ഇടവിട്ടുള്ള മഴയും കാലാവസ്ഥാ പ്രതിസന്ധികളും മാറിവരുന്നതിനിടെ സംസ്ഥാനത്ത് പലതരം പനികളും വ്യാപിക്കുന്നു. പനിവന്നാൽ ചികിത്സ തന്നെയാണ് പ്രധാനം. വൈറൽ, ഡെങ്കി, എലിപ്പനി തുടങ്ങി പലതരം പ്രശ്നങ്ങളാവാം. ഇത് തിരിച്ചറിയണമെങ്കിൽ ചികിത്സ തേടണം. രണ്ടുദിവസമായിട്ടും പനി കുറഞ്ഞില്ലെങ്കിൽ കൃത്യമായി ചികിത്സയുറപ്പാക്കണമെന്ന് കോഴിക്കോട് മുൻ ഡി.എം.ഒ. ഡോ. കെ.കെ. രാജാറാം പറഞ്ഞു.
പനി, കണ്ണുകൾ അനക്കുമ്പോഴുള്ള വേദന, തലവേദന, ശക്തമായ ശരീരവേദന, ഛർദ്ദി എന്നിവയെല്ലാമാണ് ഡെങ്കിയുടെ പ്രധാനലക്ഷണങ്ങൾ. ചികിത്സക്കൊപ്പം വിശ്രമവും പ്രധാനമാണ്. എലിപ്പനിയാണെങ്കിൽ കണ്ണിനു ചുവപ്പുണ്ടാവും.
എന്താണ് ഡെങ്കിപ്പനി ?
അപകടകാരികളോ ഈ അഗർബത്തികൾ
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.


കുടുംബ ബജറ്റ് താളം തെറ്റാൻ സാധ്യത, ചിക്കൻ വില കുതിച്ചുയരുന്നു







