ആയങ്കിയ്ക്ക് ഇനി ജയിലോ ജാമ്യമോ? ; അർജുൻ ആയങ്കി കൂത്തുപറമ്പ് മജിസ്ട്രേറ്റ് വസതിയിൽ ; കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം പൊലീസ് കണ്ണൂരിൽ; മജിസ്ട്രേറ്റിന് മുന്നിലേക്ക് പോകുംവഴി പൊലീസിന് വഴിതെറ്റി!

അർജുൻ ആയങ്കി ചോദ്യം ചെയ്യൽ

കണ്ണൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. തുടർന്ന് പ്രതിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. കണ്ണൂർ മജിസ്ട്രേറ്റ് അവധിയിലായതിനാലാണ് കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത്. മജിസ്‌ട്രേറ്റിനു മുന്നിലേക്ക് കൊണ്ടുപോകും വഴി പൊലീസിന് വഴി തെറ്റി എന്നതും കൗതുകകരമാണ്. അതിനിടെ, അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതിനായി എറണാകുളം പൊലീസും കണ്ണൂരിലെത്തി. ഊന്നുകൽ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് എത്തിയത്. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ഊന്നുകൽ പൊലീസ്

‘ഒരു ആയങ്കിയേയും അനുവദിക്കില്ല’; അർജുൻ ആയങ്കിയെ പിന്തുണച്ച ലൈക്കുകളും കമന്റുകളും നിരീക്ഷണത്തിൽ, മുന്നറിയിപ്പുമായി എഡിജിപി!

അർജുൻ ആയങ്കിക്കെതിരെ മുന്നറിയിപ്പുമായി എഡിജിപി പി. വിജയൻ; ലൈക്കുകളും കമന്റുകളും നിരീക്ഷണത്തിൽ

കണ്ണൂർ: പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് എ.ഡി.ജി.പി. പി. വിജയൻ. അർജുൻ ആയങ്കി പൊലീസിനെ പലതവണ വെല്ലുവിളിച്ചുവെന്നത് അദ്ദേഹത്തിന്റെ തന്നെ തോന്നലാണെന്നും ഇത്തരം ആളുകൾക്ക് ലഭിക്കുന്ന വീരപരിവേഷം താൽക്കാലികമാണെന്നും എഡിജിപി പറഞ്ഞു.  പരിധി വിട്ട് പ്രവർത്തിക്കുന്ന സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് അർജുൻ ആയങ്കിക്കെതിരെ നിയമപരമായ നടപടികൾ ആരംഭിച്ചത്. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടികളുമായി മുന്നോട്ടുപോയതെന്നും പി. വിജയൻ വ്യക്തമാക്കി. അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലായിരുന്ന ഘട്ടത്തിൽ പൊലീസ് സാധാരണ നടപടിക്രമങ്ങൾ പാലിച്ച് കാത്തിരിക്കുകയായിരുന്നു. കോടതി