ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന് അഞ്ച് വ്യത്യസ്ത രാജ്യങ്ങൾക്ക് വേണ്ടി അടുത്ത ലോക കപ്പിൽ കളിക്കാം . 2010 ജൂൺ 17-ന് കാലിഫോർണിയയിലെ ലാ മെസയിൽ ജനിച്ചതിനാൽ തന്റെ ജന്മസ്ഥലം വഴിയാണ് യുഎസ്എക്കു ബൂട്ടു കെട്ടാൻ യോഗ്യത നേടുന്നത് . അതുപോലെ, പിതാവ് റിയൽ മാഡ്രിഡിൽ കളിച്ചിരുന്ന കാലത്ത് സ്പെയിനിൽ താമസിക്കുകയും അവിടുത്തെ അക്കാദമിയിൽ പരിശീലനം നേടുകയും ചെയ്തതുകൊണ്ടും, റൊണാൾഡോയ്ക്ക് സ്പാനിഷ് പാസ്‌പോർട്ട് ഉള്ളതുകൊണ്ടും സ്പെയിനിന് വേണ്ടിയും അവന് ബൂട്ടണിയാം.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ പിതാവ് കളിച്ചിരുന്ന സമയത്ത് ഇംഗ്ലണ്ടിൽ ഒരുപാട് കാലം താമസിച്ചതിലൂടെ ഇംഗ്ലണ്ടിന് വേണ്ടിയുള്ള യോഗ്യതയും, മുത്തശ്ശി മരിയ ഡൊലോറെസ് ഡോസ് സാന്റോസ് അവെയ്‌റോയുടെ നാടായ കാബോ വെർഡെയുടെ വംശപരമ്പരയിലൂടെ കാബോ വെർഡെയ്ക്ക് വേണ്ടിയുള്ള യോഗ്യതയും അവനുണ്ട്. എന്നിരുന്നാലും, മറ്റ് നാല് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാൻ നിയമപരമായി അർഹതയുണ്ടെങ്കിലും, പിതാവിന്റെ പാത പിന്തുടർന്ന് പോർച്ചുഗീസ് ടീമിനെ തന്നെയാകും ജൂനിയർ ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കുക. ഇതിനോടകം തന്നെ പോർച്ചുഗീസ് യൂത്ത് ടീമുകൾക്ക് വേണ്ടിയാണ് അവൻ കളിച്ചുകൊണ്ടിരിക്കുന്നത്.
ലോകകപ്പ് പുറത്താകലിൽ വൻ വിവാദം; നിർണായക പെനാൽറ്റി എടുക്കാൻ നാല് ജർമൻ താരങ്ങൾ വിസമ്മതിച്ചതായി റിപ്പോർട്ട്


തകർച്ചയിൽനിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെരുനേൽപ്പ്; ഈജിപ്തിനെ വീഴ്ത്തി നിലവിലെ ചാമ്പ്യന്മാർ ക്വാർട്ടറിൽ







