കണ്ണൂര്‍: പങ്കാളിയെ തേടി വിവാഹബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്ത് ഒന്പതുവര്ഷം കഴിഞ്ഞിട്ടും കാര്യം നടക്കാത്തതിന് യുവാവിന് 8000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃഫോറം.2016-ല്‍ നാല്പ്പതുവയസ്സുകാരന് ഒന്നു വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹത്തോടെ കണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിവാഹബ്യൂറോയില്‍ 3000 രൂപയടച്ച് രജിസ്റ്റര്‍ചെയ്യുന്നു. കാസര്‍കോട് പെണ്‍കുട്ടിയുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് ബ്യൂറോയില്‍നിന്ന് അനുകൂലമായ മറുപടിയൊന്നുമുണ്ടായില്ല.
തുടർന്ന്, തന്റെ വിലപ്പെട്ട സമയവും മനഃസമാധാനവും കളഞ്ഞതിന് രജിസ്ട്രേഷൻ തുകയും കൂടാതെ 15,000 രൂപയും നൽകണമെന്നാവശ്യപ്പെട്ട് യുവാവ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. രജിസ്റ്റർ ചെയ്യാൻ നൽകിയ 3,000 രൂപയ്ക്ക് പുറമേ മാനസികസമ്മർദത്തിന് 3,000 രൂപയും വ്യവഹാരച്ചെലവായി 2,000 രൂപയും നൽകാൻ ജില്ലാ ഉപഭോക്തൃ ഫോറം ഉത്തരവിട്ടു.എതിർകക്ഷിയായ വിവാഹബ്യൂറോ അധികൃതർ ഹാജരാകാത്തതിനാൽ പരാതിക്കാരൻ സമർപ്പിച്ച തെളിവുകൾ അടിസ്ഥാനമാക്കി ഒരുമാസത്തിനകം തുക നൽകാൻ ഉപഭോക്തൃ ഫോറം ഉത്തരവിടുകയായിരുന്നു. ഇത് പാലിച്ചില്ലെങ്കിൽ ഉത്തരവ് വന്നത് മുതലുള്ള ദിവസം കണക്കുകൂട്ടി ഒമ്പത് ശതമാനം വാർഷിക പലിശ ഈടാക്കുന്നതാണെന്നും ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവിലുണ്ട്.


ശബരിമലയിൽ അടുത്ത തന്ത്രി ആര്? അന്തിമ വാക്ക് ഇനി ഹൈക്കോടതിക്ക്
”അതൊരു നല്ല തീരുമാനമാണ്”; ബോബിയുടെ മാപ്പപേക്ഷ സ്വീകരിച്ച് ഹണി റോസ് രംഗത്ത്







