കോട്ടയം : ഉമ്മൻ ചാണ്ടി ചരമവാർഷികം ഇന്ന് പുതുപ്പള്ളിയിൽ ആചരിക്കുകയാണ്. മുൻ മുഖ്യമന്ത്രി വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷം പൂർത്തിയാകുന്നു. ജനങ്ങൾക്കൊപ്പം നിന്ന് ജീവിച്ച അദ്ദേഹത്തിന്റെ അസാന്നിധ്യം കേരള രാഷ്ട്രീയത്തിൽ ഇന്നും നികത്താനാകാത്ത ശൂന്യതയായി തുടരുകയാണ്. ദീർഘകാലത്തിനുശേഷം കോൺഗ്രസ് വീണ്ടും ഭരണത്തിലേറിയപ്പോൾ അദ്ദേഹത്തിന്റെ അഭാവം മുന്നണിയെയും അണികളെയും ഒരുപോലെ വേദനിപ്പിക്കുന്നു.
ഇന്ന് പുതുപ്പള്ളിയിൽ പ്രത്യേക പ്രാർഥനകളും അനുസ്മരണ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം എംപി കെസി വേണുഗോപാൽ നിർവഹിക്കും. ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കല്ലറ സന്ദർശിച്ച് പുഷ്പാഞ്ജലി അർപ്പിക്കും.
സാധാരണക്കാർക്കൊപ്പം നടന്ന നേതാവ്.
കശ്മീരിലെ കല്ലേറ് തടയാൻ കഴിയുമെങ്കിൽ ഡൽഹിയിലും നടപടി വേണം: നീറ്റ് പ്രതിഷേധങ്ങളിലെ സമരരീതികളെ വിമർശിച്ച് നടപടി പിന്തുണച്ച് നടൻ കൃഷ്ണകുമാർ
ഭരണത്തിന്റെ വാതിലുകൾ സാധാരണക്കാർക്ക് മുന്നിൽ അപൂർവമായേ തുറക്കാറുള്ളൂ. എന്നാൽ ആ വാതിൽക്കൽ സ്വയം കാത്തുനിന്ന ഒരു ഭരണാധികാരിയെ കേരളം കണ്ടിട്ടുണ്ട്, ഉമ്മൻ ചാണ്ടി. സെക്രട്ടേറിയറ്റ് മുറി മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം; തീവണ്ടിയും ബസ് സ്റ്റാൻഡും ആശുപത്രി ഇടനാഴിയും വഴിയോരവും വീട്ടുമുറ്റങ്ങളും വരെ അദ്ദേഹത്തിന് ഫയലുകൾ തീർപ്പാക്കാനുള്ള ഇടങ്ങളായി മാറി. ജനങ്ങളോടുള്ള അടുപ്പവും കരുതലും കൊണ്ടാണ് അദ്ദേഹം ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയത്. അതുകൊണ്ടുതന്നെ, അദ്ദേഹത്തെ ഓർക്കുന്നവർ വികസന കണക്കുകൾക്കപ്പുറം സ്വകാര്യ ജീവിതാനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്.
മൂന്നു വർഷം പിന്നിടുമ്പോഴും പുതുപ്പള്ളി പള്ളിയിലെ അന്ത്യവിശ്രമസ്ഥാനത്ത് എത്തുന്നവർക്ക് പറയാൻ ഇത്തരം അനുഭവക്കുറിപ്പുകൾ ഏറെയുണ്ട്. രാഷ്ട്രീയമായി വിയോജിച്ചവരും വിമർശിച്ചവരും പോലും ഉമ്മൻ ചാണ്ടി എന്ന വ്യക്തിയെ ആദരവോടെയാണ് കണ്ടിരുന്നത്. തിരുവനന്തപുരത്തുനിന്ന് പുതുപ്പള്ളിയിലേക്ക് നീണ്ട അന്ത്യയാത്രയിൽ കേരളം കണ്ടതും ഇതുതന്നെ. അന്ന് രാഷ്ട്രീയത്തെക്കാൾ മുന്നിൽ നിന്നത് ജനങ്ങളുടെ സ്നേഹമായിരുന്നു.
മാറിയ കാലത്തും നിറഞ്ഞുനിൽക്കുന്ന ഓർമ
മൂന്നാം ചരമവാർഷികം എത്തുമ്പോൾ കേരള രാഷ്ട്രീയത്തിന്റെ മുഖച്ഛായ തന്നെ മാറിക്കഴിഞ്ഞു. ഒരു പതിറ്റാണ്ട് നീണ്ട ഇടതു ഭരണത്തിന് വിരാമമിട്ട് ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തി. അദ്ദേഹത്തിനുശേഷം മറ്റൊരു കോൺഗ്രസ് നേതാവ് മുഖ്യമന്ത്രി പദത്തിലെത്തി. എന്നാൽ ഈ വിജയാഘോഷങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ അഭാവം അണികളെ വേട്ടയാടുന്നു. ഇന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ കാണുമ്പോൾ, “അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ” എന്ന് ചിന്തിക്കുന്നവർ ഏറെയാണ്.
കെഎസ്യു ഘടകം ഭാരവാഹി മുതൽ മുതിർന്ന നേതാക്കൾ വരെ എല്ലാവരുടെയും വാക്കുകൾക്ക് കാതോർക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി, വിഷയത്തിന്റെ വലുപ്പച്ചെറുപ്പം നോക്കാതെ. സാമുദായിക സംഘടനകളുമായി ബന്ധപ്പെടുന്നതിലെ സൂക്ഷ്മതയും തന്ത്രജ്ഞതയും അദ്ദേഹത്തിന് സമാനമായി മറ്റാർക്കുമുണ്ടായിരുന്നില്ല. ആ ലളിതമായ നടത്തവും പുഞ്ചിരിയും ആശ്ലേഷിക്കുന്ന രീതിയും കേരളത്തിന് ഒരിക്കലും മറക്കാനാവില്ല.


കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം; ബന്ധങ്ങൾ തേടി പോലീസ്







