കൊല്ലം: കുണ്ടറയിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവിന്റെ മരണത്തിൽ കസ്റ്റഡി മർദ്ദനത്തിന് തെളിവില്ലെന്ന് പൊലീസ് . മർദ്ദമേറ്റതിന്റെ പാടുകൾ ശരീരത്തിലില്ലെന്നുമാണ് പൊലീസിന്റെ വാദം. പെരുമ്പുഴ സൊസൈറ്റിമുക്ക് കുളത്തിൻകര കടയിൽ വീട്ടിൽ സിയാദാണ് (36) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അയൽവാസിയായ 13കാരനെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് പൊലീസ് സിയാദിനെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, തന്റെ മുന്നിൽ വച്ച് പൊലീസ് വാഹനത്തിൽ സിയാദിനെ സിപിഒ ശ്രീജിത്ത് മർദ്ദിച്ചതായി പരാതിക്കാരി മൊഴി നൽകിയിരുന്നു. സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.കസ്റ്റഡിയിൽ നിന്ന് വിട്ടതിനുശേഷവും സിയാദിന് മർദ്ദമേറ്റതായി സംശയമുണ്ട്. മറ്റൊരാളുടെ മർദ്ദനമേറ്റോയെന്നും പൊലീസ് പരിശോധിക്കും.പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക നിഗമന പ്രകാരം സിയാദിന് ഹെപ്പറ്റൈറ്റിസ് ബി ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
‘തെറ്റുകൾക്കെതിരെ ഇനിയും ശബ്ദിക്കും’; മുഖ്യമന്ത്രിക്കെതിരെ കെഎസ്യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ


സീനിയറെ വളഞ്ഞു വച്ച് തല്ലുന്നത് കണ്ട് ഓപ്പറേഷന് ഇറങ്ങിയ കണ്ണൂരിലെ എ എസ് പി; അമിത് ഷായ്ക്കു പോലും വഴങ്ങിയില്ല; ബി എസ് എഫിനെ നയിക്കുമ്പോള്‍ പാകിസ്ഥാനെ പോലും വിറപ്പിച്ചു; കപ്പിനും ചുണ്ടിനുമിടയില്‍ വിരല്‍ത്തുമ്പില്‍ നിന്ന് ചോര്‍ന്ന ഡിജിപി പദം: യാത്ര പറഞ്ഞ് നിഥിന് അഗര്‍വാള്‍ ഐ.പി.എസ്; 37 വര്‍ഷത്തെ നിര്‍ഭയ സര്‍വീസ്; വിരമിക്കുന്നത് രമണ്‍ ശ്രീവാസ്തവയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സര്‍വീസുണ്ടായിരുന്ന ഐപിഎസുകാരന്







