ചെന്നൈ: ആധാരകരെ ആവേശത്തിരയിലാഴ്ത്തിയ ഹിറ്റ് സിനിമകൾ മാത്രം സമ്മാനിച്ച ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എൽ.സി.യു.) അവസാനിച്ചിട്ടില്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. എൽ.സി.യുവിൽനിന്ന് പെട്ടെന്ന് ഒരുദിവസം തനിക്ക് പിന്മാറാൻ കഴിയില്ലെന്ന് ലോകേഷ് വ്യക്തമാക്കി. അല്ലു അർജുനോടൊപ്പമുള്ള ചിത്രം പൂർത്തിയാക്കിയ ശേഷം എൽ.സി.യു. സിനിമകളിലേക്ക് തിരികെവരുമെന്നും ലോകേഷ് പറഞ്ഞു. നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ഡിസി’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
‘എൽ.സി.യു. അവസാനിച്ചു എന്ന രീതിയിൽ വലിയ പ്രചാരണം നടക്കുന്നുണ്ട്. സ്വന്തം നിർമാണക്കമ്പനിയായ ജി സ്ക്വാഡ് പൂട്ടിപ്പോയാലും എൽ.സി.യു. ഞാൻ അവസാനിപ്പിക്കില്ല. ആ പേരുപോലും ഞാൻ നൽകിയതല്ല. സാമൂഹികമാധ്യമങ്ങളിലൂടെ ആരാധകരിട്ടതാണ്. ഞാൻ അത് സ്വീകരിക്കുകയായിരുന്നു’, ലോകേഷ് പറഞ്ഞു.
എൽസിയുവിലെ ഏതെങ്കിലും ഒരു കഥാപാത്രത്തെ പ്രേക്ഷകർ ഓർത്തിരിക്കും. മനസ്സുലച്ച ഒരു കഥാപാത്രമെങ്കിലുമുണ്ടാവും. എൽ.സി.യുവിൽനിന്നുള്ള പിന്മാറ്റം തനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാൻ കഴിയില്ലെന്ന് ലോകേഷ് വ്യക്തമാക്കി. ‘പെട്ടെന്ന് ഒരുദിവസം വന്ന് ഇനി എൽ.സി.യു. സിനിമകൾ ചെയ്യാനാവില്ലെന്ന് പറയാനാവില്ല. കൈതി 2, വിക്രം 2, വിക്രത്തിലെ സൂര്യയുടെ കഥാപാത്രം റോളക്‌സ് നായകനായെത്തുന്ന ചിത്രം എന്നിവ എന്റെ പരിഗണനയിലുള്ള ചിത്രങ്ങളാണ്.
”മലയാളം എന്റെ മാതൃഭാഷയല്ല”; വെളിപ്പെടുത്തലുമായി നടി ലെന
എന്റെ ബാനറിൽ നിർമിക്കുന്ന ബെൻസ് എൽ.സി.യു.വിന്റെ ഭാഗമാണ്’, ലോകേഷ് വെളിപ്പെടുത്തി. 2019-ൽ കാർത്തി നായകനായ ‘കൈതി’ എന്ന ചിത്രത്തിലൂടെയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കമിട്ടത്. പിന്നീട് കമൽ ഹാസന്റെ ‘വിക്രം’ ( 2022), വിജയ് നായകനായ ‘ലിയോ’ (2023) എന്നീ ചിത്രങ്ങളിലൂടെ ഫ്രാഞ്ചൈസി കൂടുതൽ വിപുലീകരിക്കപ്പെട്ടു. തമിഴ് സിനിമയിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നാണ് എൽ.സി.യു. നിലവിൽ അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘ഡിസി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ലോകേഷ്. ജൂലൈ 31-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇതിന് ശേഷമായിരിക്കും അല്ലു അർജുൻ നായകനാകുന്ന ആക്ഷൻ ചിത്രത്തിന്റെ സംവിധാനത്തിലേക്ക് ലോകേഷ് കടക്കുക.
എന്നും ആരാധകർ ഉറ്റുനോക്കുന്ന ഒന്നാണ് എൽസിയു സിനിമകൾ. ലോകേഷ് കനകരാജിനോടുള്ള ഇഷ്ടവും വിശ്വാസവുമാണ് സിനിമകളെ ഉയരത്തിലേക്ക് എത്തിക്കുന്നത്. ഒപ്പം സിനിമകളിലെ കഥയും കേന്ദ്രകഥാപാത്രങ്ങളും. അധികം വനിതാ കഥാപാത്രങ്ങൾക്ക് പ്രാധാന്യം പൊതുവെ എൽസിയു സിനിമകളിൽ കാണാറില്ല. എൽസിയു ലോകേഷ് ഇത് വ്യക്തമാക്കിയതോടെ ആരാധകർ പ്രതീക്ഷയിലാണ്.


ഗൂഢാലോചനയും അശ്ലീല പരാമർശവും ഉറപ്പിച്ചു’; അൻസിബയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി; ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ കേസിൽ സർക്കാരിനും പോലീസിനും നോട്ടീസ്







