കോഴിക്കോട് : ഓട്ടോറിക്ഷയിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ആറംഗ കവർച്ചാ സംഘത്തെ കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. റഹ്മത്ത്, അനിൽ കുമാർ, സുഹറ, അയിഷ, സൗദ, സുബിരാജ് എന്നിവരാണ് പോലീസിന്റെ വലയിലായത്.
കാനഡയിൽ ഇന്ത്യൻ യുവതിയെ ക്രൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 22കാരനായ പങ്കാളി അറസ്റ്റിൽ
കുന്ദമംഗലം സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പുതിയ ബസ്സ്റ്റാന്റ് ബിൽഡിങ്ങിലെ ക്ലീനിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് യുവതിയെ പ്രതികൾ നിർബന്ധിച്ച് തങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു. യാത്രയ്ക്കിടയിൽ യുവതിയെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. തുടർന്ന് ഇവർ ധരിച്ചിരുന്ന സ്വർണമാലയും പഴ്സിലുണ്ടായിരുന്ന പണവും സംഘം ബലമായി കവർന്നു. ആക്രമണത്തിൽ യുവതിയുടെ നാല് പല്ലുകൾ കൊഴിഞ്ഞുപോയതായും റിപ്പോർട്ടിൽ പറയുന്നു. മോഷണത്തിന് ശേഷം പ്രതികൾ യുവതിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളും, മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തട്ടിയെടുത്ത സ്വർണം രാമനാട്ടുകരയിലുള്ള ജ്വല്ലറിയിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും കടയുടമ വാങ്ങാൻ തയ്യാറായില്ല. തുടർന്ന് കോഴിക്കോട് കമ്മത്ത് ലൈനിലെ ഒരു കടയിൽ സ്വർണം വിറ്റ് പണം വാങ്ങിയെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
സർക്കാർ ജോലിക്കായി അമ്മയെ കൊന്നു: മകൾ പിടിയിൽ









