49% ഓഹരി സ്വന്തമാക്കാൻ എംഎസ്സി (MSC); സർക്കാർ കോൺക്ലേവിൽ നിർണ്ണായക ചർച്ച

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വിവാദ ഓഹരി ഇടപാടിനെ അനുകൂലിച്ച് സിപിഎം മുഖപത്രത്തിൽ വാർത്ത. അദാനി-എംഎസ്‌സി ഓഹരി ഇടപാടിനെതിരെ സിപിഎം രംഗത്തെത്തിയിരിക്കെ ജൂൺ അഞ്ചിന് പാർട്ടി പത്രം ഇതിനെ അനുകൂലിച്ച് റിപ്പോർട്ട് ചെയിട്ടുണ്ടെന്നാണ് ശ്രദ്ധേയം. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ജൂൺ 30നാണ് പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ വ്യക്തമാക്കിയത്. എന്നാൽ ജൂൺ അഞ്ചിന് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയിൽ 49 ശതമാനം വരെ ഓഹരി എംഎസ്സി ലക്ഷ്യമിടുന്ന കാര്യമടക്കം പറയുന്നു

എല്ലാം അവസാനിച്ചെന്ന് വിമർശിച്ചവരോട്, തിരിച്ചുവന്നില്ലെങ്കിൽ അയാൾ ‘ഗോട്ട് ‘അല്ലാതാവണം

ഡാലസ്:അർജൻറീനിയൻ ആരാധകരെ 79-ാം മിനിറ്റ് വരെ മുൾമുനയിൽ നിർത്തിയ മത്സരമായിരുന്നു ചൊവ്വാഴ്ച നടന്ന അർജന്റീന-ഈജിപ്ത് മത്സരം. ഇഞ്ചുറി ടൈം ഗോളിൽ ഈജിപ്തിനെ 3-2 ന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ക്വാർട്ടർ ഫൈനലിൽ കടന്നു.  78-ാം മിനിറ്റ് വരെ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ തിരിച്ചുവരവ്. ലയണൽ മെസി എന്തുകൊണ്ട് ലോക ഫുട്ബോളിന്റെ ഇതിഹാസമാകുന്നുവെന്ന് ഒരിക്കൽക്കൂടി അടിവരയിട്ട് തെളിയിക്കുന്ന പ്രകടനമാണ് ഈജിപ്തിനെതിരേ കണ്ടത്. 21-ാം മിനുട്ടിൽ ലയണൽ മെസി പെനൽറ്റി പാഴാക്കിയപ്പോൾ

തകർച്ചയിൽനിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെരുനേൽപ്പ്; ഈജിപ്തിനെ വീഴ്ത്തി നിലവിലെ ചാമ്പ്യന്മാർ ക്വാർട്ടറിൽ

അറ്റ്‌ലാന്റ : പരാജയത്തിന്റെ വക്കിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന് നിലവിലെ ലോക ചാമ്പ്യന്മാർ. രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷം വിസ്മയകരമായ തിരിച്ചുവരവ് നടത്തിയ അർജന്റീന പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെ 3-2 ന് തകർത്ത് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അവസാന നിമിഷം വരെ നെഞ്ചിടിപ്പേറ്റിയ നാടകീയ പോരാട്ടത്തിനൊടുവിലാണ് മെസ്സിയും സംഘവും അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വിജയക്കൊടി പാറിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ആഫ്രിക്കൻ കരുത്തരായ ഈജിപ്ത് അർജന്റീനയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമും 67-ാം മിനിറ്റിൽ മൊസ്തഫ

​’പുൽച്ചാടിക്ക് പുല്ല് മാത്രം പോരാ, തലയും തിന്നണം’; ഞെട്ടിക്കുന്ന പ്രൊമോയുമായി ‘ഐ, നോബഡി’

സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം ‘റോഷാക്കി’ന് ശേഷം നിസാം ബഷീറിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഐ, നോബഡി’യുടെ പുതിയ പ്രൊമോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ട്വിസ്റ്റും ആക്ഷനും നിറഞ്ഞ പ്രൊമോ പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജൂലൈ ഒൻപതിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ബുക്കിങ് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ താരനിരയും സാങ്കേതികപ്രവർത്തകരുടെ നിരയും തന്നെയാണ് ഹൈപ്പിനുള്ള പ്രധാന കാരണങ്ങൾ. കൂടാതെ ചിത്രത്തിന്റെ പ്രൊമോകൾക്കും ഗാനങ്ങൾക്കും മികച്ച വരവേൽപ്പാണ് സാമൂഹികമാധ്യമങ്ങളിൽ ലഭിക്കുന്നത്.

ടി20 ചരിത്രത്തിലെ നാണംകെട്ട റെക്കോർഡുമായി ഇന്ത്യ; മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് വൻ വിജയം

നോട്ടിങ്ങാം : ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 125 റൺസിന്റെ ചരിത്രപരമായ വൻ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11.4 ഓവറിൽ വെറും 76 റൺസിന് ഓൾഔട്ടാവുകയായിരുന്നു. റൺസിന്റെ അടിസ്ഥാനത്തിൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തോൽവിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർ

