‘സൈബർ കുരച്ചുചാട്ടക്കാർക്ക് മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ഈ തുടക്കം’: വിസ്മയയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ മറുപടിയുമായി സരിത ബാലകൃഷ്ണൻ

നെഗറ്റീവ് പ്രചാരണങ്ങളെയും സൈബർ ആക്രമണങ്ങളെയും മറികടന്ന്, മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആദ്യ അഭിനയ ചിത്രം ‘തുടക്കം’ നാളെ തിയേറ്ററുകളിലെത്തുകയാണ്.വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ‘തുടക്കം’ എന്ന ചിത്രം നാളെ തിയേറ്ററുകളിലെത്താനിരിക്കെ, താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ അതിന്റെ വിധി എഴുതുന്ന തരത്തിലുള്ള നെഗറ്റീവ് പോസ്റ്റുകളും, ട്രോളുകളും, അതിനോടൊപ്പം വിസ്മയയ്ക്ക് നേരെയുള്ള ബോഡി ഷെയ്മിങ്ങുമാണ് ഒരു കൂട്ടർ നടത്തുന്നത്. നേരത്തെ സി.ജെ.പി (CJP) പ്രതിഷേധത്തിന് വിസ്മയ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരത്തിനെതിരെ ഈ രീതിയിലുള്ള പ്രതികാരപരമായ സൈബർ അറ്റാക്കുകൾ ആരംഭിച്ചത്.

പ്രൊമോഷൻ വീഡിയോകളിലെ ഒരു കുഞ്ഞു പെരുമാറ്റത്തെ പോലും തെറ്റായി വ്യാഖ്യാനിച്ച്, ഒരു പുതുമുഖത്തിന്റെ ആത്മവിശ്വാസം തകർക്കാൻ ശ്രമിക്കുന്ന ഇത്തരം സൈബർ കുരച്ചുചാട്ടക്കാർക്കെതിരെ സിനിമ കണ്ടിട്ട് വിമർശിക്കൂ എന്ന ശക്തമായ നിലപാടുമായി നടി സരിത ബാലകൃഷ്ണൻ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.സിനിമ ഇറങ്ങുന്നതിന് മുൻപേ ജാതകം എഴുതുന്ന സൈബർ പണ്ഡിതന്മാർക്ക് കണക്കിന് കൊടുക്കുകയാണ് സരിത. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വരുമ്പോഴുള്ള സ്വാഭാവികമായ സ്റ്റേജ് ഫിയറിനെ പരിഹസിക്കുന്നവർ ഒരു പെൺകുട്ടിയോടും മനുഷ്യനോടും കാണിക്കേണ്ട കുറഞ്ഞ മര്യാദ പോലും കാണിക്കുന്നില്ലെന്ന് സരിത തുറന്നടിച്ചു.

മോഹൻലാൽ എന്ന നടന്റെ മകളായതുകൊണ്ട് മാത്രം വണ്ടികയറി വന്നതാണെന്ന് ലേബലൊട്ടിക്കുന്നവരോട്, വിസ്മയയുടെ എഴുത്തും വരയും മാർഷൽ ആർട്സുമൊക്കെ അവിടെ നിൽക്കട്ടെ, ആ പെൺകുട്ടിക്ക് അഭിനയിക്കാൻ അറിയാമോ എന്ന് തീരുമാനിക്കേണ്ടത് അഴുകിയ കമന്റ് ബോക്സുകളല്ല, തിയേറ്ററിലെ വെള്ളിത്തിരയാണെന്ന് അവർ ഓർമ്മിപ്പിച്ചു. വിമർശനങ്ങൾ ആകാം, പക്ഷേ അത് സിനിമ കണ്ടിട്ടാകണം എന്ന് വ്യക്തമാക്കിയ സരിത, ഈ സൈബർ കുരച്ചുചാട്ടക്കാർക്ക് മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല വിസ്മയയുടെ ഈ ‘തുടക്കം’ എന്നും പറഞ്ഞു.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.