കണ്ണൂർ: അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. എന്നാൽ, ആയങ്കിക്കായി അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചില്ല. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിൽ ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് സൂചന. അതേസമയം, ജാമ്യം ലഭിച്ചാലും മറ്റൊരു കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലായിരുന്നു പൊലീസ്. മറ്റ് കേസുകളിൽ നടപടി സ്വീകരിച്ച് ആയങ്കിയെ വീണ്ടും കസ്റ്റഡിയിൽ എടുക്കാനായിരുന്നു പൊലീസ് നീക്കം. ഇതിനിടെയാണ് ജാമ്യാപേക്ഷ നൽകാതെ അർജുൻ ആയങ്കിയുടെ അഭിഭാഷകൻ നടത്തിയ നീക്കം ശ്രദ്ധേയമാകുന്നത്. ജാമ്യാപേക്ഷ നൽകാതിരുന്നതോടെ കേസിൽ പുതിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. അർജുൻ ആയങ്കിയെ
കണ്ണൂർ: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് പിന്നാലെയാണ് നടപടി. കണ്ണൂരിൽ നിന്ന് ഞായറാഴ്ച പുലർച്ചെയാണ് പൊലീസ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. റിമാൻഡ് ചെയ്ത അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും. അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള സാധ്യതയും റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതിനായി എറണാകുളം പൊലീസും


