തുരങ്കപ്പാതയ്ക്ക് വഴിതുറക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയെ നോക്കുകുത്തിയാക്കി; ഐ.ഐ.ടി. പഠന നിര്‍ദേശം തള്ളി അന്നത്തെ ചീഫ് സെക്രട്ടറി; വയനാട് ദുരന്തത്തിന് ഉത്തരവാദി ജയതിലകോ?

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിച്ചു വേട്ടയാടുന്ന വയനാടിനെ വീണ്ടുമൊരു വന്‍ വിപത്തിലേക്ക് തള്ളിവിട്ടുകൊണ്ട്, വിവാദമായ ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി ഇരട്ട തുരങ്കപ്പാതയ്ക്ക് വഴിവിട്ട് അനുമതി നല്‍കാന്‍ നീക്കം നടന്നതായി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കടുത്ത പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ശാസ്ത്രീയ പഠനങ്ങള്‍ വേണമെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായി അവഗണിച്ച്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചിറകരിഞ്ഞ അന്നത്തെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നടപടികളാണ് ഇപ്പോള്‍ വന്‍ വിവാദത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ദുരന്തസാധ്യത മുന്‍കൂട്ടി

ആക്രമണത്തിന് പിന്നാലെ പ്രത്യാക്രമണം, ധാരണാപത്രം ലംഘിച്ചു

ടെഹ്‌റാൻ: ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണകപ്പലുകൾക്കുനേരെ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനെതിരെ പ്രത്യാക്രമണം നടത്തി അമേരിക്ക. ‘ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് യു.എസ്. ആക്രമണങ്ങൾ. ക്വിഷ് ദ്വീപ്, ബന്ദർ അബ്ബാസ്, സിരിക്ക് എന്നിവിടങ്ങളിൽ ആക്രമണമുണ്ടായെന്നും ആളപായമില്ലെന്നും ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങൾക്ക് മുമ്പ്, ഇറാനുമേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി പിൻവലിച്ചുള്ള ഇളവ് അമേരിക്കൻ ട്രഷറി റദ്ദാക്കിയിരുന്നു. ഉപരോധം പുനഃസ്ഥാപിച്ച

മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ:അഞ്ച് പേർക്കായി തിരച്ചിൽ തുടരുന്നു, കഡാവർ നായകളും

വയനാട്:മേപ്പാടി കള്ളാടിയിൽ ചൊവ്വാഴ്ച 11 മണിയോടെ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കുള്ള തിരച്ചിൽ രാത്രിയും തുടർന്നിരുന്നു. അഞ്ചുപേരെയാണ് കണ്ടെത്താനുള്ളത്. മണ്ണൊലിപ്പിനെ തുടർന്ന് നിലച്ച വൈദ്യുതി കെ.എസ്.ഇ.ബി. പുനഃസ്ഥാപിച്ചതിനാൽ രാത്രിവൈകിയുള്ള രക്ഷാപ്രവർത്തനത്തിന് സഹായകരമായിരുന്നു. ഇടിഞ്ഞുവീണ മണ്ണിനൊപ്പമുള്ള വലിയ പാറക്കല്ലുകൾ തിരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽനിന്നുള്ള അഗ്‌നിരക്ഷാസംഘങ്ങളും തിരച്ചിലിൽ പങ്കാളികളാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴയും കുത്തിയൊലിച്ചെത്തുന്ന വെള്ളവും തിരച്ചിലിന് തടസ്സമാണ്, എന്നിരുന്നാലും ഇവ വകവയ്ക്കാതെ മണ്ണുമാന്തിയന്ത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് തിരച്ചിൽ തുടരുന്നത്. തൊള്ളായിരംകണ്ടിയിലെ റിസോർട്ടുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുടുങ്ങിയവർ

