ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി മുതിർന്ന മുൻ സിപിഎം നേതാവും അമ്പലപ്പുഴ എം.എൽ.എയുമായ ജി. സുധാകരൻ. തെറ്റ് പറ്റിയാൽ പാർട്ടി തിരുത്തണമെന്നും അല്ലാത്തവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്ന തന്നെ വർഗ്ഗവഞ്ചകനെന്ന് വിളിച്ച ഗോവിന്ദൻ തന്നെയാണ് യഥാർത്ഥ വർഗ്ഗവഞ്ചകനെന്നും, നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദന് പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ നാണമില്ലേയെന്നും സുധാകരൻ ചോദ്യം ചെയ്തു. എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടിയെ തോൽപ്പിച്ച ഗോവിന്ദൻ പാർട്ടിയെ നയിക്കാൻ യോഗ്യനല്ലെന്നും
ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ (POK) പാകിസ്താൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ജനകീയ പ്രതിഷേധം. സാമ്പത്തിക ഉപരോധവും കടുത്ത ഭക്ഷ്യക്ഷാമവും മൂലം ദുരിതത്തിലായ ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യ മുന്നോട്ടുവരണമെന്നും അതിർത്തികൾ തുറന്നുനൽകണമെന്നും ആവശ്യപ്പെട്ട് പി.ഒ.കെയിലെ പ്രാദേശിക നേതാക്കൾ പരസ്യമായി രംഗത്തെത്തി. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) നേതാവായ സർദാർ അമൻ ഖാൻ റാവലകോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ നടന്ന വൻ പ്രതിഷേധ റാലിയിലാണ് ഇന്ത്യയോട് പരസ്യമായി സഹായം അഭ്യർത്ഥിച്ചത്. ”ഞങ്ങൾക്ക് ഇന്ത്യയുടെ സഹായം വേണം, ഇവിടെ ഭക്ഷണസാധനങ്ങൾക്ക് വലിയ
ന്യൂഡൽഹി: ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ചെറുപ്പക്കാരുടെ പ്രിയ ബ്രാൻഡായ യമഹ, തങ്ങളുടെ സ്പോർട്സ് ബൈക്ക് നിരയിലേക്ക് പുത്തൻ അതിഥിയെ എത്തിക്കാൻ ഒരുങ്ങുകയാണ്. ബൈക്ക് പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന യമഹ YZF-R2 (Yamaha YZF-R2) വരും മാസങ്ങളിൽ തന്നെ വിപണിയിലെത്തുമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ വിപണിയിൽ തരംഗം സൃഷ്ടിച്ച ആർ15 (R15) മോഡലിനും, കരുത്തനായ ആർ3 (R3) മോഡലിനും മധ്യേയുള്ള ഒരു പെർഫെക്റ്റ് മിഡ്-റേഞ്ച് സ്പോർട്സ് ബൈക്കായാണ് യമഹ ഈ പുതിയ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദം തിളച്ചു മറിയുമ്പോള്‍, അണിയറയില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് വഴിമരുന്നിട്ട് സിപിഎം. കോര്‍പ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പിനെ ഒന്നാം നമ്പര്‍ രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച്, കത്തിയമരുന്ന തീരദേശത്ത് ലത്തീന്‍ സഭയെ നെഞ്ചോട് ചേര്‍ക്കാനാണ് ഇടതുമുന്നണിയുടെ പുതിയ നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നല്‍കിയ തീരദേശത്തെ വോട്ട് ചോര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെയാണ് വിഴിഞ്ഞം വിഷയം സിപിഎം ഇപ്പോള്‍ രാഷ്ട്രീയ ആയുധമാക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍
തൃശ്ശൂർ: തൃശ്ശൂർ അമല ആശുപത്രിയിൽ നഴ്സുമാർ നടത്തിവന്ന സമരം അവസാനിച്ചു . 4,000 രൂപ മുതൽ 6,000 രൂപ വരെ ശമ്പള വർധനവ് നൽകാമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയതിനെ തുടർന്നാണ് യു.എൻ.എ (UNA) സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത് . മാനേജ്മെന്റുമായി കരാർ ഒപ്പിട്ടതിന് ശേഷമാണ് നഴ്സുമാർ സമരം അവസാനിപ്പിച്ചതെന്നും നാളെ മുതൽ ഇവർ ജോലിയിൽ പ്രവേശിക്കുമെന്നും യു.എൻ.എ പ്രതിനിധികൾ വ്യക്തമാക്കി . എന്നാൽ, ഇവർ സമരം പേടിച്ചല്ല ശമ്പളം വർദ്ധിപ്പിച്ചതെന്നും, മറിച്ച് ഏപ്രിൽ ഒന്നിന് എടുത്ത തീരുമാനം യു.എൻ.എ
