മുംബൈ: വരാനിരിക്കുന്ന ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിലും തുടർന്ന് നടക്കുന്ന ഏഷ്യൻ ഗെയിംസിലും വി.വി.എസ് ലക്ഷ്മൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി (NCA) തലവനായ ലക്ഷ്മണിന് ബി.സി.സി.ഐ ഈ തന്ത്രപ്രധാന ചുമതല നൽകുമെന്നാണ് സൂചന.
ഏഷ്യൻ ഗെയിംസ് നടക്കുന്ന അതേ സമയത്തുതന്നെയാണ് വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ ടീമിനൊപ്പം ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് ലക്ഷ്മണിനെ പരിശീലകനാക്കാൻ തീരുമാനിക്കുന്നത്
മലയാളി താരം സഞ്ജു സാംസൺ സിംബാബ്വെക്കെതിരായ ട്വന്റി-20 ടീമിൽ നിന്ന് പുറത്തായതിൽ ആരാധകർ നിരാശയിലാണ്. ഐപിഎല്ലിന്റെ അവസാന രണ്ട് സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രഭ്സിമ്രാൻ സിങിന് അവസരം നൽകുന്നതിന് വേണ്ടിയാണ് സിംബാബ്വെ പര്യടനത്തിൽനിന്ന് സഞ്ജുവിനെ മാറ്റിനിർത്തിയതെന്ന് ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യ്തത്. എന്നാൽ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ സഞ്ജുവിനെ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന.
അർജൻറീന കളിക്കളത്തിൽ കറുത്ത ആംബാൻ്റ് ധരിച്ചെത്തിയത് എന്തിന്?
ജൂലൈ 23, 25, 27 തീയതികളിലാണ് ഇന്ത്യ-സിംബാബ്വെ ടി20 മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീം പങ്കെടുക്കും. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 17 വരെയാണ് വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനം നിശ്ചയിച്ചിരിക്കുന്നത്.


മെസിയും എംബാപ്പെയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍: വരും ദിവസങ്ങളിലെ ഗോളുകള്‍ നിര്‍ണായകം