72 വർഷത്തിനിടെ ആദ്യമായി ! സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ

വാൻകൂവർ: നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായ മത്സരത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ കീഴടക്കി സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ. ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിനായിരുന്നു സ്വിസ്സ് ടീമിന്റെ വിജയം. ശനിയാഴ്ച മിസൗറിയിലെ കാൻസാസ് സിറ്റിയിലുള്ള ആരോഹെഡ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് സ്വിറ്റ്‌സർലൻഡിന്റെ എതിരാളികൾ. 1954-ന് ശേഷം ആദ്യമായാണ് സ്വിറ്റ്സർലൻഡ് ലോകകപ്പ് ക്വാർട്ടറിൽ കടക്കുന്നത്. ഷൂട്ടൗട്ടിൽ സ്വിറ്റ്‌സർലൻഡിനായി ഗ്രാനിറ്റ് ഷാക്ക, സെക്കി അംദുനി, സെഡ്രിക് ഇറ്റെൻ, റൂബൻ വാർഗാസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ

ചൈനയിൽ മെയ്സാക് ചുഴലിക്കാറ്റും പ്രളയവും: അണക്കെട്ടുകൾ തകർന്നു; നാനിങ് നഗരത്തിൽ ലെവൽ 1 അടിയന്തരാവസ്ഥ

ബീജിംഗ്: തെക്കൻ ചൈനയിലെ ഗുവാങ്‌ഷി പ്രവിശ്യയിൽ മെയ്സാക് ചുഴലിക്കാറ്റിനെത്തുടർന്ന് വൻ പ്രകൃതിദുരന്തം. ദിവസങ്ങളായി തുടരുന്ന അതിശക്തമായ പേമാരിയിൽ മേഖലയിലെ അണക്കെട്ടുകൾ തകരുകയും ജനവാസകേന്ദ്രങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാവുകയും ചെയ്തു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് 48,000-ത്തിലധികം ആളുകളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അടിയന്തിരമായി മാറ്റിപ്പാർപ്പിച്ചു. പ്രവിശ്യയുടെ തലസ്ഥാനമായ നാനിങ്ങിന് സമീപമുള്ള 66 വർഷം പഴക്കമുള്ള ലിയുലാൻ അണക്കെട്ടാണ് കനത്ത ജലസമ്മർദ്ദത്തെത്തുടർന്ന് തകർന്നത്. അണക്കെട്ടിന്റെ ഭിത്തിയിൽ ഏകദേശം 50 മീറ്ററോളം വലിയ വിള്ളൽ രൂപപ്പെടുകയും,

പശ്ചിമേഷ്യയിൽ പുതിയ പ്രതിരോധ സമവാക്യം; തുർക്കിക്ക് എഫ്-35 നൽകാൻ ട്രംപ് ഭരണകൂടം

അങ്കാറ: പശ്ചിമേഷ്യയിലെ പ്രതിരോധ സമവാക്യങ്ങളെ മാറ്റിമറിക്കാൻ പോന്ന നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലിന്റെ ശക്തമായ എതിർപ്പുകളെ പൂർണ്ണമായും തള്ളിക്കൊണ്ട്, തുർക്കിക്കുമേൽ ചുമത്തിയിരുന്ന കടുത്ത സാമ്പത്തിക-പ്രതിരോധ ഉപരോധങ്ങൾ നീക്കുമെന്നും അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറുന്ന കാര്യം രാജ്യം ഗൗരവമായി പരിഗണിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് യുഎസ് പ്രസിഡന്റിന്റെ ഈ നിർണായക വെളിപ്പെടുത്തൽ. സൗഹൃദ രാജ്യങ്ങൾക്കുമേൽ ഉപരോധങ്ങൾ നിലനിർത്താൻ തങ്ങൾ

E20 പെട്രോൾ വൻ വിജയം; എഞ്ചിൻ തകരാർ വ്യാജപ്രചാരണം മാത്രം: E25 നടപ്പിലാക്കുക സുരക്ഷാ പരിശോധനകൾക്ക് ശേഷം എന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

