ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈകോടതിയുടെ ഉത്തരവിട്ടു. നീറ്റ് പരീക്ഷ വിജയകരമായി പൂർത്തിയായ സാഹചര്യത്തിലാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ അക്കൗണ്ടിന്മേലുള്ള വിലക്ക് നീക്കാൻ നിർദ്ദേശിച്ചത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം കോടതിയിൽ എത്തിയതിനെ തുടർന്നാണ് ഈ സുപ്രധാന ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും അനാവശ്യമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലിലാണ് സി.ജെ.പിയുടെ
ഡമാസ്കസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സിറിയൻ തലസ്ഥാനമായ ഡമാസ്കസ് സന്ദർശിക്കുന്നതിനിടെ നഗരമധ്യത്തിൽ സ്ഫോടനം. മാക്രോൺ താമസിച്ചിരുന്ന ‘ഫോർ സീസൺസ്’ ഹോട്ടലിന് സമീപത്താണ് രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് സിറിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു സ്ഫോടനം ഹോട്ടലിന് സമീപമുള്ള ചപ്പുചവറുകൾക്കിടയിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണെന്നും, രണ്ടാമത്തേത് സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിലാണ് സംഭവിച്ചതെന്നും അധികൃതർ വ്യക്തമാക്കി. സ്ഫോടനം നടക്കുന്ന സമയത്ത് ഫ്രഞ്ച് പ്രസിഡന്റ് സിറിയൻ പ്രസിഡന്റ് അഹ്‌മദ് അൽ-ഷാറായുമായി ഔദ്യോഗിക കൂടിക്കാഴ്ച
തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് (ഐഎച്ച്‌ആർഡി) ഡയറക്ടർ സ്ഥാനത്തുനിന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിനെ മാറ്റി ഉത്തരവായി. പകരം ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായ പ്രൊഫസർ എം.വി രാജേഷിനെ പുതിയ ഡയറക്ടറായി നിയമിച്ചു. മൂന്ന് വർഷം മുൻപാണ് അരുൺകുമാറിന് ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ ഇൻ ചാർജ് ചുമതല നൽകുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ യോഗ്യതയെയും നിയമനത്തെയും ചോദ്യം ചെയ്തുകൊണ്ട് തുടക്കം മുതൽ തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ
വീണ്ടുമൊരു പ്രകൃതിദുരന്തത്തിന്റെ ഞെട്ടലിലാണ് വയനാട്. അത് വെറുമൊരു സ്വാഭാവിക ഉരുള്‍പൊട്ടലായി കണ്ട് തള്ളിക്കളയാനാവില്ലെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര ബോസ്. ചൂരല്‍മലയില്‍ നിന്നും മേപ്പാടി ഭാഗത്തേക്ക് പോകുന്ന കള്ളാടി മീനാക്ഷിപുരത്തുണ്ടായ സംഭവം കൃത്യമായി വിശകലനം ചെയ്താല്‍ ഇതിന് പിന്നിലെയുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ അറിയാം. വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനായി കള്ളാടി ഭാഗത്തുനിന്ന് ഖനനം ചെയ്‌തെടുത്ത മണ്ണും ചെളിയും വലിയ തോതില്‍ പുഴയോരത്താണ് സംഭരിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത ശക്തമായ മഴയില്‍ ഈ മണ്‍കൂനയുടെ അടിഭാഗത്തേക്ക് വെള്ളം
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ട്വന്റി20 മത്സരത്തിന് നോട്ടിങ്ഹാമിൽ ഇന്ന് ഇന്ത്യ ഇറങ്ങും. 5 മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് ഇപ്പോൾ 1-0 ന് മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ 4 വിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ന് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ അന്തിമ ഇലവനിൽ ഇടംപിടിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അയർലൻഡ് പര്യടനത്തിലെ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ
ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഡി.എം.കെ സമർപ്പിച്ച ഹർജി പരിഗണിക്കവെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ്‌യുടെ പ്രസംഗങ്ങളും സന്ദർശനങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡി.എം.കെ ഹർജി നൽകിയത്. രാഷ്ട്രീയ വിയോജിപ്പുകളിലേക്ക് കോടതിയെ വലിച്ചിഴയ്ക്കരുതെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് ആരാധ് എന്നിവരടങ്ങിയ ബെഞ്ചാണ് , ഹർജിയിൽ വിമർശനം ഉയത്തിയത്. ഒരു മുഖ്യമന്ത്രി എന്ത് ചെയ്യണമെന്ന് സുപ്രീം കോടതി നിർദേശിക്കണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രി വിജയ് ഈ കേസിൽ
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് പ്രദേശം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളികളും ഉൾപ്പെടെ ആറുപേരെ കാണാതായതായാണ് വിവരം. കനത്ത മഴയെത്തുടർന്ന് മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. കാണാതായവരിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഇൻചാർജ് കൂടിയായ എൻജിനീയർ വിക്രം സിങ് റാണ, സൈറ്റ് എൻജിനീയർ രാഹുൽ ശർമ്മ എന്നിവരുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ സൂപ്പർവൈസർ രഞ്ജിത്, സെക്യൂരിറ്റി ഗാർഡ് സൂര്യ, എക്സവേറ്റർ ഓപ്പറേറ്റർ
തിരുവനന്തപുരം: സംസ്ഥാന പൊതുസേവന കമ്മീഷന്‍ (പി.എസ്.സി) നടത്തിയ വിവിധ പരീക്ഷകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന പരാതികളില്‍ അതിശക്തമായ നടപടിയുമായി വി.ഡി സതീശന്‍ സര്‍ക്കാര്‍. യുവജനങ്ങളുടെ ആശങ്ക പരിഹരിക്കാനും പി.എസ്.സിയില്‍ സമഗ്രമായ ശുദ്ധികലശം നടത്താനുമായി അഴിമതിക്കാരുടെ പേടിസ്വപ്നമായ വിജിലന്‍സ് ഡയറക്ടറും ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിക്കും. പി.എസ്.സി നടത്തുന്ന പരീക്ഷകളുടെ സുതാര്യതയെ ചോദ്യം ചെയ്തുകൊണ്ട് സമീപകാലത്ത് സര്‍ക്കാരിന് തുടര്‍ച്ചയായി ലഭിച്ച ഗുരുതരമായ പരാതികളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം.
കൽപറ്റ: വയനാട് ജില്ലയിൽ പെയ്യുന്ന അതിതീവ്രമഴയെത്തുടർന്ന് തുരങ്കപാത നിർമാണ മേഖലയിൽ വലിയ മണ്ണിടിച്ചിൽ. മീനാക്ഷി പാലത്തിനു സമീപമുണ്ടായ അപകടത്തിൽ കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ രേഖപ്പെടുത്തിയത് 264 മില്ലീമീറ്റർ അതിതീവ്രമഴയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെയാണ് തുരങ്കപാത നിർമാണ മേഖലയിൽ ദുരന്തം സംഭവിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ പെയ്ത കനത്ത മഴ മലയോര മേഖലയിൽ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. അപകടത്തിൽപ്പെട്ട അഞ്ചുപേരെ ഇതിനകം രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയും
കോഴിക്കോട്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാറിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ കെ.കെ. രാഗേഷ്. തുറമുഖത്തിന്റെ ചുമതല വഹിച്ചിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യരെ തൽസ്ഥാനത്തുനിന്ന് മാറ്റാൻ അദാനി ഗ്രൂപ്പ് നേരത്തെ തന്നെ നീക്കം നടത്തിയിരുന്നുവെന്നും മുൻമുഖ്യമന്ത്രി പിണറായി വിജയൻ അവരുടെ സമ്മർദത്തിന് വഴങ്ങിയില്ലെന്നും രാഗേഷ് ഫേസ് ബുക്ക് പേജിൽ കുറിക്കുകയുണ്ടായി . വിഴിഞ്ഞം തുറമുഖത്തിന്റെ താൽപര്യങ്ങൾ