തൃശൂർ: വഴിയാത്രക്കാരന്റെ ബാഗിൽ സ്കൂട്ടർ തട്ടി റോഡിലേക്ക് വീണ യുവതിക്ക് പിന്നാലെ വന്ന ആംബുലൻസ് കയറി ദാരുണാന്ത്യം. തൃശൂർ പൂങ്കുന്നം ജങ്ഷനിലാണ് മനസ്സിനെ നടുക്കുന്ന ഈ അപകടം ഉണ്ടായത്. പുന്നംപറമ്പ് സ്വദേശിനി ജനീറ്റ രാജ് (22) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ പ്രിയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം 3:45 ഓടെയായിരുന്നു അപകടം. ജനീറ്റയും അമ്മ പ്രിയയും വേലൂരിലുള്ള സഹോദരിയുടെ വീട്ടിൽ നിന്നും മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൂങ്കുന്നം
കണ്ണൂർ: സമീപകാല നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂരിലെ സി.പി.എം നേതൃത്വത്തിൽ ആഭ്യന്തര തർക്കങ്ങളും പരസ്യ പ്രതികരണങ്ങളും രൂക്ഷമാകുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖ വിമത നേതാക്കളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ നടത്തിയ പ്രസ്താവനയും, അതിനെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയതുമാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ പരമ്പരാഗത പാർട്ടി കോട്ടകളിൽ വോട്ട് ചോർച്ചയുണ്ടായതായും പയ്യന്നൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിക്ക്
തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് ക്രമവിരുദ്ധമായ കരാറുകൾ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് തുക അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകൾ ഉൾപ്പെടെയാണ് സ്പീക്കർ ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സ്പീക്കർ കർശനമായ ഇടപെടൽ നടത്തിയിരിക്കുന്നത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതലയിൽ നിന്ന് ഊരാളുങ്കലിനെ
ചില വെളിപ്പെടുത്തലുകള്‍ വലിയ ഞെട്ടലുണ്ടാക്കും. സിനിമ മേഖലയില്‍ നിന്നാകുമ്പോള്‍ അത് സോഷ്യല്‍മീഡിയില്‍ കൂടുതല്‍ ചര്‍ച്ചകളിലേയ്ക്ക് നീങ്ങും. നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയയായ ജനപ്രിയ ടെലിവിഷന്‍ താരമാണ് നീതി. മുന്‍ കാമുകനില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. മുന്‍ പങ്കാളി മനോരോഗിയും അക്രമാസക്തനുമായിരുന്നുവെന്നും സിഗരറ്റ് കൊണ്ട് പൊളിച്ചതിന്റെ പാടുകള്‍ പങ്കുവച്ച് നീതി വെളിപ്പെടുത്തി. ഒരു റിയാലിറ്റി ഷോയിലാണ് നീതിയുടെ വെളിപ്പെടുത്തല്‍. ഒരിക്കല്‍ അയാളുടെ പിറന്നാള്‍ ദിവസം രാത്രിയില്‍ ഭ്രാന്തനെപോലെ പെരുമാറി. കാര്യങ്ങള്‍ വളരെ മോശമായി,
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ബിന്നി സെബാസ്റ്റ്യൻ. ഡോക്ടർ ആയിരുന്ന ബിന്നി അഭിനയത്തോടുള്ള അതിയായ താല്പര്യം കാരണം സീരിയലിലേക്ക് എത്തുകയായിരുന്നു. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7 ൽ മത്സരാർത്ഥിയായി എത്തി. ഇപ്പോഴിതാ ബിന്നിയും ഭർത്താവും നടനുമായ നൂബിൻ ബെന്നിയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. ട്രഡീഷണൽ ഹിന്ദു ബ്രൈഡൽ ലുക്കിലാണ് ബിന്നിയെ വീഡിയോയിൽ കാണുന്നത്. വിജയ് ദേവരക്കൊണ്ട സ്റ്റൈലിൽ ആഭരണങ്ങളണിഞ്ഞ് വരനായി നൂബിനും. ഒരു ഹിന്ദു വധുവായി ഒരുങ്ങുക