ന്യൂഡൽഹി: ഇന്ത്യയുടെ ഇന്ധന മേഖലയിലെ നിർണ്ണായക ചുവടുവെപ്പായ E20 പെട്രോൾ പദ്ധതി രാജ്യത്ത് വൻ വിജയമാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിലവിൽ രാജ്യത്തുടനീളം വിതരണം ചെയ്യുന്ന 20% എഥനോൾ കലർത്തിയ ഇന്ധനം (E20) വലിയ തോതിൽ ഉപഭോക്താക്കളും വാഹന നിർമ്മാതാക്കളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ‘എഥനോൾ മിശ്രിതം എഞ്ചിൻ തകരാറിലാക്കുന്നു’ എന്ന തരത്തിലുള്ള വാർത്തകൾ വെറും വ്യാജപ്രചാരണങ്ങൾ മാത്രമാണെന്നും, ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി

മിഷൻ ദൃഷ്ടി’യുടെ സിഗ്നൽ തകർത്ത് സൗരക്കൊടുങ്കാറ്റ്; ഇന്ത്യയുടെ ആദ്യ ഒപ്റ്റോസാർ ദൗത്യത്തിന് തിരിച്ചടി

ബംഗളൂരു: ആഗോള ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ അഭിമാനമുയർത്തിയ, ലോകത്തിലെ തന്നെ ആദ്യത്തെ ഒപ്റ്റോസാർ (Optosar) ഉപഗ്രഹമായ ‘മിഷൻ ദൃഷ്ടി’യുമായുള്ള ആശയവിനിമയ ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബഹിരാകാശ സ്റ്റാർട്ടപ്പായ ‘ഗാലക്സി ഐ’ ആണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. അതിശക്തമായ സൗരക്കൊടുങ്കാറ്റാണ് ഉപഗ്രഹത്തിൽ നിന്നുള്ള സിഗ്നലുകൾ തടസ്സപ്പെടാനും തുടർന്ന് ബന്ധം പൂർണ്ണമായി നഷ്ടപ്പെടാനും കാരണമായത്. ഉപഗ്രഹവുമായുള്ള സിഗ്നലുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഇനി അതിനുള്ള സാധ്യത വളരെ കുറവാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സിന്തറ്റിക്

ഗൗതം ഗംഭീർ വിൻഡീസ് പരമ്പരയ്ക്കൊപ്പം; സിംബാബ്‌വെയിലും ഏഷ്യൻ ഗെയിംസിലും വി.വി.എസ് ലക്ഷ്മൺ കോച്ചാകാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ

മുംബൈ: വരാനിരിക്കുന്ന ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലും തുടർന്ന് നടക്കുന്ന ഏഷ്യൻ ഗെയിംസിലും വി.വി.എസ് ലക്ഷ്മൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി (NCA) തലവനായ ലക്ഷ്മണിന് ബി.സി.സി.ഐ ഈ തന്ത്രപ്രധാന ചുമതല നൽകുമെന്നാണ് സൂചന. ഏഷ്യൻ ഗെയിംസ് നടക്കുന്ന അതേ സമയത്തുതന്നെയാണ് വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ ടീമിനൊപ്പം ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് ലക്ഷ്മണിനെ പരിശീലകനാക്കാൻ തീരുമാനിക്കുന്നത് മലയാളി

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനം: തെലങ്കാനയിൽ പോലീസ് ഉദ്യോഗസ്ഥനെ എ.സി.ബി പൊക്കി; 16 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ നടപടി

ഹൈദരാബാദ്: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ തെലങ്കാന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.എസ്.പി) സങ്കീറെഡ്ഡി ഭീം റെഡ്ഡിയെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഏകദേശം 300 കോടി രൂപയുടെ അനധികൃത സ്വത്ത് ഇയാൾ സമ്പാദിച്ചതായാണ് എ.സി.ബിയുടെ കണ്ടെത്തൽ. ഹൈദരാബാദിലെ പോലീസ് കമ്പ്യൂട്ടർ സർവീസസിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാളെ തിങ്കളാഴ്ച രാത്രിയോടെയാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്. ജൂലൈ രണ്ടിന് ഭീം. റെഡ്ഢിയുടെ ഔദ്യോഗിക വസതിയിലും ബന്ധുക്കൾ, സുഹൃത്തുക്കൾ, ബെനാമികൾ എന്നിവരുടെ