കുന്നംകുളം: പ്രവാസത്തിന്റെ കഷ്ടപ്പാടുകൾ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത് ഒരു പുതിയ തുടക്കത്തിനാണെന്ന് കരുതിയ നാടിനെ നടുക്കിക്കൊണ്ടാണ് തൃശ്ശൂർ കുന്നംകുളത്ത് നിന്ന് ആ ദാരുണ വാർത്തയെത്തിയത്.പഴഞ്ഞി എംഡി കോളേജിന് സമീപമുള്ള വീട്ടിൽ നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ അച്ഛനും മകളും മരിച്ചു. പ്രവാസിയായിരുന്ന സിബിയും മകൾ അലീനയുമാണ് മരിച്ചത്. ഭാര്യയെയും മകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൗഭാഗ്യയുടെ ആ സ്വപ്നം തകർത്തത് ആര്? ‘പൂവ്’ ഉപേക്ഷിച്ചതിന് പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!
ഗൾഫിലായിരുന്ന സിബി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തി ബാധ്യതയാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. സിബിയുടെ മൃതദേഹം കിണറ്റിൽനിന്നാണ് കണ്ടെത്തിയത്. അലീനയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും വിഷം കഴിച്ചിരുന്നതായും വിവരമുണ്ട്.സിബിയുടെ ഭാര്യ ബീനയെയും മകൻ ആദിത്യയെയുമാണ് ആശുപത്രിയിൽപ്രവേശിപ്പിച്ചത്. 17-കാരനായ ആദിത്യൻ ഭയന്ന് പോലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ആലുവയിൽ കൂട്ടുകാരിയുടെ വീട്ടിൽ പോയ 12 വയസ്സുകാരിയെ കാണാനില്ല; കുട്ടിയ്ക്കായി തിരച്ചിൽ, ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ









