യുഎസ് അംബാസഡർ സെർജിയോ ഗോറുമായി വി.ഡി. സതീശൻ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസം, ടൂറിസം, നിക്ഷേപം, വിഴിഞ്ഞം–കൊച്ചി തുറമുഖ വികസനം എന്നിവ ചർച്ചയായി.

കൊച്ചിയിൽ യുഎസ് അംബാസഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തുന്ന വി.ഡി. സതീശൻ

കൊച്ചി: ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളവും അമേരിക്കയും തമ്മിൽ പരസ്പര താൽപര്യമുള്ള മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചർച്ചകൾ. ഉന്നത വിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ പരിശോധിച്ചു. കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിൽ ‘സിസ്റ്റർ സിറ്റീസ്’ പങ്കാളിത്തം

‘മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ പാടില്ലേ?’ വിരുന്ന് വിവാദത്തിൽ രൂക്ഷ പ്രതികരണം, ഹെലികോപ്റ്റർ ചെലവിലും മറുപടി; ‘ഒറ്റ രൂപ പോലും നഷ്ടമുണ്ടാക്കിയിട്ടില്ല’, മഴക്കെടുതിക്കിടയിലെ ആദ്യ വാർത്താസമ്മേളനത്തിൽ വി.ഡി. സതീശൻ ആഞ്ഞടിച്ചു!

മഴക്കെടുതിയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് മാധ്യമങ്ങളെ കണ്ടു. ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്കെതിരെ ഉയർന്ന വിരുന്ന് വിവാദത്തിൽ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. “ഞാൻ ഭക്ഷണം കഴിച്ചത് ആണ് നിങ്ങൾ ഉന്നയിക്കുന്ന എന്റെ തെറ്റ്” എന്ന് അദ്ദേഹം ചോദിച്ചു. ഭക്ഷണം കഴിക്കുന്നതിൽ എന്ത് ഔചിത്യക്കുറവാണെന്നും, താൻ ഭക്ഷണം കഴിക്കാൻ പാടില്ലേ എന്നും മുഖ്യമന്ത്രി തിരിച്ചുചോദിച്ചു. ഇത് ഹീനമായ വാദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി