വൈറ്റ് ഹൗസ് സമ്മർദ്ദത്തിനുവഴങ്ങി ഫിഫ; ബാലോഗന് അടുത്ത മത്സരത്തിനിറങ്ങും

ലോസ് ആഞ്ചലസ്:ടൂർണമെന്റിൽ മൂന്ന് ഗോളുകളോടെ യു.എസ്.എ.യുടെ ടോപ് സ്‌കോററായ ബലോഗന് ബോസ്‌നിയയ്‌ക്കെതിരായ മത്സരത്തിലാണ് റെഡ് കാർഡ് ലഭിച്ചത്. ബോസ്‌നിയൻ താരം താരിക് മുഹാരെമോവിച്ചിനെ ഫൗൾ ചെയ്തതിന് വാർ പരിശോധനയ്ക്ക് ശേഷം ബലോഗനെ പുറത്താക്കുകയായിരുന്നു. ഇതോടെ ബെൽജിയത്തിനെതിരായ മത്സരം താരത്തിന് സ്വമേധയാ നഷ്ടമാകേണ്ടതാണ്. എന്നാൽ ഫിഫ അച്ചടക്ക സമിതിയുടെ 27-ാം വകുപ്പ് പ്രകാരം ഈ ശിക്ഷ താത്കാലികമായി മാറ്റിവയ്ക്കാൻ ഫിഫ തീരുമാനിക്കുകയായിരുന്നു. ശരിയായ കാര്യം ചെയ്തതിനും വലിയൊരു അനീതി തിരുത്തിയതിനും ഫിഫയ്ക്ക് നന്ദിയെന്ന് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ട്രംപ്

കേരളത്തിൽ സ്വർണവില താഴോട്ട്; ഇന്നത്തെ നിരക്ക് വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് കുറഞ്ഞിരിക്കുന്നത് . ഒരു പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണം വാങ്ങാൻ 13,440 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 1,07,520 രൂപയാണ് നിലവിൽ വില വരുന്നത്. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച്

മമതയെ വീട്ടുതടങ്കലിലാക്കി: ബിജെപിക്കെതിരെ തൃണമൂല്‍

കൊല്‍ക്കത്ത: സൗത്ത് 24 പര്‍ഗനാസിലെ ബാരുയ്പുരില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തില്‍ ഇരയുടെ കുടുംബത്തെ കാണാന്‍ പോകുന്നതില്‍നിന്നു തന്നെ തടഞ്ഞുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി രംഗത്ത്. തന്നെ വീട്ടുതടങ്കലിലാക്കിയെന്നാണ് മമതയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആരോപണം. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മമതയുടെ ആരോപണം. ബാരുയ്പുരിലേക്ക് മമത എത്തുന്നുവെന്നറിഞ്ഞ ബിജെപി നേതൃത്വത്തിലുള്ള പശ്ചിമബംഗാള്‍ ഭരണകൂടം അവരുടെ വസതിക്കു പുറത്ത് വന്‍ പോലീസ് സേനയേയും ബാരിക്കേഡുകളും സ്ഥാപിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഇരയുടെ

കഥ മാറിയത് ഒന്നര മിനിറ്റിൽ! മെക്സിക്കൻ കോട്ട തകർത്ത് ഇംഗ്ലണ്ടിന്റെ തകർപ്പൻ തിരിച്ചുവരവ്; ഇനി വരുന്നത് ഇംഗ്ലണ്ട് – നോർവെ പോരാട്ടം

മെക്സിക്കോ സിറ്റി: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ ആതിഥേയരായ മെക്സിക്കോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് (3-2) തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ, നെഞ്ചിടിപ്പേറിയ നിമിഷങ്ങൾക്കൊടുവിലാണ് മെക്സിക്കൻ വെല്ലുവിളിയെ ഇംഗ്ലണ്ട് മറികടന്നത്. പ്രീ-ക്വാർട്ടറിൽ ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന നോർവെയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. മത്സരത്തിന്റെ ആദ്യ പകുതിയിൽ വെറും 90 സെക്കൻഡുകളുടെ വ്യത്യാസത്തിൽ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം നേടിയ ഇരട്ട ഗോളുകളാണ് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്. എന്നാൽ

