“മുഖമില്ല, പക്ഷെ…” എന്റെ ശരീരം സൂം ചെയ്തു ,. പുറത്തു വന്ന ആ വീഡിയോ ; മന്ത്രി ബിന്ദുകൃഷ്ണയുടെ ആ വെളിപ്പെടുത്തൽ ഇങ്ങനെ

തിരുവനന്തപുരം: അനുവാദമില്ലാതെ തന്റെ ശരീരത്തിന്റെ ദൃശ്യം പകർത്തി ചിലർ സോഷ്യൽ മീഡിയിൽ പോസ്റ്റുചെയ്തെന്ന വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ. മുഖം ഉൾപ്പെടാതെ ശരീരം മാത്രമാണ് പകർത്തിയതെന്നും മന്ത്രി വെളിപ്പെടുത്തി.
കൊല്ലത്തെ ഒരു സ്കൂളിലെ പരിപാടിക്കിടെയാണ് ചിത്രം പകർത്തിയത്. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തു. ഇതുകണ്ട് ചിലർ സ്ക്രീൻഷോട്ട് എടുത്തു. ചിലർ പ്രശ്നമുണ്ടാക്കി. മന്ത്രിയായ തനിക്കാണ് ഈ അവസ്ഥയുണ്ടായത് ‘- ബിന്ദുകൃഷ്ണ പറഞ്ഞു

മുഖം ഒഴിവാക്കി ശരീരത്തിന്റെ മാത്രം ചിത്രമെടുത്ത ശേഷം ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ചിലർ അവിടെ പ്രശ്നമുണ്ടാക്കുകയും തുടർന്ന് ചിത്രം ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിനോടകം തന്നെ മറ്റുചിലർ ഇതിന്റെ സ്ക്രീൻഷോട്ടുകൾ എടുത്തു പ്രചരിപ്പിച്ചതായും മന്ത്രി പറഞ്ഞു .

​കേരളത്തിലെ സ്ത്രീ സുരക്ഷയെച്ചൊല്ലി വലിയ ആശങ്കയുയർത്തുന്നതാണ് മന്ത്രിയുടെ പ്രതികരണം. “മന്ത്രിയായ എനിക്കുതന്നെയാണ് ഈ ദുരവസ്ഥ ഉണ്ടായത്. മന്ത്രിയായ എന്റെ അവസ്ഥ ഇതാണെങ്കിൽ, ബാക്കി സാധാരണക്കാരായ സ്ത്രീകളുടെയും ജനങ്ങളുടെയും അവസ്ഥ എന്തായിരിക്കും?”  . ഇതാണോ കേരളത്തിലെ സ്ത്രീ സുരക്ഷാ സാഹചര്യമെന്നും  മന്ത്രി  കൂട്ടിച്ചേർത്തു.
​ഒരു മന്ത്രിക്ക് നേരെ പോലും പൊതുവേദിയിൽ വെച്ച് ഇത്തരം അതിക്രമങ്ങൾ നടക്കുന്നത് സമൂഹത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള ഇത്തരം സൈബർ അതിക്രമങ്ങൾക്കും പ്രവണതകൾക്കുമെതിരെ ശക്തമായ നടപടികൾ ആവശ്യമാണെന്നും ഈ സംഭവം വ്യക്തമാക്കുന്നു .

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.