ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി.ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഇസ്രോ ആസ്ഥാനം ലക്ഷ്യമിട്ട് ഭീഷണി സന്ദേശം ലഭിക്കുന്നത്.ഇതേത്തുടർന്ന് സി.ഐ.എസ്.എഫും (CISF) പൊലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തിവരികയാണ് .
പോലീസ് അടിച്ചമർത്തലിലും പിന്മാറാതെ പാറ്റകൾ; ഇന്നും പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് CJP
അതീവ സുരക്ഷാ മേഖലയായ ഇസ്രോ ആസ്ഥാനത്ത് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ എത്തുന്നത് അധികൃതർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.മുൻപ് ലഭിച്ച രണ്ട് സന്ദേശങ്ങളും വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സമാനമായ രീതിയിൽ ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . ഈ അറസ്റ്റിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ മൂന്നാമതും ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.
നിലവിൽ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, സി.ഐ.എസ്.എഫ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങളെല്ലാം ഇസ്രോ ആസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പരിശോധനകൾ തുടരുകയാണ് . പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഇതും ഒരു വ്യാജ ഭീഷണി സന്ദേശമാകാനാണ് സാധ്യതയെന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എങ്കിലും സുരക്ഷ മുൻനിർത്തി കർശനമായ പരിശോധനകളാണ് മേഖലയിൽ പുരോഗമിക്കുന്നത്.
ടിവികെ സർക്കാരിനെ വീഴ്ത്താൻ 35 കോടിയുടെ ‘ഓഫർ’; തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ ഗൂഢാലോചന, മൂന്ന് പേർ പിടിയിൽ!









