കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് അന്ത്യശ്വാസം വലിച്ചത്.
ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് ഊരാളുങ്കൽ സൈബർ പാർക്കിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം ജന്മനാടായ വടകരയിലേക്ക് കൊണ്ടുപോകും.
ഊരാളുങ്കലിനെ ആഗോളതലത്തിലേക്ക് വളർത്തിയ നേതാവ്
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി ഊരാളുങ്കലിനെ മാറ്റിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് രമേശൻ പാലേരി. മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃനിരയിലുള്ള അദ്ദേഹം 1995 മുതൽ സ്ഥാപനത്തിന്റെ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു.
പാരമ്പര്യമായി സഹകരണ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. 32 വർഷം സൊസൈറ്റിയെ നയിച്ച പ്രമുഖ സഹകാരി പാലേരി കണാരന്റെ മകനാണ്. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന പാലേരി ചന്തമ്മൻ മുത്തച്ഛനുമാണ്. കേരളത്തിലെ സഹകരണ മേഖലയുടെ അഭിമാനമായ ഊരാളുങ്കലിനെ മൂന്ന് പതിറ്റാണ്ടിലേറെക്കാലം കൃത്യമായ ദീർഘവീക്ഷണത്തോടെ നയിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആകസ്മിക വേർപാട്.


കോറോഹെൽത്ത് പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളവും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ഉറപ്പാക്കുമെന്ന് മന്ത്രി
കള്ളന് വിജയന്’ പേടിച്ചോ?, മരിച്ചിട്ടും വി.എസിനെ ഭയക്കുന്നതാര് ? വിഎസിനെ മറന്ന് ദേശാഭിമാനി, അച്ചടിച്ച ശേഷം ഓര്‍മ്മക്കുറിപ്പ് ഒഴിവാക്കി, സാങ്കേതിക പിഴവെന്ന് വിശദീകരണം ഒതുക്കും തോറും ആ കടലിരമ്പം മുഴങ്ങുമോ







