“ഒരു അമ്മയും അത് പറയില്ല!” രേണുവിനെതിരെ ആഞ്ഞടിച്ച് ഹെലൻ ഓഫ് സ്പാർട്ട.

രേണു സുധിയും കിച്ചുവും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. രേണുവിനെതിരെ കിച്ചു വീഡിയോ ഇ‌ട്ടതും ഇതിന് മറുപടിയായി ആക്രോശത്തോടെ രേണു മറുപടി നൽകിയതുമെല്ലാമാണ് ഇതിന് കാരണം. തതവസരത്തിൽ രേണു സുധിയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ. സോഷ്യൽ മീഡിയ എന്ന ലോകത്ത് നിന്നും കുറച്ചു നാളത്തേയ്ക്ക് രേണു സുധി ബ്രേക്ക് എടുക്കണമെന്നാണ് ഹെലൻ പറയുന്നത്.

435 കോടിയുടെ ഒന്നാം ഘട്ടം: പരപ്പനങ്ങാടിയും തിരൂരും തലശ്ശേരിയും ഉൾപ്പെടെ 5 സ്റ്റേഷനുകൾ തുറക്കുന്നു

രാമനാട്ടുകര: കേരളത്തിലെ റെയിൽവേ വികസനത്തിന് വൻ കുതിപ്പേകി, കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം നവീകരണം പൂർത്തിയാക്കിയ അഞ്ച് പ്രധാന റെയിൽവേ സ്റ്റേഷനുകൾ കെട്ടിടങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങി. പരപ്പനങ്ങാടി, തിരൂർ, തലശ്ശേരി, ഫറോക്ക്, നിലമ്പൂർ റോഡ് എന്നീ സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങളാണ് അത്യാധുനിക സൗകര്യങ്ങളോടെ തുറക്കാൻ പോകുന്നത്. റെയിൽവേ മന്ത്രാലയം അനുവദിച്ച 435 കോടി രൂപയുടെ ഒന്നാം ഘട്ട പദ്ധതിയിലാണ് ഈ സ്റ്റേഷനുകൾ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ഫറോക്ക് സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ 95 ശതമാനം നിർമ്മാണ

ആദ്യം സമൂസ പിന്നെ ട്രയിൻ ; ലോക്കോ പൈലറ്റിനു പുലിവാലാകും.

മധ്യപ്രദേശ് : ചൂടുസമൂസയോടുള്ള പ്രിയം കാരണം ഒരു ട്രെയിൻ തന്നെ വഴിയിൽ നിർത്തിയിട്ടാലോ? കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും മധ്യപ്രദേശിൽ നിന്നുള്ള ഈ ‘സമൂസ പ്രേമം’ ഇപ്പോൾ റെയിൽവേ അധികൃതരെ അല്പം ചൊടിപ്പിച്ചിരിക്കുകയാണ്. റെയിൽവേ ട്രാക്കിനരികിലെ കടയിൽ നിന്നും സമോസ വാങ്ങാനായി ട്രെയിൻ നിർത്തിയിട്ട ലോക്കോ പൈലറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കൈയിൽ ഒരു കവർ സമൂസയുമായി ഒരാൾ ട്രാക്കിലൂടെ നടന്ന് റെയിൽവേ എഞ്ചിനിലേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാമിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വൈറലായത്.

മൂന്നാറിൽ മലഞ്ചെരുവിൽ വിള്ളൽ; മഴ കനത്താൽ മലയൊന്നാകെ താഴേക്ക് പതിക്കുമോയെന്ന് ആശങ്ക

​മൂന്നാർ: പഴയ മൂന്നാറിലെ മലഞ്ചെരുവിൽ വൻ വിള്ളൽ രൂപപ്പെട്ടത് പ്രദേശവാസികളെ വൻ ആശങ്കയിലാക്കുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്തെ സി.എസ്.ഐ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മലഞ്ചെരുവിലാണ് ഈ അപകടകരമായ വിള്ളൽ ദൃശ്യമായിരിക്കുന്നത്. കാലവർഷം കനക്കുകയും വിള്ളലിലൂടെയുള്ള നീരൊഴുക്ക് വർധിക്കുകയും ചെയ്താൽ മലയൊന്നാകെ താഴേക്ക് പതിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. ​കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപം വൈദികൻ താമസിക്കുന്ന വീടിനോട് ചേർന്ന് ആദ്യമായി വിള്ളൽ കണ്ടെത്തുന്നത്. തുടക്കത്തിൽ ചെറിയ രീതിയിലായിരുന്ന വിള്ളൽ, ദിവസങ്ങൾ കഴിഞ്ഞതോടെ ആഴം വർധിച്ച് വലിയ

2050 ഓടെ ആഗോള മേധാവിത്വം; ഇന്ത്യൻ സൈന്യത്തിന്റെ കരുത്തായി മാറാൻ ഹ്യൂമനോയിഡ് റോബോട്ടുകൾ

