തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവങ്ങളിൽ സർക്കാർ അനാസ്ഥ കാട്ടിയെന്ന ആരോപണങ്ങൾക്കിടെ പ്രതികരണവുമായി മുഖ്യമന്ത്രി. കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് ആദ്യ സംഭവമല്ലെന്നും പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 148 പേരെ കടലിൽ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാണാതായ മത്സ്യത്തൊഴിലാളികൾക്കായി ശക്തമായ തെരച്ചിൽ തുടരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ നിലവിലെ സംഭവങ്ങളിൽ തെരച്ചിൽ കാര്യക്ഷമമല്ലെന്നും വിവിധ സർക്കാർ സംവിധാനങ്ങൾ തമ്മിൽ ആവശ്യമായ ഏകോപനമില്ലെന്നും കുടുംബങ്ങൾ ആരോപിക്കുന്നു. നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ ഷിജിനെയും ഫ്രീമോനെയും കാണാതായിട്ട് പത്ത് ദിവസം പിന്നിട്ടു.
തിരുവനന്തപുരം : തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്ന് പുലർച്ചെ പുനരാരംഭിച്ചു. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെയും വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനെയുമാണ് ഇനി കണ്ടെത്താനുള്ളത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത് . കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണനുവേണ്ടിയുള്ള തിരച്ചിലും ഇന്ന് നടക്കും. തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഷിജിന്റെയും ജോണിന്റെയും കുടുംബങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ജോണിന്റെ കുടുംബവുമായി നേരിട്ട് സംസാരിച്ചു. കൂടാതെ മന്ത്രി ഷിബു ബേബി ജോണും, കുടുംബവുമായി


