തിരുവനന്തപുരം : ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് കണ്ഠര് രാജീവര് നൽകിയ ആവശ്യത്തിൽ ഇപ്പോൾ തീരുമാനമെടുക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വരാനിരിക്കുന്ന ചിങ്ങമാസം മുതൽ തന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ ബോർഡ് ഈ വിഷയം അജണ്ടയായി അവതരിപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ അന്തിമ തീരുമാനമെടുക്കാതെ വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടാനാണ് ബോർഡ് യോഗത്തിൽ ധാരണയായത്. നിലവിൽ
ന്യൂഡൽഹി: സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (NCERT) എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകം സമഗ്രമായി പരിഷ്കരിച്ചു. ‘എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പുതുക്കിയ പാഠപുസ്തകത്തിൽ നിന്ന് ജുഡീഷ്യറിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു. ഇതിന് പുറമെ ചരിത്ര വിഭാഗത്തിൽ വി.ഡി. സവർക്കറുടെ ആശയങ്ങൾ കൂട്ടിച്ചേർക്കുകയും സുഭാഷ് ചന്ദ്രബോസ്, ഇന്ത്യയുടെ വിഭജനം എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണായക ഭാഗങ്ങൾ തിരുത്തുകയും ചെയ്തിട്ടുണ്ട്. കോടതികളിൽ കെട്ടിക്കിടക്കുന്ന
ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവര്യ ബസന്തിന്റെ (22) കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദേശത്തുവെച്ച് നടന്ന കൊലപാതകമായതിനാൽ ലോക്കൽ പോലീസിന്റെ അന്വേഷണ പരിമിതികൾ കണക്കിലെടുത്താണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സാവരിയയുടെ ഹരിപ്പാട്ടുള്ള വീട് സന്ദർശിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിലാണ് സാവരിയ ക്രൂരമായ മർദ്ദനത്തിന് ഇരയായതായി വ്യക്തമാകുന്നത്. ലാപ്ടോപ്പുകൊണ്ട് തലയ്ക്ക് പിന്നിൽ ശക്തമായി അടിയേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടംബങ്ങളുടെ ആരോപണം. സാവരിയയുടെ ശരീരത്തിൽ കാൽപാദം
ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് പ്രമേഹ രോഗികൾക്ക് വലിയ ആശ്വാസമേകിക്കൊണ്ട് ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കേണ്ട ലോകത്തിലെ ആദ്യത്തെ ഇൻസുലിൻ ഇന്ത്യൻ വിപണിയിലെത്തി. ഡാനിഷ് മരുന്ന് നിർമ്മാണ കമ്പനിയായ നോവോ നോർഡിസ്ക് ആണ് ‘അവിക്ലി’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഇൻസുലിൻ ഐകോഡെക് ഇന്ത്യയിൽ ലഭ്യമാക്കിയത്. സാധാരണയായി പ്രമേഹ രോഗികൾ വർഷത്തിൽ 365 ദിവസവും ദിവസേന ഇൻസുലിൻ കുത്തിവെപ്പ് എടുക്കേണ്ട സ്ഥാനത്ത്, പുതിയ മരുന്ന് എത്തുന്നതോടെ വർഷത്തിൽ വെറും 52 തവണ മാത്രം ഇൻസുലിൻ എടുത്താൽ മതിയാകും. ദിവസേനയുള്ള
ആലപ്പുഴ: മലയാളികളുടെ പ്രിയ മത്സ്യമായ മത്തിക്ക് വില ഉയരുന്നു. ചിക്കനും വില കുത്തനെ ഉയരുന്നു. ഒരു കിലോ മത്തിക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപയും കോഴിക്ക് 180 മുതൽ 190 രൂപ വരെയും വിലയായതോടെ അടുക്കള ബജറ്റിൽ ചെലവ് കുതിക്കുകയാണ്. ട്രോളിങ് നിരോധനത്തെത്തുടർന്നുള്ള ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് മത്തിവില ഉയരാനുള്ള കാരണമായി കാണുന്നത്. കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വിലവർധനയാണ് ചിക്കൻവില കുതിച്ചുയരാൻ കാരണം. ഇതോടുകൂടി മുട്ടവിലയും വർധിച്ചു. മത്സ്യമാർക്കറ്റുകളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി മത്തിയുടെ ലഭ്യത ഗണ്യമായി
തിരുവനന്തപുരം:ഓണക്കാലമായതോടെ എല്ലാവർക്കും ഉണ്ടാവുന്ന ആശങ്കയാണ്, ഓണത്തിന് നാട്ടിൽ ഓണം പ്രിയപ്പെട്ടവർക്കൊപ്പം കൂടാനാവുമോയെന്ന്. ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ട്രെയിനുകളിൽ അനുഭവപ്പെടാറ് വലിയ രീതിയിലുള്ള തിരക്കാണ്. അതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് ഇന്ത്യന്ർ റെയിൽവേ. ഓണയാത്രത്തിരക്ക് കുറയ്ക്കാൻ റെയിൽവേ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ചു. തിരുവനന്തപുരം നോർത്തിൽനിന്ന് മംഗളൂരുവിലേക്കും ചെന്നൈയിൽനിന്ന് കൊല്ലത്തേക്കും ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കും ആണ് തീവണ്ടികളനുവദിച്ചത്. ചെന്നൈയിൽനിന്ന് കൊല്ലത്തേക്ക് ഓഗസ്റ്റ് 13 മുതൽ സെപ്റ്റംബർ അഞ്ചുവരെ വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. വെള്ളി, ഞായർ ദിവസങ്ങളിലാണ് മടക്ക സർവീസ്. തിരുവനന്തപുരം