പിരിച്ചുവിടൽ മരവിപ്പിക്കാമെന്ന ഉറപ്പ് ലംഘിച്ചു; ഓഫീസുകൾക്ക് മുന്നിൽ ഗർഭിണികളടക്കമുള്ള ജീവനക്കാരുടെ പ്രതിഷേധം

കൊച്ചി: അമേരിക്കൻ ആസ്ഥാനമായുള്ള കോറോ ഹെൽത്ത് കമ്പനി നടത്തിയ കൂട്ടപ്പിരിച്ചുവിടലിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ലേബർ സെക്രട്ടറി തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ്, കൊച്ചി, കോഴിക്കോട് ഓഫീസുകളിലെത്തിയ ജീവനക്കാർക്ക് മാനേജ്മെന്റ് പ്രവേശനം നിഷേധിച്ചത്. ഇതോടെ എ.ഐ.ടി.യു.സി അടക്കമുള്ള ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജീവനക്കാർ ഓഫീസുകൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശപ്രകാരം നേരത്തെ നടത്തിയ ചർച്ചകളിൽ, പിരിച്ചുവിടൽ നടപടികൾ താൽക്കാലികമായി മരവിപ്പിക്കാമെന്ന് കമ്പനി അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഈ വാഗ്ദാനം പരസ്യമായി ലംഘിച്ചുകൊണ്ടാണ് ജീവനക്കാരെ

സൂപ്പർതാരങ്ങൾ മൗനം വെടിയണമെന്ന് ആവശ്യം; ‘പോരാടിയത് ഇത്രയും സ്വാധീനമുള്ളവർക്കെതിരെയാണെന്ന് അറിഞ്ഞില്ല’

കോഴിക്കോട്: താരസംഘടനയായ ‘അമ്മ’യിലെ പരസ്യപ്പോരിൽ മുതിർന്ന താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് നടി അൻസിബ. താൻ ഒറ്റയ്‌ക്കാണ് നീതിക്കായി പോരാടുന്നത്. ഇത്രയും വലിയ സ്വാധീനമുള്ള ആളുകൾക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഇപ്പോഴാണ് മനസിലായതെന്നും അൻസിബ പറഞ്ഞു. കോഴിക്കോട്ട് ഒരു മാദ്ധ്യമത്തോട് തുറന്നുപറയുകയായിരുന്നു അവർ. കോടതിയിൽ പോയാൽ മാത്രമേ നീതി ലഭിക്കൂ എന്ന സ്ഥിതിയാണ്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് അവർക്കൊപ്പം നിൽക്കുന്നത്. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഞാൻ പരാതിപ്പെട്ട ആളുകൾക്ക് എത്രമാത്രം സ്വാധീനമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. വളരെയധികം പവറുള്ള ഒരാളാണ്

കണ്ണീരിലും വലിയൊരു നന്മയായി ഏഴുവയസ്സുകാരൻ യാഷ് വാൻ

തിരുവനന്തപുരം: അഞ്ചുപേർക്ക് പുതുജീവൻ പകർന്നുനൽകി ഏഴുവയസ്സുകാരൻ യാഷ് വാൻ വിടപറഞ്ഞു. സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അവയവദാനത്തിന് ബന്ധുക്കൾ സനദ്ധത പ്രകടിപ്പിച്ചതോടെയാണ് അഞ്ച് പേർക്ക് ഇത് വഴി പുതിയ ജീവിതം ലഭിക്കുന്നത്. തിരുനെൽവേലി സ്വദേശിയായ യാഷ് വാൻ സൈക്കിളോടിക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെടുന്നത്. ആദ്യം തിരുനെൽവേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ

പെട്രോൾ വാഹന ഉടമകളിൽ അതൃപ്തി; സർവേ ഫലം ഇങ്ങനെ

  ന്യൂഡൽഹി: പെട്രോൾ വാഹന ഉടമകൾക്കിടയിൽ 20 ശതമാനം എഥനോൾ കലർത്തിയ E20 ഇന്ധനം ഉപയോഗിക്കുന്നതിൽ അതൃപ്തിയുണ്ടെന്ന് സർവേയിൽ  കണ്ടെത്തി. പഴയ വാഹനങ്ങൾ ഓടിക്കുന്നവർക്കിടയിലാണ് അസംതൃപ്തി കൂടുതൽ പ്രകടമാവുന്നത്. രാജ്യത്തെ 316 ജില്ലകളിലെ 22,567 പെട്രോൾ വാഹന ഉടമകൾക്കിടയിലാണ് ലോക്കൽ സർക്കിൾസ് സർവേ നടത്തിയത്. പ്രതികരിച്ചവരിൽ 53 ശതമാനം പേർ  E20 പെട്രോൾ വിഷയം കൈകാര്യം ചെയ്യുന്നതിൽ റോഡ് ട്രാൻസ്‌പോർട്ട്‌,പെട്രോളിയം മന്ത്രാലയങ്ങളുടെ പ്രവർത്തനം ‘ദുരന്തപൂർണമോ’ ‘അപര്യാപ്തമോ’ ആണെന്ന് വിലയിരുത്തി. 2023-ന് മുമ്പ് നിർമ്മിച്ച പെട്രോൾ വാഹനങ്ങളുടെ ഉടമകളിൽ

ചുമതല ജീവനക്കാരുടെ തലയിൽ; അടിസ്ഥാന സൗകര്യങ്ങളുമില്ല; കെ.എസ്.ആർ.ടി.സിയുടെ ‘കെ.എൽ-15’ കുപ്പിവെള്ള വിതരണം അവതാളത്തിൽ

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർക്കായി കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ട ‘കെ.എൽ-15’ പദ്ധതി തുടക്കത്തിലേ പ്രതിസന്ധിയിൽ. വിപണിയിലെ മറ്റ് ബ്രാൻഡുകളേക്കാൾ വില കുറച്ച്, ഒരു ലിറ്റർ കുപ്പിവെള്ളം 13 രൂപയ്ക്ക് ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതി തുടങ്ങിയത്. എന്നാൽ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം നിലവിൽ ഒട്ടുമിക്ക ദീർഘദൂര സർവീസുകളിലും കുപ്പിവെള്ള വിതരണം നിലച്ച മട്ടാണ്. ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (KIIDC) ‘ഹില്ലി അക്വ’യുമായി സഹകരിച്ചാണ്

651 കോടി കുടിശിക; കാരുണ്യ പദ്ധതി വഴി ചികിത്സ നൽകാനാകാതെ സർക്കാർ ആശുപത്രികൾ

കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിപ്രകാരം പാവപ്പെട്ട രോഗികളെ ചികിത്സിച്ചതിന് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ‌ർക്കാർ ആശുപത്രികൾക്ക് മാത്രം നൽകാനുള്ള കുടിശിക 651 കോടി രൂപയിലേറെ. 2026 മേയ് 31 വരെയുള്ള കണക്കു മാത്രമാണിത് . 2019 ഏപ്രിൽ ഒന്നിന് പദ്ധതി നിലവിൽ വന്ന് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ കുടിശിക വരുത്തിതുടങ്ങിയിരുന്നു. ഫണ്ട് ലഭിക്കുന്ന മുറയ്‌ക്ക് പണം നൽകാമെന്ന ഉറപ്പിൽ വിതരണക്കാർ മരുന്നും ഉപകരണങ്ങളും എത്തിച്ചിരുന്നെങ്കിലും, കുടിശിക ഉയർന്നതോടെ വിതരണം വെട്ടിക്കുറച്ചു. പാവപ്പെട്ട രോഗികളെ മറ്റ്