അർജുൻ ആയങ്കിക്ക് 14 ദിവസത്തെ റിമാൻഡ്; ചോദ്യം ചെയ്യലിന് പിന്നാലെ കസ്റ്റഡി നീക്കം; പൂട്ട് അഴിക്കാൻ കഴിയാതെ അർജുൻ ആയങ്കി!

അർജുൻ ആയങ്കി 14 ദിവസത്തേക്ക് റിമാൻഡ്

കണ്ണൂർ: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് പിന്നാലെയാണ് നടപടി. കണ്ണൂരിൽ നിന്ന് ഞായറാഴ്ച പുലർച്ചെയാണ് പൊലീസ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. റിമാൻഡ് ചെയ്ത അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും. അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള സാധ്യതയും റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതിനായി എറണാകുളം പൊലീസും

അർജുൻ ആയങ്കിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും; എറണാകുളം പൊലീസ് സംഘം കണ്ണൂരിൽ, കൂട്ടാളികളും കസ്റ്റഡിയിൽ!

അർജുൻ ആയങ്കിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നു; എറണാകുളം പൊലീസ് സംഘം കണ്ണൂരിൽ

കണ്ണൂർ: അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആയങ്കിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ എറണാകുളം പൊലീസ് സംഘം കണ്ണൂരിലെത്തി. കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ആയങ്കിയെ ഹാജരാക്കുക. തുടർന്ന് കോടതി നടപടികൾക്ക് ശേഷം എറണാകുളം പൊലീസ് ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടികളിലേക്ക് കടക്കും. അതേസമയം, ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന ആരോപണത്തിൽ രണ്ട് കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. രണ്ടുദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ണൂരിൽ നിന്ന് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി