ഐ.എൻ.എസ്. മഹേന്ദ്രഗിരിയെ സ്വന്തമാക്കി നാവികസേന, ഇത് പുതിയ കരുത്താകുമോ?

വിശാഖപട്ടണം: ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് മഹേന്ദ്രഗിരി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തു. ശത്രുവിന്റെ റഡാറിനെ വെട്ടിച്ച് മുന്നേറാൻ കഴിയുന്ന തദ്ദേശീയ സ്റ്റെൽത്ത് യുദ്ധക്കപ്പൽ മഹേന്ദ്രഗിരി ഇനി നാവികസേനയ്ക്ക് സ്വന്തം. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ, ദീർഘദൂര ഭൂതല-വ്യോമ മിസൈൽ, ഭൂതല-ഭൂതല മിസൈൽ, അത്യാധുനിക അന്തർവാഹിനിവേധ സംവിധാനങ്ങൾ എന്നിവ ഇതിലുണ്ടാകും. പ്രൊജക്ട് 17എയുടെ ഭാഗമായാണിത് നിർമിച്ചത്.  28നോട്ടാണ് പരമാവധി വേഗം. യുദ്ധക്കപ്പലിലെ സജ്ജീകരണങ്ങളിൽ 75 ശതമാനത്തിലധികവും തദ്ദേശീയമായി നിർമിച്ചവയാണ്. റോക്കറ്റ്‌ലോഞ്ചർ, ടോർപ്പിഡോലോഞ്ചർ എന്നിവയുണ്ട്. മുംബൈയിലെ മസഗോൺ ഡോക്ക്ഷിപ്പ് ബിൽഡേഴ്സിലാണ് നിർമിച്ചത്.

യുദ്ധക്കപ്പൽ ഡിസൈൻ ബ്യൂറോ രൂപകല്പന ചെയ്ത് പുറത്തിറക്കുന്ന 100-ാമത്തെ കപ്പലാണിത്. ഭാവിയിലെ യുദ്ധങ്ങളിൽ നിർമിതബുദ്ധി ഉപയോഗിച്ചേക്കാമെങ്കിലും പരിശീലനം ലഭിച്ച സൈനികരാകും ആത്യന്തികമായി വിജയിക്കുകയെന്ന്‌ രാജ്‌നാഥ് സിങ് പറഞ്ഞു. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലും ഇന്ത്യൻ സമുദ്രമേഖലയിലെ നാവികസേനയുടെ മേധാവിത്വം നിലനിർത്തുന്നതിലും ഐഎൻഎസ് മഹേന്ദ്രഗിരി നിർണ്ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹേന്ദ്രഗിരി പർവതനിരയുടെ പേരിലുള്ള ആദ്യത്തെ ഇന്ത്യൻ നാവിക യുദ്ധക്കപ്പലാണിത്. ഇതിൻറെ 75 ശതമാനത്തിലധികം ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമിച്ചവയാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.