സർക്കാർ ജോലിക്കായി അമ്മയെ കൊന്നു: മകൾ പിടിയിൽ

ജയ്പൂർ: ആശ്രിതനിയമനത്തിലൂടെ ഗവൺമെന്റ് ജോലി ലഭിക്കുന്നതിന് ബന്ധുക്കളോടൊപ്പം അമ്മയെ കൊലപ്പെടുത്തിയ ആയുഷിയും (23) അറസ്റ്റിൽ. പ്രതാപ് നഗർ സ്വദേശിയായ നീരജ് ശർമ്മയെ (45) കൊലപ്പെടുത്തിയ കേസിലാണ് യുവതിയും ബന്ധുക്കളുമാണ് അറസ്റ്റിലായത്. നീരജയുടെ സഹോദരൻ രാകേശിന് തോന്നിയ സംശയത്തിലാണ് യുവതി പിടിയിലാവുന്നത്. അപകടമരണമാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അമ്മയെ കൊല്ലാനായി ഏഴ് ലക്ഷം രൂപയാണ് ആയുഷി ചെലവാക്കിയത്. സംഭവത്തിൽ ആയുഷി‌യ്‌ക്ക് പുറമെ ആറ്

മലയാളികൾ ഉൾപ്പെടെയുള്ള 38 ഭീകരരുടെ വധശിക്ഷ സ്ഥിരീകരിച്ചു; അഹമ്മദാബാദ് പരമ്പരക്കേസിൽ അപ്പീലുകൾ തള്ളി ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ് : 2008-ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിൽ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ഔദ്യോഗികമായി ശരിവെച്ചു. പ്രത്യേക വിചാരണക്കോടതി നേരത്തെ വിധിച്ച വധശിക്ഷാ വിധി ജസ്റ്റിസുമാരായ എ. വൈ. കോഗ്‌ജെ, എസ്. ജെ. ദവെ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. വധശിക്ഷയ്ക്ക് പുറമെ, കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റ് 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷയും ഹൈക്കോടതി നിലനിർത്തിയിട്ടുണ്ട്. ഈ കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ കേരളത്തിൽ നിന്നുള്ള നാല് മലയാളികളും ഉൾപ്പെടുന്നു. കോട്ടയം ഈരാറ്റുപേട്ട പീടികയ്ക്കൽ അബ്ദുൽ കരീമിന്റെ

ആകെ 3,264 കോടി: വിനിയോഗിച്ചത് 2,370 കോടി രൂപ, അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ട്രഷററുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ന്യൂഡൽഹി: അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് രൂപവത്കരിച്ച 2020 മുതൽ ഇതുവരെ ലഭിച്ചത് 3,264 കോടി രൂപ. ഇതിൽനിന്നും 2,370 കോടി രൂപ ക്ഷേത്ര നിർമാണത്തിനും അനുബന്ധപ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചതായി ട്രഷറർ ഗോവിന്ദ് ദേവ് ഗിരി. സംഭാവനയായി ലഭിച്ച, സ്വർണമുൾപ്പെടെയുള്ള 30 കിലോഗ്രാം വസ്തുക്കളും വെള്ളിയിലുൾപ്പെടെയുള്ള 1518 സാധനങ്ങളും വിലപിടിപ്പുള്ള മറ്റു സംഭാവനകളും ട്രസ്റ്റിന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2024 ജനുവരിയിലെ പ്രതിഷ്ഠാചടങ്ങ്, മഹാകുംഭമേളയ്ക്കായുള്ള ഒരുക്കം, 2025-ലെ കൊടിയേറ്റ പരിപാടി എന്നിവയ്ക്കായി ചെലവഴിച്ച 124 കോടി രൂപയുടെ

നിയമം പഠിപ്പിക്കുന്ന ഗതാഗത മന്ത്രിയുടെ കാറിന് പുക സർട്ടിഫിക്കറ്റില്ല; വിവാദത്തിന് പിന്നാലെ തിരുത്തൽ

കാസർകോട്: ഗതാഗതമന്ത്രി സി.പി. ജോൺ കാസർകോട് സന്ദർശന വേളയിൽ ഉപയോഗിച്ച ഔദ്യോഗിക വാഹനത്തെച്ചൊല്ലി  വിവാദം ഉയരുന്നു. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 01 ബി.ക്യു. 0478 നമ്പറിലുള്ള കാറിനാണ് പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തിയത്. പുക പരിശോധന ഇല്ലാത്തതിന് പുറമെ ഈ വാഹനത്തിന്മേൽ മോട്ടോർ വാഹന വകുപ്പിന്റെ ഏഴോളം ഇ-ചലാൻ പിഴകളും കുടിശ്ശികയായി കിടപ്പുണ്ട്. വാഹനത്തിന്റെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ അവസാനിച്ചിരുന്നു. കൂടാതെ ഈ കാറിന്റെ ഇൻഷുറൻസ് കാലാവധി

പ്രിയദർശിനി നിർത്തിയില്ല: അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി

കാഞ്ഞങ്ങാട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് നടപ്പിലാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതിയെയാണ് സ്ത്രീകൾ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ കൈകാണിച്ചിട്ടും സ്റ്റോപ്പിൽ നിർത്താതെ ബസ് കടന്നുപോയതിനെതിരെ അധ്യാപിക നൽകിയ പരാതിയിൽ അന്വേഷണത്തിന് നിർദേശിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. തോമാപുരം സെയ്‌ന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ രസതന്ത്രം അധ്യാപിക മിനിമോൾ സേവ്യയാണ് ബസ് നിർത്താതിരുന്നതിനെതുടർന്ന് പരാതി നൽകിയത്. രാവിലെ 7.15 ഓടെയാണ് ബസ് കല്ലഞ്ചിറയിലെത്തിയത്. ഇവിടെനിന്ന് 22 കിലോമീറ്റർ ദൂരമുണ്ട് ചിറ്റാരിക്കാൽ തോമാപുരത്തേക്ക്. ബന്തടുക്കയിൽനിന്ന് ഓടയഞ്ചാൽ വഴി