കണ്ണൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. തുടർന്ന് പ്രതിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. കണ്ണൂർ മജിസ്ട്രേറ്റ് അവധിയിലായതിനാലാണ് കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത്. മജിസ്ട്രേറ്റിനു മുന്നിലേക്ക് കൊണ്ടുപോകും വഴി പൊലീസിന് വഴി തെറ്റി എന്നതും കൗതുകകരമാണ്. അതിനിടെ, അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതിനായി എറണാകുളം പൊലീസും കണ്ണൂരിലെത്തി. ഊന്നുകൽ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് എത്തിയത്. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ഊന്നുകൽ പൊലീസ്

