ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ തിങ്കളാഴ്ചകളിലും ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. 1st Prize: Rs 1 Cr- BG 906028 2nd Prize: Rs 30 Lakh- BG 617789 3rd Prize: Rs 5 Lakh- BG 614468 4th Prize: Rs 5,000 0186 1531 2273 2339 2678 2970
തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ പിഎസ് സി പരീക്ഷാ ക്രമക്കേട് വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതായി സൂചന. വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെട്ട പിഎസ്സി ഭരണസമിതിയെ മൊത്തത്തില്‍ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള അസാധാരണ നടപടികളാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നത്. ഭരണഘടനാ സ്ഥാപനമായതിനാല്‍ ഇതിനുള്ള നിയമപരമായ സാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ അടിയന്തരമായി നിയമോപദേശം തേടും. ആവശ്യമെങ്കില്‍ പിഎസ്സിയുടെ ഘടന തന്നെ പൊളിച്ചെഴുതാന്‍ പുതിയ നിയമനിര്‍മ്മാണം നടത്താനും നീക്കമുണ്ട്. പരീക്ഷാ അട്ടിമറിയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാല്‍ പിഎസ്സിയിലെ ഉന്നതരെ അടിയന്തരമായി അറസ്റ്റ് ചെയ്യാനും
ഷിമോഗ: കർണാടകയിലെ ഷിമോഗയിൽ പത്തു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി . ഇന്ന് (തിങ്കളാഴ്ച) രാവിലെയാണ് കുഞ്ഞിനെ ആളൊഴിഞ്ഞ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.കണ്ടെത്തുമ്പോൾ ശാരീരികമായ ചില അവശതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കുഞ്ഞിനെ ഉടൻ തന്നെ ഷിമോഗയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി .നിലവിൽ കുഞ്ഞുങ്ങൾക്കുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തിൽ (ICU) വിദഗ്ധ പരിചരണത്തിലാണ് കുഞ്ഞുള്ളത് . കുഞ്ഞിൻ്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ
തിരുവനന്തപുരം: രമേഷ് പിഷാരടി എംഎല്‍എയും നടി ശ്വേതാ മേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ ആഭ്യന്തരപ്പോര് കനക്കുന്നു. വിവാദത്തില്‍ ഒട്ടും വിട്ടുകൊടുക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് ശ്വേതാ മേനോന്‍. അതേസമയം, സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളിലേക്ക് വീണ്ടും തങ്ങളുടെ പേരുകള്‍ അനാവശ്യമായി വലിച്ചിഴയ്ക്കപ്പെടുന്നതില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും കടുത്ത അമര്‍ഷമുള്ളതായാണ് സൂചന. പുതിയ വിവാദങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി അകലം പാലിക്കാനാണ് ഇരുവരുടെയും തീരുമാനം. ഫോണ്‍ കോളില്‍ വ്യക്തമായ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും വഷളന്‍ ചിരിയിലൂടെയും രമേഷ്
കീവ്: തുർക്കിയിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന നിർണ്ണായക നാറ്റോ (NATO) ഉച്ചകോടി ആരംഭിക്കാനിരിക്കെ, യുക്രൈന് നേരെ കനത്ത മിസൈൽ-ഡ്രോൺ ആക്രമണവുമായി റഷ്യ. തിങ്കളാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ റഷ്യൻ ആക്രമണത്തിൽ യുക്രൈൻ തലസ്ഥാനമായ കീവിലടക്കം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആക്രമണങ്ങളിൽ ഇതുവരെ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യ ഒരേസമയം തൊടുത്തുവിട്ട മാരകമായ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ യുക്രൈന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ലെന്ന് യുക്രൈൻ വ്യോമസേന തന്നെ ഔദ്യോഗികമായി
ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി.ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഇസ്രോ ആസ്ഥാനം ലക്ഷ്യമിട്ട് ഭീഷണി സന്ദേശം ലഭിക്കുന്നത്.ഇതേത്തുടർന്ന് സി.ഐ.എസ്.എഫും (CISF) പൊലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തിവരികയാണ് . അതീവ സുരക്ഷാ മേഖലയായ ഇസ്രോ ആസ്ഥാനത്ത് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ എത്തുന്നത് അധികൃതർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.മുൻപ് ലഭിച്ച രണ്ട് സന്ദേശങ്ങളും വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സമാനമായ രീതിയിൽ ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്നുണ്ടായ വരുമാന നഷ്ടത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലായതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും ഡീസലിനുള്ള പണം പോലും നിലവിൽ ലഭിക്കുന്നില്ലെന്നുമാണ് ബസ് ഉടമകളുടെ പരാതി. ബസ് മേഖലയിലെ ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് അവരുടെ പ്രധാന ആവശ്യം. സംസ്ഥാനതല പണിമുടക്കിന് മുന്നോടിയായി ഇന്ന് കാസർകോട് ജില്ലയിൽ നടത്തിയ സൂചനാ
തളിപ്പറമ്പ് : പൂമംഗലം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശി പി.ടി.പി. ജാബിറിന്റെ മകൻ നജ്‌വാൻ അഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് കുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതാകുന്നത്. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചെക്ക് ഡാമിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കളോടൊപ്പം തോട്ടിൽ കുളിക്കാനെത്തിയതായിരുന്നു മൂന്ന് വയസ്സുകാരനായ നജ്‌വാൻ അഹമ്മദ്. ഒപ്പമുണ്ടായിരുന്ന കുട്ടി ഒഴുക്കിൽപ്പെടുകയും ആ കുട്ടിയെ രക്ഷിക്കാനായി എല്ലാവരും തോട്ടിൽ ഇറങ്ങുകയും
വീടുകളിൽ കൊതുകുകളെ തുരത്താൻ വ്യാപകമായി ഉപയോഗിക്കുന്ന ചില അഗർബത്തികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ട്. നിയമപരമായ രജിസ്ട്രേഷനോ ആവശ്യമായ അംഗീകാരങ്ങളോ ഇല്ലാതെ വിപണിയിലിറങ്ങുന്ന ഇത്തരം വ്യാജ ഉത്പന്നങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഹോം ഇൻസെക്ട് കൺട്രോൾ അസോസിയേഷൻ (HICA) നടത്തിയ പൊതുജനാരോഗ്യ സർവേ പ്രകാരം, രാജ്യത്തെ 70 ശതമാനത്തോളം ഡോക്ടർമാരും വ്യക്തമാക്കുന്നത് അംഗീകാരമില്ലാത്ത രാസവസ്തുക്കൾ അടങ്ങിയ ഇത്തരം അഗർബത്തികളുടെ ഉപയോഗം ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്നാണ്. ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന സമയത്ത് പെട്ടെന്ന് ദോഷങ്ങൾ
തിരുവനന്തപുരം: ആശുപത്രിയിലെ ഐ.സി.യു കിടക്കയിലെ തണുപ്പിൽ, വേദനകൾക്കിടയിലും പുഞ്ചിരിക്കാൻ ശ്രമിക്കുകയാണ് ഏഴ് വയസ്സുകാരൻ വൈഭവ്. ഒന്നുച്ചത്തിൽ കരയാൻ പോലുമാകാതെ, ജീവിതത്തിലേക്ക് തിരികെ വരാനുള്ള അവസാന പോരാട്ടത്തിലാണ് ഈ രണ്ടാം ക്ലാസുകാരൻ. രക്താർബുദം കവർന്നെടുത്ത അവന്റെ കുഞ്ഞു ശരീരത്തിന് ഇപ്പോൾ താങ്ങാവുന്നതിലും അപ്പുറമാണ് കീമോതെറാപ്പിയുടെയും മരുന്നുകളുടെയും കാഠിന്യം. അവനെ സാധാരണ ജീവിതത്തിലേക്ക് മഴുച്ചുകൊണ്ടുവരാൻ അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണം. എന്നാൽ, ഒരു സാധാരണ കുടുംബത്തിന് സ്വപ്നം കാണാൻ പോലുമാകാത്ത തുകയാണ് ഇതിനായി ഡോക്ടർമാർ വിധിച്ചിരിക്കുന്നത്; 75 ലക്ഷം