ന്യൂഡൽഹി: ഭീകരവിരുദ്ധ പോരാട്ടങ്ങളിലും അതിർത്തിയിലെ തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ സൈന്യം. കഠിനമായ അതിർത്തി മേഖലകളിൽ മനുഷ്യ സൈനികർക്ക് പകരമായി അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ടുകളെ (മനുഷ്യന്റെ രൂപത്തിലുള്ള റോബോട്ടുകൾ) വിന്യസിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മനുഷ്യനിയന്ത്രിത ഡ്രോൺ ആയുധങ്ങൾ വരുത്തിയ വലിയ മാറ്റങ്ങൾ കണക്കിലെടുത്താണ് പ്രതിരോധ രംഗത്ത് നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള റോബോട്ടുകളെ വിന്യസിക്കാൻ ഇന്ത്യ നീക്കം നടത്തുന്നത്. 2050 ഓടെ ഈ സാങ്കേതികവിദ്യയിൽ ആഗോളതലത്തിൽ തന്നെ വലിയൊരു മേധാവിത്വം നേടുകയാണ് ഇന്ത്യൻ

ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി; ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട കടമ്മനിട്ടയില്‍ വീട്ടുപരിസരത്തെ ലിഫ്റ്റില്‍ തല കുടുങ്ങി ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു . കടമ്മനിട്ട സ്വദേശി മാത്തുക്കുട്ടി (75) ആണ് മരിച്ചത്. 12 മണി കഴിഞ്ഞ സമയത്താണ് അപകടമുണ്ടായത്. തല ലിഫ്റ്റിനിടയിലേക്ക് വീഴുകയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇറോട്ടിക് രംഗങ്ങളുള്ള ഇമ്മോർട്ടൽ

ജി.വി. പ്രകാശും കയാദു ലോഹറും ഒന്നിക്കുന്ന ഇമ്മോർട്ടൽ ജൂലായ് 23ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.റൊമാന്റിക് – മിസ്റ്റർ – ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഇറോട്ടിക് രംഗങ്ങളുമുണ്ട്. ജി.വി. പ്രകാശിന്റെ കരിയറിലെ 25-ാമത് ചിത്രമാണ് . മാരിയപ്പൻ ചിന്ന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടി.എം. കാർത്തിക്, കുമാർ നടരാജൻ, ലോല്ലു സദമാരൻ, ആദിത്യ കതിർ എന്നിവരാണ് മറ്റു താരങ്ങൾ. സൈറൺ, ബ്ളാക് മെയിൽ എന്നീ ചിത്രങ്ങൾക്കുശേഷം ജി.വി. പ്രകാശ് ചിത്രത്തിന്

​”അത്തരമൊരു സിനിമ ഇനി അസാധ്യം; ‘കിരീടം’ കാലത്തെ ഓർത്ത് മോഹൻലാൽ”

കിരീടം’ 4K പ്രിവ്യൂ ഷോയിൽ വികാരാധീനനായി നടൻ മോഹൻലാൽ. പ്രിവ്യൂ ഷോയ്ക്ക് പിന്നാലെ ആരാധകരോട് സംസാരിക്കവെയാണ് മോഹൻലാൽ വികാരാധീനനായത്. ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയ പലരും ഇന്ന് കൂടെയില്ലെന്ന് പറഞ്ഞപ്പോൾ മോഹൻലാലിന്റെ കണ്ണുകൾ നിറഞ്ഞു. തനിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രത്തിന്റെ സംവിധായകൻ സിബി മലയിലിന് മോഹൻലാൽ നന്ദി പറഞ്ഞു. ‘എന്റെ ജീവിതത്തിൽ വളരെ അപൂർവമായി സംഭവിക്കാവുന്ന ഒരു കാര്യമാണ്. 48 വർഷത്തെ സിനിമാ അഭിനയത്തിൽ എടുത്തുപറയാവുന്ന സിനിമകളിൽ ഒന്നാണ് കിരീടം. ആദ്യമായി ദേശീയ പുരസ്‌കാരം കിട്ടിയ സിനിമ.

കശ്മീരിൽ ലഷ്കർ തലവൻ സാക്കിർ ഗനിയെ വധിച്ചു; നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ അഞ്ച് ദിവസമായി തുടർന്ന അതീവ സങ്കീർണ്ണമായ ഭീകരവിരുദ്ധ ഓപ്പറേഷനൊടുവിൽ ലഷ്കർ-ഇ-തൊയ്ബ മുഖ്യ കമാൻഡർ സാക്കിർ അഹമ്മദ് ഗനായിയെ (സാക്കിർ ഗനി) സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. തെക്കൻ കശ്മീരിലെ സൈദ്പോര മേഖലയിൽ നിന്നാണ് ഭീകരന്റെ മൃതദേഹം കണ്ടെടുത്തത്. കശ്മീരിലെ സുരക്ഷാ ഏജൻസികൾ അതീവ അപകടകാരിയായ ‘എ++’ വിഭാഗത്തിലാണ് ഇയാളെ തരംതിരിച്ചിരുന്നത്. ഈ ഓപ്പറേഷന് വഴിത്തിരിവായത് ജൂലൈ 3-ന് ഈ മേഖലയിലെ ഒരു തോട്ടത്തിൽ നിന്നും ലഭിച്ച നിർണ്ണായക ദൃശ്യങ്ങളാണ്. അന്ന് രണ്ട്