മയാമി: നോർവേ – ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് (2-1) നോർവേയെ വീഴ്ത്തി. 36-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡറപ്പാണ് നോർവേക്കായി ആദ്യം ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ജൂഡ് ബെല്ലിങ്ങാം ഇംഗ്ലണ്ട് വല കുലുക്കി സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു നിമിഷങ്ങൾക്കു മുൻപ് ക്യാപ്റ്റൻ ഹാരി കെയ്‌ൻ വീണ്ടും നോർവീജിയൻ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
രണ്ടാം പകുതിയിൽ 55-ാം മിനിറ്റിൽ ടോർബോൺ ഹെഗ്ഗെം ഇംഗ്ലിഷ് വല ചലിപ്പിച്ചെങ്കിലും എലിയട്ട് അൻഡേഴ്സനെ എർലിങ് ഹാളണ്ട് ഫൗൾ ചെയ്തെന്ന് വാർ പരിശോധനയിൽ സ്ഥിരീകരിച്ചതോടെ റഫറി ഗോൾ നിഷേധിച്ചു. പിന്നാലെ മറ്റൊരവസരവും നോർവേ നഷ്ടപ്പെടുത്തി. മത്സരത്തിൻറെ അവസാന നിമിഷങ്ങളിൽ ഇരു ടീമും നിലനിൽപ്പിനായി ഇഞ്ചോടിഞ്ച് പൊരുതി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സേട്രാ ടൈമിൻറെ തുടക്കത്തിൽ തന്നെ മോർഗൻ റോജേഴ്‌സിന്റെ ഷോട്ട് നോർവേ ഗോൾ കീപ്പർ ഓർജാൻ നൈലാൻഡ് തടുത്തെങ്കിലും റീബൗണ്ടിൽ ജൂഡ് ബെല്ലിങ്‌ഹാം ഗോൾ വല കുലുക്കി. ഈ ഗോളിൽ ലോകകപ്പ് സെമി ഫൈനലിൽ കടന്നു. ആൻന്ദ്രെ ഷെൽഡറപാണ് നോർവേയുടെ ഏക ഗോൾ നേടിയത്ഈ ലോകകപ്പിൽ അവിശ്വസനീയ മുന്നേറ്റം നടത്തിയ നോർവേ അങ്ങനെ ക്വാർട്ടറിൽ മികച്ച പോരാട്ടം കാഴ്ചവച്ച് മടങ്ങി. അർജന്റീന – സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ വിജയികളെ സെമിയിൽ ഇംഗ്ലണ്ട് നേരിടും.
ഫുട്ബോൾ ഫൈനൽ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു


വയനാടൻ ചുരങ്ങൾ അടഞ്ഞു; താമരശ്ശേരിയിലും പാൽചുരത്തിലും ഗതാഗതം സ്തംഭിച്ചു; ഹെവി വാഹനങ്ങൾക്ക് വിലക്ക്, കണ്ണൂരിൽ റെഡ് അലർട്ട്!







