ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്. രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് എംപിമാരും കേരള മുഖ്യമന്ത്രി വി ഡി സതീശനുംസമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്.
കൈകള്‍ പരസ്പരം ചേര്‍ത്ത് കെട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ വീടിന് മുന്നിലേക്ക് കോണ്‍ഗ്രസ് എം പിമാര്‍ മാര്‍ച്ച് നടത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. പിന്നീട് പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് എം പിമാര്‍ കുത്തിയിരിക്കുകയായിരുന്നു.
കാപ്പ കേസ് പ്രതി മിന്നൽ ഫൈസലിന്റെ മരണം: കൊലപാതകമെന്ന് സംശയം


പ്രമുഖ നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു







