തിലെ നിലവിലെ പാരിസ്ഥിതിക സാഹചര്യങ്ങളിൽ അതീവ ആശങ്ക രേഖപ്പെടുത്തുന്നു. കേരളത്തിന്റെ പശ്ചിമഘട്ട മേഖലകളിൽ അടിക്കടിയുണ്ടാകുന്ന അതിതീവ്ര മഴയും അതുമൂലമുള്ള ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും അതീവ ഗൗരവത്തോടെ കാണേണ്ട സമയമാണിത്. സംസ്ഥാനത്തെ ഉരുൾപൊട്ടൽ സാധ്യതയുള്ള 131 പരിസ്ഥിതിലോല മേഖലകളിൽ നടക്കുന്ന അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായ വ്യവസ്ഥകളുള്ള നിയമനിർമ്മാണത്തിന് സർക്കാർ അടിയന്തരമായി തയ്യാറാകേണ്ടതുണ്ട്. ചൂരൽമലയിൽ നാം കണ്ടതുപോലെയുള്ള ദാരുണമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കരുതലോടെയുള്ള മുന്നൊരുക്കങ്ങളാണ് ആവശ്യം. അശാസ്ത്രീയമായ പ്രവർത്തനങ്ങൾ പ്രകൃതിയുടെ

​”വിഴിഞ്ഞം ഓഹരി വിൽപന: വാർത്ത ആദ്യം പുറത്തുവന്നത് സിപിഎം മുഖപത്രത്തിൽ; നിലപാട് വ്യക്തമാക്കി സർക്കാർ”

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് ഓഹരി കൈമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ സിപിഎം മുഖപത്രത്തിന് മുൻ സർക്കാർ ചോർത്തിക്കൊടുത്തുവെന്ന് മുഖ്യമന്ത്രി വി ‌ഡി സതീശൻ. പുതിയ എംഡി ചുമതല ഏറ്റെടുക്കുന്നതിന് മുമ്പാണ് ഈ വാർത്ത വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു വി ഡി സതീശൻ. വയനാട്ടിൽ ഇന്നലെയുണ്ടായ ദുരന്തത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി . ‘അപകടമുണ്ടാകാനുള്ള കാരണം അന്വേഷിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്തിന് സമീപം ചെറിയ രീതിയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.

‘ഇതൊന്ന് തിരുത്തൂ” ഫിഫയ്ക്ക് ലുക്കാക്കുവിന്റെ കളിമൈതാനത്തെ മറുപടി; ഗോളാഘോഷം വൈറൽ

വാഷിംഗ്ടൺ: ഫിഫ ലോകകപ്പ് 2026-ന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അമേരിക്കയെ തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, ബെൽജിയം താരം റൊമേലു ലുക്കാക്കുവും സംഘവും നടത്തിയ ഗോളാഘോഷം സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രശസ്തമായ ട്രേഡ്മാർക്ക് ഡാൻസ് ചുവടുകൾ അനുകരിച്ചായിരുന്നു ഈ പരിഹാസ നൃത്തം. മത്സരത്തിൽ ബെൽജിയം 4-1 ന് വിജയിച്ചപ്പോൾ, ഇൻജുറി ടൈമിൽ ടീമിന്റെ നാലാം ഗോൾ നേടിയ ശേഷമായിരുന്നു ലുക്കാക്കുവിന്റെ ഈ പ്രതികരണം. അമേരിക്കൻ താരം ഫോളാരിൻ

എൽസിയു അവസാനിച്ചിട്ടില്ല, തുടരുമെന്ന് ലോകേഷ്

ചെന്നൈ: ആധാരകരെ ആവേശത്തിരയിലാഴ്ത്തിയ ഹിറ്റ് സിനിമകൾ മാത്രം സമ്മാനിച്ച ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എൽ.സി.യു.) അവസാനിച്ചിട്ടില്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. എൽ.സി.യുവിൽനിന്ന് പെട്ടെന്ന് ഒരുദിവസം തനിക്ക് പിന്മാറാൻ കഴിയില്ലെന്ന് ലോകേഷ് വ്യക്തമാക്കി. അല്ലു അർജുനോടൊപ്പമുള്ള ചിത്രം പൂർത്തിയാക്കിയ ശേഷം എൽ.സി.യു. സിനിമകളിലേക്ക് തിരികെവരുമെന്നും ലോകേഷ് പറഞ്ഞു. നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ഡിസി’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. ‘എൽ.സി.യു. അവസാനിച്ചു എന്ന രീതിയിൽ വലിയ പ്രചാരണം നടക്കുന്നുണ്ട്. സ്വന്തം നിർമാണക്കമ്പനിയായ ജി സ്ക്വാഡ് പൂട്ടിപ്പോയാലും

അരൂരിൽ വൻ അപകടം വഴിമാറിയത് തലനാരിഴയ്ക്ക്; വീടിന് മുകളിൽ തകർന്നുവീണത് പുകക്കുഴൽ

അരൂർ: ആലപ്പുഴ അരൂരിലെ പൊതുശ്മശാനത്തി(ശാന്തി ഭൂമി)ലെ കൂറ്റൻ പുകക്കുഴൽ സമീപത്തെ വീടിനു മുകളിലേക്ക് തകർന്നു വീണു. ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം സംഭവിച്ചത്. വേഴക്കാട്ട് തിലകൻ എന്നയാളുടെ വാർക്ക വീടിന് മുകളിൽ നിർമിച്ചിരുന്ന ട്രസ് വർക്കിന് മുകളിലേക്കാണ് പുകക്കുഴൽ വീണത് . ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. ഇരുമ്പിൽ നിർമ്മിച്ച ഏകദേശം 30 മീറ്റർ നീളമുള്ള പുകക്കുഴലാണ് തകർന്നു വീണത്. പുകക്കുഴലിന്റെ അടിഭാഗം ദ്രവിച്ചു ദുർബലമായതാണ് അപകടത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. തകരാറുകൾ മൂലം കഴിഞ്ഞ

പാലക്കാടും ധോണിയുണ്ട്:താങ്കളെ പോലെ അതികഠിനം, വ്യത്യസ്തപിറന്നാൾ ആശംസയുമായി സെവാഗ്

മുംബൈ: പാലക്കാട് നഗരത്തിൽ നിന്നും 15 കിലോമീർ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമായ ധോണിയുമായി ഉപമിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിക്ക് പിറന്നാളാശംസകൾ നേർന്നു.  ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ആശംസാക്കുറിപ്പ് കുറച്ചുസമയത്തിനകം അരലക്ഷത്തോളം പേരുടെ ലൈക്കും നേടുകയായരുന്നു. ‘ധോണി വെള്ളച്ചാട്ടത്തിനടുത്തേക്ക് എളുപ്പത്തിൽ ആർക്കും എത്താനാവില്ല. കേരള വനംവകുപ്പ് ഇതിന് ഒരു നിയമമുണ്ടാക്കിയിട്ടുണ്ട്. വഴി അല്പം ബുദ്ധിമുട്ടേറിയതാണ്. മൂന്നുമണിക്കൂർ നടന്നുപോയാലേ ഇത് കാണാനാവൂ. മുകളിൽ തികച്ചും ശാന്തമാണ്. ഉള്ളിൽ