ന്യൂഡൽഹി : ‘മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്മെന്റ് (ഭേദഗതി) ബിൽ 2026’ ഉം ‘അദർ ലോസ് (ഭേദഗതി) ബിൽ 2026’ ഉം ലോക്‌സഭ വെള്ളിയാഴ്ച പാസാക്കി. വർഷകാല സമ്മേളനത്തിന്റെ ഭാഗമായാണ് ബില്ലുകൾ പാസാക്കിയത്. ഇതിന് തലേദിവസം, പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007, ഇൻകം ടാക്സ് ആക്ട് 2025, ഫിനാൻസ് ആക്ട് 2026 എന്നിവ ഭേദഗതി ചെയ്യുന്ന ‘ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ 2026’ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു,
ന്യൂഡൽഹി : വൈകിയുള്ള ജനന-മരണ രജിസ്ട്രേഷൻ കൂടുതൽ കർശനമാക്കുന്ന ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ 2026 പാർലമെന്റ് പാസാക്കി. ലോക്‌സഭ ജൂലൈ 31ന് പാസാക്കിയ ബിൽ, ചൊവ്വാഴ്ച രാജ്യസഭയും ശബ്ദവോട്ടോടെ അംഗീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബിൽ അവതരിപ്പിച്ചത്. 1969ലെ ജനന-മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബിൽ. എന്താണ് മാറ്റം? ഒരു വർഷത്തിനുശേഷവും രണ്ട് വർഷത്തിനുള്ളിലും റിപ്പോർട്ട് ചെയ്യുന്ന ജനനമോ മരണമോ, ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, അല്ലെങ്കിൽ
ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ സംഭാവനക്കൊള്ള വിവാദത്തിൽ പ്രതിപക്ഷം സർക്കാരിനെതിരായ സമ്മർദ്ദം കൂടുതൽ ശക്തമാക്കി. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴും വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതിൽ ഇന്ത്യാ സഖ്യം എംപിമാർ അതൃപ്തി രേഖപ്പെടുത്തി. സമാജ്‌വാദി പാർട്ടി എംപിമാർ പാർലമെന്റ് കവാടത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ സ്ഥാപിച്ച ഭണ്ഡാരപ്പെട്ടിയിൽ ആകെ 47,100 രൂപ സമാഹരിക്കപ്പെട്ടു. ഡിംപിൾ യാദവ്, ധർമേന്ദ്ര യാദവ് എന്നിവരുടെ മേൽനോട്ടത്തിൽ തുക എണ്ണിത്തിട്ടപ്പെടുത്തുകയും, സംഭാവന നൽകിയവരുടെ പേരുവിവരങ്ങൾ രജിസ്റ്ററിൽ



